ഒറ്റ ചാര്‍ജില്‍ 700 കി.മീ റേഞ്ച്; പുത്തന്‍ Volkswagen ഇലക്ട്രിക് എസ്‌യുവി വരുന്നു

ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്ന ഒരു ഘടകം റേഞ്ചിനെ കുറിച്ചുള്ള വേവലാതിയാണ്. എന്നാല്‍ ഇന്ന് പുറത്തിറങ്ങുന്ന പ്രീമിയം ഇലക്ട്രിക് കാറുകള്‍ മികച്ച റേഞ്ച് നല്‍കുമെങ്കിലും അത് സാധാരണ ഉപഭോക്താക്കളുടെ കൊക്കിലൊതുങ്ങില്ല. ഇപ്പോള്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അതിന്റെ വൂള്‍ഫ്സ്ബര്‍ഗ് പ്ലാന്റില്‍ ഒരു പുതിയ ഇലക്ട്രിക് വാഹനം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അത് MEB+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി). ഈ ആര്‍ക്കിടെക്ചര്‍ ഓള്‍-ഇലക്ട്രിക് MEB പ്ലാറ്റ്ഫോമിന്റെ പരിണാമമാണ്. ഇത് കാറിന്റെ റേഞ്ച് വര്‍ധിപ്പിക്കുകയും വാഹനങ്ങളുടെ ചാര്‍ജ്ജിംഗ് സമയം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുത്തന്‍ ബാറ്ററികളായിരിക്കും MEB+ പ്ലാറ്റ്ഫോമിന്റെ പ്രധാന പ്രത്യേകത. തങ്ങളുടെ സ്വന്തം 'യൂണിറ്റ് സെല്‍' സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങള്‍ ഒറ്റ ചാര്‍ജിംഗില്‍ 700 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ജര്‍മന്‍ വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ഒറ്റ ചാര്‍ജില്‍ 700 കി.മീ റേഞ്ച്; പുത്തന്‍ Volkswagen ഇലക്ട്രിക് എസ്‌യുവി വരുന്നു

റീചാര്‍ജ് ചെയ്യാനായി പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ ഈ ഫോക്‌സ്‌വാഗണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ 200 kW വരെ വേഗതയില്‍ ചാര്‍ജാകും.പുതിയ മോഡല്‍ ജര്‍മന്‍ ബ്രാന്‍ഡിന്റെ ID.4, ID.5 മോഡലുകളെ സമ്പൂര്‍ണമാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെ ഞങ്ങളുടെ വിപണിയിലെ ഇരിപ്പിടം കൂടുതല്‍ വിപുലീകരിക്കാനും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങള്‍ നല്‍കാനുമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ സിഇഒ തോമസ് ഷാഫര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

ഫോക്‌സ്‌വാഗണ്‍ MEB+ പ്ലാറ്റ്ഫോം അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇപ്പോള്‍ നിലവിലുള്ള MEB പ്ലാറ്റ്ഫോം നിര്‍ജീവമാകുമെന്ന് നമുക്ക് പറയാനാകില്ല. ഒരു എന്‍ട്രി ലെവല്‍ മോഡല്‍ ഉള്‍പ്പെടെ 2026 ഓടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി 10 പുതിയ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി വോള്‍ഫ്‌സ്ബര്‍ഗ് പ്ലാന്റ് ഒരുക്കുന്നതിനായി ഫോക്‌സ്‌വാഗണ്‍ കമ്പനി 460 മില്യണ്‍ യൂറോ അല്ലെങ്കില്‍ 485 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്.

പ്ലാന്റില്‍ അടുത്ത വര്‍ഷം മുതല്‍ MEB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങും. പ്ലാന്റില്‍ ആദ്യം ID.3 ഹാച്ച്ബാക്ക് ആണ് 2023-ല്‍ ഉത്പാദനം തുടങ്ങുക. 2024-ല്‍ അത് പൂര്‍ണ്ണ ഉല്‍പ്പാദനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'എല്ലാവര്‍ക്കുമുള്ള ഇലക്ട്രോമൊബിലിറ്റിക്കായാണ് ഫോക്‌സ്‌വാഗണ്‍ നിലകൊള്ളുന്നത്. വോള്‍ഫ്‌സ്ബര്‍ഗ് പ്ലാന്റും ഈ വിജയഗാഥയുടെ ഭാഗമാകും. ഞങ്ങളുടെ പ്രധാന പ്ലാന്റിന്റെ വൈദ്യുതീകരണത്തിലേക്കുള്ള ആദ്യ സുപ്രധാന ചുവടുവയ്പ്പാണ് ID.3 റാമ്പ്-അപ്പ്' ഷാഫര്‍ പറഞ്ഞു. വോള്‍ഫ്‌സ്ബര്‍ഗില്‍ ട്രിനിറ്റി വാഹന പദ്ധതി നിര്‍മ്മിക്കാനും കമ്പനി ശ്രമിക്കുന്നു.

