വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങാം; Taigun-ന് ഞെട്ടിക്കുന്ന ഓഫര്‍ അവതരിപ്പിച്ച് Volkswagen

ഡിസംബര്‍ എത്തിയതോടെ, വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനും, കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുമായി നിര്‍മാതാക്കള്‍ വിവിധ കാറുകളില്‍ വളരെ ആകര്‍ഷമായ ഓഫറുകള്‍ അവതരിപ്പിച്ച് രംഗത്ത് വരാറുണ്ട്. ഇത്തരത്തില്‍ ജര്‍മ്മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണും മികച്ച ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ജനപ്രീയ മോഡലായ ടൈഗൂണിലാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ ഫോക്‌സ്‌വാഗന്റെ ജനപ്രീയ മോഡലാണ് ടൈഗൂണ്‍. ബ്രാന്‍ഡിന്റെ വില്‍പ്പനയെ തന്നെ ഇപ്പോള്‍ നയിക്കുന്നതും ഈ മോഡലാണെന്ന് വേണം പറയാന്‍. ഇതിന്റെ ഭാഗമായി വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി വാഹനത്തില്‍ ഒരു ലക്ഷം രൂപയുടെ ആനുകൂല്യമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അത് മാത്രമല്ല. ഇടപാട് കൂടുതല്‍ മധുരമാക്കാന്‍ 4 വര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസ് പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തിലെ കൊച്ചി ആസ്ഥാനമായുള്ള ഡീലര്‍ഷിപ്പായ EVM ഫോക്‌സ്‌വാഗനാണ് ഈ ഓഫര്‍ പരസ്യപ്പെടുത്തിയത്.

വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങാനം; Taigun-ന് ഞെട്ടിക്കുന്ന ഓഫര്‍ അവതരിപ്പിച്ച് Volkswagen

ഇന്ത്യയിലുടനീളമുള്ള മറ്റ് ഡീലര്‍മാരും ടൈഗൂണ്‍ കോംപാക്ട് എസ്‌യുവിക്ക് വലിയ കിഴിവുകള്‍ നല്‍കുന്നുണ്ട്. നിര്‍ദ്ദിഷ്ട കിഴിവ് വിശദാംശങ്ങള്‍ക്കായി നിങ്ങളുടെ അടുത്തുള്ള ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാനും കമ്പനി നിര്‍ദ്ദേശിക്കുന്നുണ്ട്. വര്‍ഷാവസാനമായതിനാല്‍, 2022 മോഡലുകള്‍ 2023-ല്‍ വളരെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമെന്നതിനാല്‍ സ്റ്റോക്ക് ക്ലിയര്‍ ചെയ്യാന്‍ ഡീലര്‍മാര്‍ക്ക് സമ്മര്‍ദ്ദമുണ്ട്. അതുകൊണ്ട് തന്നെയാണ് കമ്പനികള്‍ മോഡലുകള്‍ക്ക് മികച്ച ആനുകൂല്യങ്ങളും നല്‍കുന്നത്.

ടൈഗൂണിലേക്ക് തന്നെ തിരിച്ചുവന്നാല്‍, ഫോക്‌സ്‌വാഗണ്‍ കോംപാക്ട് എസ്‌യുവി MQB A0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ വളര്‍ന്നുവരുന്ന വിപണികള്‍ക്കായി സ്‌കോഡയുമായി ഒരുമിച്ച് കൊണ്ടുവന്ന പ്ലാറ്റ്‌ഫോം കൂടിയാണ്. ഇന്ത്യയില്‍ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന രണ്ട് ഫോക്‌സ്‌വാഗണ്‍ കാറുകളാണ് ടൈഗൂണ്‍ കോംപാക്ട് എസ്‌യുവിയും വെര്‍ട്ടിസ് C-സെഗ്മെന്റ് സെഡാനും. ഭാവിയില്‍, MQB A0 പ്ലാറ്റ്ഫോമില്‍ താങ്ങാനാവുന്ന നിരവധി ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാകുകയും ചെയ്യും.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ ഓണ്‍റോഡ് വില ആരംഭിക്കുന്നത് ബേസ് കംഫര്‍ട്ട്‌ലൈന്‍ 1.0 ട്രിമ്മിന് 11.56 ലക്ഷം രൂപയും. ഏറ്റവും ഉയര്‍ന്ന ഹൈലൈന്‍ 1.5 DSG ട്രിമ്മിന് 18.71 ലക്ഷം രൂപയുമാണ് വില വരുന്നത്. ഇന്ത്യയിലെ മറ്റ് പല കാര്‍ നിര്‍മാതാക്കളെയും പോലെ ഫോക്‌സ്‌വാഗണും അടുത്ത വര്‍ഷം ആദ്യം കാര്‍ ശ്രേണിയിലുടനീളം വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ട് തന്നെ ഒരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തന്നെയാണ് ഉചിതമായ സമയമെന്ന് വേണം പറയാന്‍. ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

