Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ ഫോക്‌സ്‌വാഗണുമായി യോജിച്ച്, സ്‌കോഡ ഇന്ത്യയില്‍ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണെന്ന് വേണം പറയാന്‍. ഈ പങ്കാളിത്തം ഇരുബ്രാന്‍ഡുകള്‍ക്കും രാജ്യത്ത് ഗുണകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

MQB AO-IN പ്ലാറ്റ്ഫോമിന്റെ പിന്‍ബലമുള്ള കാറുകള്‍ സ്‌കോഡയ്ക്കും ഫോക്‌സ്‌വാഗണിനും അനുയോജ്യമായ നമ്പറുകള്‍ കൊണ്ടുവരുന്നു. 2.0 പ്ലാന്‍ അതിന്റെ പ്രാധാന്യം തെളിയിച്ചു, ഇപ്പോള്‍, ചെക്ക് വാഹന നിര്‍മ്മാതാവ് അവരുടെ അടുത്ത സംരംഭത്തിനായി മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

ഈ പുതിയ തന്ത്രത്തിന് കൂടുതല്‍ സ്‌കോഡ ഫോക്‌സ്‌വാഗണ്‍ വാഹനങ്ങള്‍ നിരത്തില്‍ കാണാന്‍ കഴിയും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ചില ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡിന് മനസ്സിലുണ്ടെന്ന് പറയപ്പെടുന്നു.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

ഇവിടെ സബ്-ഫോര്‍ മീറ്റര്‍ വാഹനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത്, ഈ സെഗ്മെന്റില്‍ സ്‌കോഡ ഒരു പുതിയ കോംപാക്ട് എസ്‌യുവി സൂക്ഷ്മമായി പഠിക്കുകയാണ്.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

നിര്‍മ്മാണത്തിലിരിക്കുന്ന ഈ വാഹനം 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പ്രധാനമായും മാരുതി ബ്രെസയുടെ എതിരാളിയായിട്ടാകും ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുകയെന്ന് വേണം പറയാന്‍.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

ദക്ഷിണാഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ ആഗോള വിപണികളിലും ഈ എസ്‌യുവി വില്‍ക്കാനാണ് സ്‌കോഡ പദ്ധതിയിടുന്നത്. ഇതിനര്‍ത്ഥം വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് ഒരു ആഗോള ഡിസൈന്‍ ഭാഷ കാണാന്‍ കഴിയും എന്നാണ്.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

പുതിയ സ്‌കോഡ കോംപാക്ട് എസ്‌യുവി കുഷാക്കില്‍ നിന്ന് അതിന്റെ ഡിസൈന്‍ സൂചനകള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് സ്‌കോഡ കാറുകള്‍ക്ക് സമാനമായ ബോള്‍ഡ് ഗ്രില്ലും സ്ലീക്ക് ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പുകളും സ്‌റ്റൈലിഷ് അലോയ് വീലുകളും കാണാന്‍ സാധിക്കും.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

ഒരു കോംപാക്ട് എസ്‌യുവി ആയതിനാലും പോര്‍ട്ട്ഫോളിയോയില്‍ ഹാച്ച്ബാക്കുകളുടെ അഭാവം മൂലവും സ്‌കോഡയില്‍ നിന്ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ കാറായിരിക്കും ഇത്. ഈ പുതിയ സ്‌കോഡ ബ്രാന്‍ഡിന് ഒരു ഗെയിം ചേഞ്ചറായിരിക്കാം.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

കുഷാക്ക്, സ്ലാവിയ, മറ്റ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കാറുകളില്‍ നമ്മള്‍ നേരത്തെ കണ്ടിട്ടുള്ള 1.0-ലിറ്റര്‍ TSI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ തന്നെ ആയിരിക്കും ഈ കോംപാക്ട് എസ്‌യുവിക്കും കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 113 bhp കരുത്തും 178 Nm torque ഉം ഉത്പാദിപ്പിക്കും.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

ഈ എസ്‌യുവിയില്‍ സ്‌കോഡ ഒരു എഞ്ചിന്‍ ഓപ്ഷന്‍ മാത്രമേ നല്‍കുകയുള്ളുവെന്നും സൂചനകളുണ്ട്. കാരണം ഇത് അവരുടെ കൈയ്യില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ സ്‌പെക്ക് എഞ്ചിന്‍ ഓപ്ഷനാണ്. 1.5 ലിറ്റര്‍ TSI എഞ്ചിന്‍ പാക്കേജിന്റെ ഭാഗമാകുമോ എന്നത് കണ്ടറിയണം.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

മത്സരം വളരെ ശക്തമായ ഒരു സെഗ്മെന്റാണിത്. വിവിധ ബ്രാന്‍ഡുകളില്‍ നിന്നും നിരവധി മോഡലുകള്‍ ഈ സെഗ്മെന്റില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ സെഗ്മെന്റില്‍ കൂടി വാഹനം അവതരിപ്പിക്കുന്നതുവഴി വിപണി വിഹിതവും വില്‍പ്പനയും മെച്ചപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് സ്‌കോഡ.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

എതിരാളികള്‍ ശക്തമായതുകൊണ്ട് തന്നെ ഫീച്ചറുകളിലും സ്‌കോഡ കുറവുകളൊന്നും വരുത്തില്ലെന്ന് വേണം പ്രതീക്ഷിക്കാന്‍. ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ്, ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സണ്‍റൂഫും മറ്റ് നിരവധി ഫീച്ചറുകളും വാഹനത്തിന്റെ ഭാഗമാകും.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

ADAS ഓഫര്‍ ചെയ്യുമോ, ഇല്ലയോ എന്നത് കാത്തിരുന്ന് കാണണം. ഈ വാഹനം ഇനിയും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉള്ളതിനാല്‍, താഴ്ന്ന സെഗ്മെന്റുകളിലെ ADAS ഒരു മൂല്യവത്തായ സവിശേഷതയായി മാറാനുള്ള സാധ്യതയുണ്ട്.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

സ്‌കോഡയ്ക്ക് വളരെ പ്രധാനപ്പെട്ട കാറുകള്‍ മത്സരമായി ഉള്ളതിനാല്‍ എല്ലാ ബോക്‌സുകളിലും ടിക്ക് നല്‍കി ഈ കാര്‍ പ്ലാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോണ്‍, കിയ സോനെറ്റ്, മഹീന്ദ്ര XUV300 തുടങ്ങിയ കാറുകളുമായി മത്സരിക്കാനെത്തുന്ന സ്‌കോഡ കോംപാക്ട് എസ്‌യുവി 2025-ഓടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

അതേസമയം ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ വിപണിയില്‍ എത്തിയ സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ മോഡലുകള്‍ക്ക് ഡിമാന്‍ഡ് ഏറെയെന്ന് വേണം പറയാന്‍. വിപണിയില്‍ സ്‌കോഡയ്ക്ക് പുതുജീവന്‍ സമ്മാനിച്ച മോഡലായി കുഷാക്ക് മാറുകയും ചെയ്തത് നാം കണ്ടതാണ്.

Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda

11.29 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് കുഷാക്ക് വിപണിയില്‍ എത്തുന്നത്. അതേസമയം ടോപ്പ്-എന്‍ഡ് വേരിയന്റിനായി 19.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ TSI എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. നിരവധി ഫീച്ചറുകളും സവിശേഷതകളും കുഷാക്കിൽ കാണാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്‌കോഡ #skoda
English summary
Skoda working brezza rival in india under rs 10 lakh details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X