Volkswagen MEB പ്ലാറ്റ്‌ഫോമില്‍ Ford ഇലക്ട്രിക് എസ്‌യുവി വരുന്നു; അത്ഭുതങ്ങള്‍ ഒളിപ്പിച്ച് ടീസര്‍

തങ്ങളുടെ വരാന്‍ പോകുന്ന പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ പുറത്തുവിട്ട് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഫോക്സ്വാഗന്റെ MEB പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ആദ്യത്തെ ഫോര്‍ഡ് ഇവി വരും മാസങ്ങളില്‍ വെളിപ്പെടുത്തും. ഫോക്‌സ്‌വാഗണ്‍ ID.4 ഇവി ഇതേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നത്. ഈ കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അതിനാല്‍ തന്നെ പുതിയ എസ്‌യുവിയും വരും കാലങ്ങളില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുമെന്നാണ് പ്രതീക്ഷ. പുതിയ ഫോര്‍ഡ് ഇവി യൂറോപ്പില്‍ ഫോര്‍ഡ് ഫിയസ്റ്റ ഹാച്ച്ബാക്കിന്റെ പകരക്കാരനാകും. ജര്‍മ്മനിയിലെ കൊളോണിലാകും പുതിയ ഇവിയുടെ നിര്‍മാണം. ഒരുപക്ഷേ ചരിത്രപ്രസിദ്ധമായ ഫോര്‍ഡ് മോണിക്കര്‍ പുനരുജ്ജീവിപ്പിക്കാനും സാധ്യതയുണ്ട്. പ്ലാറ്റ്‌ഫോം പങ്കിടുന്ന ഫോക്‌സ്‌വാഗണ്‍ ID.4-ന് സമാനമായിക്കും പുതിയ ഇവിയെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ബ്രാന്‍ഡുകളും ഒരു പുതിയ ഇവി ക്രോസ്ഓവര്‍ പരസ്പര സഹകരണത്തോടെ വികസിപ്പിച്ചതായി 2021-ല്‍ സ്ഥിരീകരിച്ചിരുന്നു.

Volkswagen MEB പ്ലാറ്റ്‌ഫോമില്‍ Ford ഇലക്ട്രിക് എസ്‌യുവി വരുന്നു; അത്ഭുതങ്ങള്‍ ഒളിപ്പിച്ച് ടീസര്‍

എങ്കിലും പിന്നീട് അതിനെ കുറിച്ചുള്ള വാര്‍ത്തകളൊന്നും വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഫോര്‍ഡ് കമ്പനിയുടെ തലപ്പത്തെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ അതിന്റെ രൂപകല്‍പ്പനയെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇതിലൂടെ പുത്തന്‍ കാര്‍ അടുത്ത ആഴ്ചകളില്‍ തന്നെ വെളിപ്പെടുത്തുമെന്നാണ് സൂചന. '2023 ആകുന്നത് വരെ കാത്തിരിക്കാനാവില്ല, കൊളോണില്‍ നിന്ന് വരുന്ന ഞങ്ങള്‍ ഞങ്ങളുടെ ആദ്യത്തെ ഇലക്ട്രിക്ക് പാസഞ്ചര്‍ വാഹനം അനാവരണം ചെയ്യാന്‍ പോകുകയാണ്' ഫോര്‍ഡിന്റെ മോഡല്‍ ഇ ഇലക്ട്രിഫിക്കേഷന്‍ ഡിവിഷന്‍ മേധാവി മാര്‍ട്ടിന്‍ സാണ്ടര്‍ ട്വിറ്ററില്‍ സ്‌കോഡ എന്‍യാകിന്റെ എതിരാളിയുടെ മുന്‍ഭാഗത്തെ കവറുകള്‍ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു.

കാറിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ട്വിറ്റര്‍ പോസ്റ്റില്‍ കാണാനാകൂ. യൂറോപ്യന്‍ വിപണിയിലെ ഫോര്‍ഡ് കാറുകളുടെ രൂപകല്‍പ്പനയില്‍ ഈ പുതിയ ഇവി ഒരു ചുവടുമാറ്റം അടയാളപ്പെടുത്തുമെന്ന് ഇതിനകം തന്നെ വ്യക്തമാണ്. ഫോര്‍ഡിന്റെ ഏറ്റവും ഹിറ്റായ അമേരിക്കന്‍ മാര്‍ക്കറ്റ് കാറുകളായ ബ്രോങ്കോ, F-150 എന്നിവ പ്രധാനമായും അതിന്റെ ആഗോള ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയെ സ്വാധീനിക്കും. എയ്റോ ഒപ്റ്റിമൈസ് ചെയ്ത വീല്‍ ഡിസൈനുകള്‍, ലോവര്‍ ബമ്പര്‍, ചങ്കി ഹെഡ്ലൈറ്റുകള്‍ എന്നിവയ്ക്ക് പുറമെ മറ്റെല്ലാ ഭാഗങ്ങളും മൂടപ്പെട്ടതായാണ് ചിത്രത്തില്‍ കാണുക.

