2022 Kodiaq -ന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Skoda

സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ മുൻനിര എസ്‌യുവിയായ കൊഡിയാക്കിന്റെ പരിഷ്കരിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 34.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് സ്‌കോഡ കൊഡിയാക് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇപ്പോൾ വിപണിയിൽ എത്തുന്നത്.

2022 Kodiaq -ന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Skoda

പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കാൻ നിർമ്മാതാക്കൾ പുതിയ കോഡിയാക്കിൽ ഒട്ടനവധി കോസ്മെറ്റിക് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതോടെ മുൻ മോഡൽ വിപണിയിൽ നിന്ന് സ്കോഡ പിൻവലിച്ചിരുന്നു.

2022 Kodiaq -ന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Skoda

പരിഷ്കരിച്ച 2022 പതിപ്പ് നിലവിലെ സുരക്ഷാ, എമിഷൻ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്നതാണ്. സ്‌കോഡ കൊഡിയാക്കിന്റെ ബുക്കിംഗ് ഇതിനകം കമ്പനി ആരംഭിച്ചു, ഡെലിവറികളും ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കൊഡിയാക് എസ്‌യുവിക്കായി സ്‌കോഡ ഇപ്പോൾ ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്.

2022 Kodiaq -ന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Skoda

സ്കോഡ ഇന്ത്യ തങ്ങളുടെ യൂട്യൂബ് ചാനലിലാണ് TVC പങ്കുവെച്ചിരിക്കുന്നത്. 2022 കോഡിയാകിനൊപ്പം വാഗ്ദാനം ചെയ്യുന്ന ചില സവിശേഷതകൾ TVC കാണിക്കുന്നു. ഇന്ത്യയിൽ, സിട്രോൺ C5 എയർക്രോസ്, ഫോക്‌സ്‌വാഗൺ ടിഗ്വാൻ, ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ കാറുകളോടാണ് സ്‌കോഡ കൊഡിയാക് മത്സരിക്കുന്നത്.

2022 Kodiaq -ന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Skoda

മുകളിൽ സൂചിപ്പിച്ചതുപോലെ, കാറിന്റെ മൊത്തത്തിലുള്ള രൂപത്തിന് സ്കോഡ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കോഡിയാക്കിന്റെ മൊത്തത്തിലുള്ള ശൈലി പുതുമയുള്ളതായി തോന്നുന്നു, എന്നാൽ വാഹനം അതിന്റെ ക്യാരക്ടർ നഷ്ടപ്പെടുത്തിയിട്ടില്ല. മുൻവശത്ത് ക്രോം ഔട്ട്‌ലൈനുകളുള്ള സ്കോഡയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ല് എസ്‌യുവിയിൽ തുടരുന്നു. ഹെഡ്‌ലാമ്പുകൾ മുമ്പത്തേതിലും മെലിഞ്ഞ എൽഇഡി യൂണിറ്റുകളാണ്. പുനർരൂപകൽപ്പന ചെയ്‌ത ഫ്രണ്ട് ബമ്പറാണ് വാഹനത്തിൽ വരുന്നത്, ഇത് ബിഎസ് IV പതിപ്പിനേക്കാൾ വളരെ ഷാർപ്പായി തോന്നുന്നു.

2022 Kodiaq -ന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Skoda

ഈ എസ്‌യുവിയുടെ റിയർ ബമ്പറും കമ്പനി പരിഷ്‌ക്കരിച്ചിരിക്കുന്നു കൂടാതെ ടെയിൽ ലാമ്പുകളും ഇപ്പോൾ ഒരു പൂർണ്ണ എൽഇഡി യൂണിറ്റുകളാണ്. മൊത്തത്തിൽ, എസ്‌യുവി എക്സ്റ്റീയറിൽ ഒരു ഷാർപ്പ് രൂപം നിലനിർത്തിയിട്ടുണ്ട്. സ്‌റ്റൈൽ, സ്‌പോർട്ട്‌ലൈൻ, ലോറിൻ & ക്ലെമെന്റ് വേരിയന്റുകളിൽ സ്‌കോഡ കൊഡിയാക് ലഭ്യമാണ്.

