രണ്ടാം തലമുറ ID.3-യുടെ സ്‌കെച്ചുകള്‍ പങ്കുവെച്ച് Volkswagen; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രണ്ടാം തലമുറ ID.3- യുടെ സ്‌കെച്ചുകള്‍ പങ്കുവെച്ച് നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. പുതിയ സ്‌കെച്ചുകള്‍ വാഹനത്തിന്റെ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ എന്നിവയുടെ ഒരു പ്രിവ്യൂ നല്‍കുന്നുവെന്ന് വേണം പറയാന്‍. നിര്‍ണായക സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകളുടെ ഒരു പരമ്പര തന്നെയാണ് പുതിയ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കമ്പനി പറയുന്നു.

2023 മാര്‍ച്ചില്‍ ഇവി വിപണിയിലെത്തുമെന്നും മോഡലിന്റെ നിര്‍മ്മാണത്തില്‍ വിപുലീകരണമുണ്ടെന്നും ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ നിര്‍മാതാവ് വെളിപ്പെടുത്തി. നിലവില്‍, ID.3 സ്വിക്കാവുവിലും ഡ്രെസ്ഡനിലുമാണ് നിര്‍മ്മിക്കുന്നത്, അടുത്ത വര്‍ഷം മുതല്‍ വോള്‍ഫ്സ്ബര്‍ഗ് ഇവിയുടെ ഉത്പാദനം ആരംഭിക്കും. ഫോക്‌സ്‌വാഗണ്‍ പറയുന്നതനുസരിച്ച്, പുതിയ സോഫ്റ്റ്‌വെയര്‍ സിസ്റ്റത്തിന്റെ കാര്യക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുകയും അത് ഓവര്‍-ദി-എയര്‍ അപ്ഡേറ്റുകള്‍ പ്രാപ്തമാക്കുകയും ചെയ്യും.

രണ്ടാം തലമുറ ID.3-യുടെ സ്‌കെച്ചുകള്‍ പങ്കുവെച്ച് Volkswagen; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

12.00 ഇഞ്ച് ഡിസ്പ്ലേ, നീക്കം ചെയ്യാവുന്ന ലഗേജ് സ്റ്റോറേജ് ഫ്‌ലോര്‍, രണ്ട് കപ്പ് ഹോള്‍ഡറുകളുള്ള ഒരു സെന്റര്‍ കണ്‍സോള്‍ എന്നിങ്ങനെയുള്ള കൂടുതല്‍ സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങളുമായാണ് ID.3 വരുന്നത്. ചാര്‍ജിംഗ് അനുഭവം ഉപയോക്തൃ-സൗഹൃദമാണെന്ന് ഉറപ്പാക്കാന്‍ പ്ലഗ് & ചാര്‍ജും ഇന്റലിജന്റ് ഇലക്ട്രിക് വെഹിക്കിള്‍ റൂട്ട് പ്ലാനറും പോലുള്ള പുതിയ അസിസ്റ്റ് ഫംഗ്ഷനുകള്‍ക്കൊപ്പം പുതിയ ID.3 വരുമെന്ന് കമ്പനി പറയുന്നു. സ്വാം ഡാറ്റയ്ക്കൊപ്പം ട്രാവല്‍ അസിസ്റ്റ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പാര്‍ക്ക് അസിസ്റ്റ് പ്ലസ് തുടങ്ങിയ ഓപ്ഷണല്‍ ഫീച്ചറുകള്‍ ഇത് വാഗ്ദാനം ചെയ്യും.

ID.3 ഉപഭോക്താക്കളില്‍ നിന്നുള്ള ഫീഡ്ബാക്ക് ക്യാബിന്റെ ശരാശരി നിലവാരമായിരുന്നു, എന്നാല്‍ രണ്ടാം തലമുറ ഇവി ഇപ്പോള്‍ ഉയര്‍ന്ന നിലവാരമുള്ളതും സുസ്ഥിരതയെ മനസ്സില്‍ വെച്ചുകൊണ്ട് സ്പോര്‍ട് ചെയ്യും, മൃഗങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ മെറ്റീരിയലുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'പുതിയ ID.3 ഗുണനിലവാരം, ഡിസൈന്‍, സുസ്ഥിരത എന്നിവയോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്നു. ഡിസൈന്‍ പക്വത പ്രാപിച്ചു, ഇന്റീരിയറില്‍ ഉപയോഗിക്കുന്ന മെറ്റീരിയലുകള്‍ തങ്ങള്‍ അപ്ഗ്രേഡുചെയ്തുവെന്ന് ഫോക്‌സ്‌വാഗണ്‍ ബോര്‍ഡ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, ആഫ്റ്റര്‍ സെയില്‍സ് അംഗം ഇമെല്‍ഡ ലാബെ പറഞ്ഞു.