110 bhp കരുത്തും 170 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 1 ലിറ്റര്‍-3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 150 bhp കരുത്തും 250 Nm ടോര്‍ക്കുള്ള 1.5 ലിറ്റര്‍-4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണ് വാഹത്തിന് കരുത്ത് നല്‍കുന്നത്. രണ്ട് എഞ്ചിനുകള്‍ക്കും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. 1 ലിറ്റര്‍ TSI മോട്ടോറിന് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭിക്കുമ്പോള്‍, 1.5 TSI മോട്ടോറിന് 7 സ്പീഡ് ട്വിന്‍ ക്ലച്ച് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഒരു ഓപ്ഷനായി ലഭിക്കുന്നു.

1.5 TSI മോട്ടോറിന്റെ ഒരു പ്രധാന സവിശേഷത അതിന്റെ സജീവ സിലിണ്ടര്‍ നിര്‍ജ്ജീവമാക്കല്‍ (ACT) സാങ്കേതികവിദ്യയാണ് ലഭിക്കുന്നത്. ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ലൈനപ്പില്‍ ഡീസല്‍ എഞ്ചിന്‍ നല്‍കുന്നില്ലെങ്കിലും, ഒരു CNG-പെട്രോള്‍ ഡ്യുവല്‍ ഫ്യുവല്‍ മോഡല്‍ ചെലവ് കുറഞ്ഞ ഡീസല്‍ ബദലായി ഉടന്‍ പുറത്തിറക്കുമെന്നും സൂചനകളുണ്ട്. ഇന്ത്യന്‍ വിപണിയിലെ താങ്ങാനാവുന്ന സെഗ്മെന്റുകളിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് ടൈഗൂണ്‍. പുതുക്കിയ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പൂര്‍ണ്ണമായ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു.

മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 29.64/34 പോയിന്റും കുട്ടികളുടെ സംരക്ഷണ സുരക്ഷാ പരിശോധനയില്‍ 42/49 പോയിന്റും വീതം ടൈഗൂണ്‍, കുഷാക്ക് എന്നിവര്‍ നേടി. ഈ സ്‌കോറുകള്‍ അവരെ സബ്-ശ്രേണിയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളാക്കി മാറ്റുകയും ചെയ്യുന്നു. കുഷാക്ക്, ടൈഗൂണ്‍ എന്നിവയ്ക്കുള്ള ഗ്ലോബല്‍ NCAP-യുടെ പുതിയ ഫൈവ് സ്റ്റാര്‍ ആവശ്യകതകള്‍ സ്വമേധയാ ഉള്ള പരിശോധനയിലൂടെ നിറവേറ്റാനുള്ള സ്‌കോഡയുടെയും ഫോക്‌സ്‌വാഗന്റെയും സംരംഭത്തെ തങ്ങള്‍ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് ഗ്ലോബല്‍ NCAP-യുടെ സെക്രട്ടറി ജനറല്‍ അലജാന്‍ഡ്രോ ഫ്യൂറസ് പറഞ്ഞു.

Most Read Articles

Malayalam
English summary
Volkswagen announced one lakh rupee massive discount for taigun details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X