2022 Kodiaq -ന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Skoda

ഈ വേരിയന്റുകൾക്ക് യഥാക്രമം 34.99 ലക്ഷം, 35.99 ലക്ഷം, 37.99 ലക്ഷം എന്നിങ്ങനെയാണ് വില (എല്ലാ വിലകളും എക്സ്‌-ഷോറൂം ആണ്). സ്കോഡ കൊഡിയാക് ശരിയായ ഏഴ് സീറ്റർ എസ്‌യുവിയാണ്. ഇതിന് 4,699 mm നീളവും 1,882 mm വീതിയും 1,665 mm ഉയരവുമുണ്ട്, അതോടൊപ്പം 2,791 mm വീൽബേസും വാഹനത്തിന് ലഭിക്കുന്നു. മൂന്ന് നിര സീറ്റുകളും ഉപയോഗത്തിൽ ഇരിക്കുമ്പോഴും കൊഡിയാക് 270 ലിറ്റർ ബൂട്ട് സ്പേസും നൽകുന്നുണ്ട്.

2022 Kodiaq -ന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Skoda

അകത്തേക്ക് നീങ്ങുമ്പോൾ 2022 സ്‌കോഡ കൊഡിയാക്, പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പിന് സമാനമായ ഒരു ക്യാബിൻ വാഗ്ദാനം ചെയ്യുന്നു. ക്യാബിൻ മുമ്പത്തെ പോലെ പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. സ്‌പോർട്‌ലൈൻ പതിപ്പിന് മൂന്ന് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ലഭിക്കുന്നു, ഇതിന്റെ ഇന്റീരിയറുകൾ ബ്ലാക്ക് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

2022 Kodiaq -ന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Skoda

മറ്റ് രണ്ട് വേരിയന്റുകളും സ്‌കോഡയുടെ പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലിനൊപ്പം വരുന്നു, കൂടാതെ ബീജ് നിറത്തിലുള്ള ഇന്റീരിയറുകൾ ഇവയ്ക്ക് ലഭിക്കുന്നു. വാഹനത്തിന്റെ മുൻ സീറ്റുകൾ ഹീറ്റഡ്, കൂളിംഗ് ഫംഗ്ഷൻ വാഗ്ദാനം ചെയ്യുന്നു.

2022 Kodiaq -ന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Skoda

വയർലെസ് ഫോൺ ചാർജിംഗ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കാന്റണിൽ നിന്ന് സജ്ജീകരിച്ച പ്രീമിയം 12 സ്പീക്കർ സെറ്റ്, 360 ഡിഗ്രി ക്യാമറ, TPMS, ഒമ്പത് എയർബാഗുകൾ, പനോരമിക് സൺറൂഫ്, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, നാല് സോൺഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡോറുകളിൽ ഇന്റഗ്രേറ്റഡ് അംബ്രല്ല ഹോൾഡറുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങി നിരവധി ഫീച്ചറുകളാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

2022 Kodiaq -ന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Skoda

മുമ്പ് ലഭ്യമായിരുന്ന സ്‌കോഡ കൊഡിയാക്കിന്റെ പ്രീ-ഫേസ്‌ലിഫ്റ്റ് മോഡൽ ഡീസൽ എഞ്ചിനിലാണ് വാഗ്ദാനം ചെയ്തത്. എന്നാൽ ഇപ്പോൾ മറ്റ് സ്‌കോഡ വാഹനങ്ങളുടെ കാര്യത്തിലെന്നപോലെ, കൊഡിയാക്കിനും ഡീസൽ എഞ്ചിൻ ലഭിക്കുന്നില്ല.

2022 Kodiaq -ന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Skoda

മുൻ മോഡലിൽ 2.0 ലിറ്റർ TDI ഡീസൽ എൻജിനാണ് നിർമ്മാതാക്കൾ ഉപയോഗിച്ചിരുന്നത്, എന്നാൽ സ്കോഡ കൊഡിയാക്കിന്റെ 2022 മോഡലിൽ 190 bhp കരുത്തും 320 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ഏഴ്-സ്പീഡ് DSG ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. എല്ലാ വേരിയന്റുകളിലും സ്‌കോഡ ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി AWD സിസ്റ്റം നൽകുന്നുണ്ട്. സ്കോഡ കൊഡിയാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ വർഷം തന്നെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്‌കോഡ #skoda
English summary
Skoda shares new tvc of 2022 kodiaq suv showcasing its features and highlights
Story first published: Monday, January 17, 2022, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X