Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

സ്‌കോഡ ഓട്ടോ അതിന്റെ പ്രായോഗികവും വിശാലവും ആധുനികവും താങ്ങാനാവുന്നതുമായ വാഹനങ്ങള്‍ക്ക് പലപ്പോഴും പേരുകേട്ട ബ്രാന്‍ഡുകളില്‍ ഒന്നാണ്. പോയ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും വലിയ പദ്ധതികളാണ് സ്‌കോഡ, ആഭ്യന്തര വിപണിക്കായും ആഗോള വിപണിക്കായും ഒരുക്കിയിരിക്കുന്നത്.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

അതിന്റെ ഇലക്ട്രിക് പോര്‍ട്ട്ഫോളിയോയിലെ സെഗ്മെന്റ് വിപുലീകരിക്കുന്നതിനായി, സ്‌കോഡ 2022 ജനുവരി 31-ന് എന്യാക് കുപ്പെ iV ഇലക്ട്രിക് ക്രോസ്ഓവര്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കൂടാതെ ഇലക്ട്രിക് കുപ്പയുടെ ഡിസൈന്‍ സ്‌കെച്ചും ഇതിനൊപ്പം തന്നെ കമ്പനി വെളിപ്പെടുത്തി.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

സ്‌കോഡ ഇന്ത്യയിലേക്കും എന്യാക് കുപ്പെ iV കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, എന്നാല്‍ വരും മാസങ്ങളില്‍ പുതിയ സ്ലാവിയ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍ ഇതിന്റെ അരങ്ങേറ്റം വൈകിയേക്കുമെന്നാണ് സൂചന.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

എന്യാക് കുപ്പെ iV, പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു കുപ്പെ ആണ്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ ഉയരവും നീളവും വാഹനത്തിന് കൂടുതലായിരിക്കും. എന്തായാലും, എന്യാക് കുപ്പെ iV ന് 0.234 എന്ന ഡ്രാഗ് കോഫിഫിഷ്യന്റ് ഉണ്ടായിരിക്കുമെന്നും അത് വിപുലീകൃത ശ്രേണിയിലേക്ക് വിവര്‍ത്തനം ചെയ്യുമെന്നും സ്‌കോഡ വെളിപ്പെടുത്തി.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

ഇലക്ട്രിക് കുപ്പെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനൊപ്പം പ്രകാശമുള്ള ഗ്രില്ലും പങ്കിടും. സ്‌കോഡ എന്യാക് കുപ്പെ iV-യുടെ ഡിസൈന്‍ സ്‌കെച്ച് സൂചിപ്പിക്കുന്നത് ഒരു ചെരിഞ്ഞ റൂഫ്ലൈന്‍, ഷാര്‍പ്പായിട്ടുള്ള ടിയര്‍-ഓഫ് എഡ്ജ്, ബോഡി കളറില്‍ സൈഡ് സ്‌കര്‍ട്ടുകള്‍ എന്നിവയുണ്ടെന്നാണ്.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

ചരിഞ്ഞ B-പില്ലര്‍ ബൂട്ട് സ്പെയ്സ് ഉണ്ടെങ്കിലും പിന്നിലെ യാത്രക്കാര്‍ക്ക് ഹെഡ്‌റൂമിന് ഒരു കുറവും ഉണ്ടായിരിക്കില്ലെന്നാണ് കമ്പനി പറയുന്നത്. പക്ഷേ കാര്‍ പ്രൊഡക്ഷന്‍ സ്‌പെക്കില്‍ കാണുമ്പോള്‍ മാത്രമേ ഞങ്ങള്‍ക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അഭിപ്രായമിടാന്‍ കഴിയൂ. ദൃശ്യപരമായി, ഇത് വളരെ മനോഹരമായി കാണപ്പെടുകയും, കുപ്പെ സ്‌റ്റൈലിംഗും വഹിക്കുകയും ചെയ്യുന്നു.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

സ്‌കോഡ എന്യാക് കുപ്പെ iV യുടെ ഡിസൈന്‍ സ്‌കെച്ച് കാറിന്റെ മുന്‍ഭാഗത്താണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വലിയ സ്‌കോഡ ഗ്രില്‍ വാഹനത്തിന്റെ വീതിക്ക് പ്രാധാന്യം നല്‍കുന്ന സ്ലീക്കര്‍ ഹെഡ്‌ലൈറ്റുകള്‍ എന്നിവ മുന്‍വശത്തെ സവിശേഷതകളാണ്.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