Volkswagen MEB പ്ലാറ്റ്‌ഫോമില്‍ Ford ഇലക്ട്രിക് എസ്‌യുവി വരുന്നു; അത്ഭുതങ്ങള്‍ ഒളിപ്പിച്ച് ടീസര്‍

പക്ഷേ വലുപ്പത്തിലും സിലൗട്ടുകളിലൂടെയും ഫോര്‍ഡിന്റെ പുതിയ ഇവി ടൊയോട്ട bZ4X, നിസാന്‍ ആര്യ, വോള്‍വോ XC40 റീച്ചാര്‍ജ് തുടങ്ങിയ കാറുകള്‍ക്ക് ഒത്ത എതിരാളിയാകുമെന്നാണ് തോന്നുന്നത്. ഫോര്‍ഡിന്റെ യൂറോപ്യന്‍ മാര്‍ക്കറ്റിംഗ് ബോസ് പീറ്റര്‍ സില്ലിഗ് കാറിന്റെ ഒരു ഡാര്‍ക്ക് പ്രിവ്യൂ ചിത്രം സമൂഹ മാധ്യമമായ ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ അതില്‍ ഒരു കരിസ്മാറ്റിക് എല്‍ഇഡി ഫ്രണ്ട് ലൈറ്റ് സിഗ്‌നേച്ചര്‍ വെളിപ്പെടുത്തി. അത് ഫോര്‍ഡിന്റെ പുതിയ കാലത്തെ കാറുകളുടെ നിര്‍ണ്ണായക സവിശേഷതയായി മാറിയേക്കാം.

യൂറോപ്യന്‍ മാര്‍ക്കറ്റിനുള്ള ഫോര്‍ഡിന്റെ പുതിയ ഇവികള്‍ അതിന്റെ കൊളോണ്‍ ഫാക്ടറിയില്‍ ആയിരിക്കും നിര്‍മ്മിക്കുക. അത് പൂര്‍ണ്ണമായും ബാറ്ററി-ഇലക്ട്രിക് പ്ലാന്റായി മാറും. ഇന്ത്യയെ കുറിച്ചുള്ള ഫോര്‍ഡിന്റെ ഭാവി പദ്ധതികള്‍ എന്താണെന്ന് പറയുമ്പോള്‍ രാജ്യത്ത് നിര്‍മ്മാണം അവസാനിപ്പിച്ച ശേഷം മസ്താംഗ് മാക്-E ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലമായി അതിനെ കുറിച്ച് യാതൊരു വിവരവുമില്ല. മഹീന്ദ്രയുടെ വരാനിരിക്കുന്ന ബോണ്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ MEB മോഡുലാര്‍ ഇലക്ട്രിക് കാര്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഘടകങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി മഹീന്ദ്രയും ഫോക്‌സ്‌വാഗണും ഈ വര്‍ഷം ആദ്യം കരാറില്‍ ഒപ്പുവെച്ചിരുന്നു.

ഇന്ത്യ വിട്ടെങ്കിലും അമേരിക്കന്‍ വാഹന ഭീമന്‍മാരായ ഫോര്‍ഡിന്റെ മിക്ക വാഹനങ്ങള്‍ക്ക് ഇപ്പോഴും ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരുണ്ട്. യൂസ്ഡ് കാര്‍ വിപണിയില്‍ നല്ല ഡിമാന്‍ഡുള്ള വാഹനങ്ങളില്‍ ഒന്നാണ് ഫോര്‍ഡിന്റെ ഇക്കോസ്പോര്‍ട്ട്. ഫോര്‍ഡ് കമ്പനി രാജ്യം വിട്ട ശേഷമാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയതെന്നാണ് വിപണി സംസാരം. ഇന്ത്യന്‍ വിപണിയില്‍ സമീപ ഭാവിയില്‍ ചില വലിയ വാഹനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് ഫോര്‍ഡ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.

ഇത് ശരിവെയ്ക്കുന്ന തരത്തില്‍ മുകളില്‍ പറഞ്ഞ ബ്രോങ്കോ എന്ന യുഎസിലെ ഹിറ്റ് മോഡലിനെ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടത്തിനെത്തിച്ച വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്-റോഡര്‍ വിഭാഗം വാഹനങ്ങള്‍ പോപ്പുലറാകുന്ന സാഹചര്യത്തിലാണ് ഫോര്‍ഡ് ഇങ്ങനെ ഒരു കരുനീക്കം നടത്തുന്നത്. ഫോര്‍ഡ് ബ്രോങ്കോയെ CBU (കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ്) റൂട്ട് വഴി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധ്യത കുറവാണ്. എങ്കിലും വൈകിയാലും മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Teaser of first ford electric suv built on volkswagen s meb platform out now
Story first published: Saturday, December 17, 2022, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X