അതേസമയം രണ്ടാം തലമുറ ഫോക്‌സ്‌വാഗണ്‍ ID.3- യുടെ സ്‌കെച്ചുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കാറിന്റെ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ എന്നിവയെ കുറിച്ച് പുതിയ സ്‌കെച്ചുകള്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്. നിര്‍ണായക ചില സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍ പുതിയ വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സോഫ്റ്റ്വെയര്‍ സിസ്റ്റത്തിന്റെ കാര്യക്ഷമതയും പെര്‍ഫോമന്‍സും മെച്ചപ്പെടുത്തിയിട്ടുണ്ട്. 12.00 ഇഞ്ച് ഡിസ്‌പ്ലേ, നീക്കം ചെയ്യാവുന്ന ലഗേജ് സ്റ്റോറേജ് ഫ്ലോര്‍, രണ്ട് കപ്പ് ഹോള്‍ഡറുകളുള്ള ഒരു സെന്റര്‍ കണ്‍സോള്‍ എന്നിങ്ങനെയുള്ള ഉപകരണങ്ങള്‍ ID.3 സ്റ്റാന്‍ന്‍േറഡായി വാഗ്ദാനം ചെയ്യുന്നു.

പ്ലഗ് & ചാര്‍ജും ഇന്റലിജന്റ് ഇലക്ട്രിക് വെഹിക്കിള്‍ റൂട്ട് പ്ലാനറും പോലുള്ള പുതിയ അസിസ്റ്റ് ഫംഗ്ഷനുകള്‍ ചാര്‍ജിംഗ് അനുഭവം ഉപയോക്തൃ-സൗഹൃദമാണെന്ന് ഉറപ്പാക്കും. സ്വാം ഡാറ്റയ്‌ക്കൊപ്പം ട്രാവല്‍ അസിസ്റ്റ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പാര്‍ക്ക് അസിസ്റ്റ് പ്ലസ് തുടങ്ങിയ ഓപ്ഷണല്‍ ഫീച്ചറുകള്‍ ഇത് വാഗ്ദാനം ചെയ്യും. 2023 മാര്‍ച്ചില്‍ ഇവി വിപണിയിലെത്തുമെന്നും മോഡലിന്റെ നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും ജര്‍മന്‍ ഓട്ടോ ഭീമന്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലോഞ്ച് വാര്‍ഷികത്തിനോടനുബന്ധിച്ച് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ടിഗുവാന്‍ മിഡ്സൈസ് എസ്‌യുവിയുടെ 'എക്‌സ്‌ക്ലൂസീവ്' പതിപ്പ് പുറത്തിറക്കിയിരുന്നു. ബോള്‍ഡ് ലുക്ക് കിട്ടാനായി ഡീലര്‍ തലത്തില്‍ ചില കോസ്മെറ്റിക്ക് മാറ്റങ്ങളുമായാണ് കാര്‍ എത്തിയത്.

സാധാരണ പതിപ്പിന് തുല്യമായി 33.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില നല്‍കിയാല്‍ സ്‌പെഷ്യല്‍ എഡിഷന്‍ സ്വന്തമാക്കാം. പേള്‍ വൈറ്റ്, ഓറിക്സ് വൈറ്റ് നിറങ്ങളിലാണ് ടിഗുവാന്‍ എക്സ്‌ക്ലൂസീവ് എഡിഷന്‍ ലഭ്യമാകുക. സ്റ്റേഷണറി 'VW' ലോഗോയുള്ള ഡൈനാമിക് ഹബ്ക്യാപ്പുകള്‍ ഫീച്ചര്‍ ചെയ്യുന്ന പുതിയ സെബ്രിംഗ് 18 ഇഞ്ച് അലോയ് വീലുകളുമായാണ് ടിഗുവാന്‍ എക്സ്‌ക്ലൂസീവ് എഡിഷന്‍ വരുന്നത്. ഇതിന് റിയര്‍ ലോഡ് സില്‍ പ്രൊട്ടക്ഷന്‍ ഇന്‍സേര്‍ട്ടും ബി-പില്ലറില്‍ 'എക്‌സ്‌ക്ലൂസീവ്' ബാഡ്ജിംഗും ലഭിക്കുന്നു. 187 bhp കരുത്തും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാണ് ഈ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഹ്യുണ്ടായി ട്യൂസോണ്‍, സിട്രണ്‍ C5 എയര്‍ക്രോസ്, ജീപ്പ് കോമ്പസ് എന്നിവയാണ് പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ എക്‌സ്‌ക്ലൂസീവ് എഡിഷന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Volkswagen looking to build new electric suv based on meb platform having 700 km range
Story first published: Friday, December 9, 2022, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X