സ്‌കെച്ചില്‍ ഒരു സ്പോര്‍ട്ടി ഫ്രണ്ട് ഏപ്രണും കാണിക്കുന്നു, അതേസമയം സ്പോര്‍ട്ടി-ലുക്ക് അലോയ് ഡിസൈന്‍ വശക്കാഴ്ചയെ മനോഹരമാക്കുന്നു. എന്യാക് കുപ്പെ iV-യുടെ കരുത്ത് രണ്ട് ബാറ്ററി പായ്ക്കുകളാല്‍ പ്രവര്‍ത്തിക്കും- 62- അല്ലെങ്കില്‍ 82-kWh, അത് വേരിയന്റിനെ ആശ്രയിച്ച് 177 bhp, 201 bhp അല്ലെങ്കില്‍ 261 bhp കരുത്തും വികസിപ്പിക്കും.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

ലൈനിന്റെ ടോപ്പ് പതിപ്പിന് പരമാവധി വേഗത 180 കിലോമീറ്റര്‍ ആണ് വേഗത. കൂടാതെ 6.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കഴിവും വാഹനത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സ്‌കോഡയ്ക്ക് ഉയര്‍ന്ന പ്രകടനമുള്ള എന്യാക് കുപ്പെ RS iV പതിപ്പും നിരത്തിലെത്തിക്കാന്‍ കഴിയും. എന്യാക് കുപ്പെ iV ഇലക്ട്രിക്കിന്റെ ഡിസൈന്‍ ഫോകക്‌സ്‌വാഗണില്‍ നിന്നുള്ള ID.5-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നതായും വ്യക്തമാക്കുന്നു.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ മോഡുലാര്‍ ഇലക്ട്രിഫിക്കേഷന്‍ ടൂള്‍കിറ്റ് (MEB) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് 2022 സ്‌കോഡ എന്യാക് iV. എസ്‌യുവി പതിപ്പിനേക്കാള്‍ മികച്ച ശ്രേണി നല്‍കാന്‍ എന്യാക് iV കുപ്പെയുടെ വൈകാരിക രൂപകല്‍പ്പനയും അതിന്റെ എയറോഡൈനാമിക്സും സഹായിക്കുമെന്ന് സ്‌കോഡ പറയുന്നു.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

വരാനിരിക്കുന്ന എന്യാക് കുപ്പെ iV ഇലക്ട്രിക് അതിന്റെ ക്ലാസിലെ ഏറ്റവും മികച്ച ഡ്രാഗ് കോഫിഫിഷ്യന്റ് വാഗ്ദാനം ചെയ്യുമെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്. ഇലക്ട്രിക് വാഹനത്തിന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് അതിന്റെ സെഗ്മെന്റില്‍ ഒരു മാനദണ്ഡം സ്ഥാപിക്കാന്‍ തയ്യാറാണെന്ന് കമ്പനി വ്യക്തമാക്കി.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

എന്യാക് എസ്‌യുവിയുടെ ഇലക്ട്രിക് കുപ്പെ വേരിയന്റ് പൂര്‍ണ ചാര്‍ജില്‍ 535 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് സ്‌കോഡ പറയുന്നു. ഒറ്റ ചാര്‍ജില്‍ 510 കിലോമീറ്റര്‍ മൈലേജാണ് എന്യാക് എസ്‌യുവിയുടെ എസ്‌യുവി പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

രണ്ടാമത്തേത് അഞ്ച് പതിപ്പുകളിലും മൂന്ന് റിയര്‍ വീല്‍ ഡ്രൈവുകളിലും രണ്ട് ഫോര്‍ വീല്‍ ഡ്രൈവുകളിലും വരുന്നു.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

ചെക്ക് നിര്‍മ്മാതാവില്‍ നിന്നുള്ള ആദ്യത്തെ ഓള്‍-ഇലക്ട്രിക് ഓഫറാണ് എന്യാക്. 'ജീവന്റെ ഉറവിടം' എന്നര്‍ത്ഥം വരുന്ന 'എന്യ' എന്ന ഐറിഷ് നാമത്തില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.

Enyaq iV ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് Skoda; വൈകാതെ ഇന്ത്യയിലേക്കും

പ്രീമിയം ഓഫറായി എന്യാക് ഇവി ഉപയോഗിച്ച് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി പരീക്ഷിക്കാന്‍ പദ്ധതിയിടുന്നതായി സ്‌കോഡ ഓട്ടോ ഇന്ത്യ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഫുള്ളി ബില്‍റ്റ് യൂണിറ്റായി (FBU) 2023-ല്‍ എന്യാക് ഇന്ത്യയിലെത്തുമെന്ന് കാര്‍ നിര്‍മ്മാതാവ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda revealed enyaq iv design sketch will launch soon in india
Story first published: Wednesday, January 12, 2022, 9:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X