നവീകരിച്ച പതിപ്പുമായി വരുമ്പോള്‍, ഉല്‍പ്പന്നം മെച്ചപ്പെടുത്തുന്നതിനും സ്റ്റാന്‍ഡേര്‍ഡ് ഉപകരണ പാക്കേജ് മെച്ചപ്പെടുത്തുന്നതിനുമായി ഡെവലപ്മെന്റ് ടീം ഉപഭോക്താക്കളില്‍ നിന്ന് നിരവധി നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ എല്ലായ്‌പ്പോഴും തങ്ങള്‍ക്ക് മുന്നിലുണ്ട്, അതിനാണ് ശ്രദ്ധ നല്‍കുന്നതും. അതുകൊണ്ടാണ് തങ്ങള്‍ ശ്രദ്ധാപൂര്‍വം തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് ലാബ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യന്‍ വിപണയിലേക്ക് വരുമ്പോള്‍, ടിഗുവാന് ഒരു എക്സ്‌ക്ലൂസീവ് എഡിഷന്‍ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ഏകദേശം ഒരു വര്‍ഷം മുന്നെയാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇതിന്റെ സന്തോഷം പങ്കിടുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനി ഇപ്പോള്‍ പുതിയ എക്സ്‌ക്ലൂസീവ് എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ടിഗുവാന്റെ എക്സ്‌ക്ലൂസീവ് എഡിഷന് 33.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. സ്റ്റാന്‍ഡേര്‍ഡ് ടിഗുവാന്‍ എസ്‌യുവിയെക്കാള്‍ സൂക്ഷ്മമായ കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ മാത്രമാണ് ഇതിന് ലഭിക്കുന്നത്. കൂടാതെ രണ്ട് കളര്‍ സ്‌കീമുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. അവ പ്യുവര്‍ വൈറ്റ്, ഓറിക്‌സ് വൈറ്റ് എന്നിവയാണ്.

പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ എക്സ്‌ക്ലൂസീവ് എഡിഷന്റെ പിന്‍ഭാഗത്ത് ലോഡ് സില്‍ സംരക്ഷണം, പുതിയ സ്പോര്‍ട്ടി 18 ഇഞ്ച് അലോയ് വീലുകള്‍, അലൂമിനിയം പെഡലുകള്‍, ഡൈനാമിക് ഹബ്ക്യാപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബോഡി പാനലുകളില്‍ എക്‌സ്‌ക്ലൂസീവ് എഡിഷന്‍ ബാഡ്ജിംഗും ഇതിന് ലഭിക്കുന്നു. 187 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാണ് ഈ എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

എഞ്ചിന്‍ 7-സ്പീഡ് DSG-യുമായി ഘടിപ്പിച്ചിരിക്കുന്നു കൂടാതെ ഫോക്‌സ്‌വാഗന്റെ 4 മോഷന്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും ഇതിന് ലഭിക്കുന്നു. ടിഗുവാന്‍ തങ്ങളുടെ ആഗോള ബെസ്റ്റ് സെല്ലറാണ്, ഇതിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. കാറിന്റെ ആകര്‍ഷണം കൂടുതല്‍ വര്‍ധിപ്പിക്കുന്ന അധിക ഡിസൈനും ഉപയോഗപ്രദമായ സവിശേഷതകളും സഹിതം ടിഗുവാനില്‍ 'എക്സ്‌ക്ലൂസീവ് എഡിഷന്‍' അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് കമ്പനി പറയുന്നു.

ആഗോളതലത്തില്‍ പ്രശംസ നേടിയ MQB പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, ശൈലി, പ്രകടനം, പ്രീമിയം-നെസ്, സുരക്ഷ, പ്രവര്‍ത്തനക്ഷമത, ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍ എന്നിവയുടെ കുറ്റമറ്റ സംയോജനമാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ എക്സ്‌ക്ലൂസീവ് എഡിഷന്‍ ഹ്യുണ്ടായി ട്യൂസോണ്‍, സിട്രണ്‍ C5 എയര്‍ക്രോസ്, ജീപ്പ് കോമ്പസ് എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen revealed second gen id 3 design sketches
Story first published: Wednesday, December 7, 2022, 6:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X