Taigun വീണ്ടും പരിഷ്‌കാരങ്ങളുമായി Volkswagen; മാറ്റങ്ങള്‍ എന്താണെന്ന് അറിയേണ്ടേ!

നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ ഇന്ത്യന്‍ ലൈനപ്പിലെ ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവി. ഈ മോഡലിന്റെ വരവോടെ തലവര തെളിഞ്ഞവരാണ് ഈ ജര്‍മ്മന്‍ ബ്രാന്‍ഡ്. വില്‍പ്പനയില്‍ വെച്ചടി വെച്ചടി കയറ്റമാണ് പിന്നീട് കമ്പനിക്ക് ഉണ്ടായിരിക്കുന്നതും. അതുകൊണ്ട് തന്നെ അടിക്കടി വാഹത്തെ പരിക്ഷകരിക്കാനും കമ്പനി ശ്രമിക്കുകയും ചെയ്യുന്നു.

ഇപ്പോഴിതാ വീണ്ടും വാഹനത്തില്‍ കുറച്ച് പരിഷ്‌കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍. ശ്രേണിയിലെ കളര്‍ പാലറ്റാണാണ് കമ്പനി പരിഷ്‌ക്കരിച്ചിരിക്കുന്നത്. മുമ്പ് വാര്‍ഷിക പതിപ്പില്‍ മാത്രം ലഭ്യമായിരുന്ന റൈസിംഗ് ബ്ലൂ നിറം ഇപ്പോള്‍ മുഴുവന്‍ വേരിയന്റ് ലൈനപ്പിലും ലഭ്യമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതുക്കിയ കളര്‍ ഓപ്ഷനുകള്‍ക്കൊപ്പം, റൈസിംഗ് ബ്ലൂ, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, വൈല്‍ഡ് ചെറി റെഡ്, കുര്‍ക്കുമ യെല്ലോ, റിഫ്ലെക്സ് സില്‍വര്‍, കാന്‍ഡി വൈറ്റ് എന്നിങ്ങനെ മൊത്തം ആറ് നിറങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ വാഗ്ദാനം ചെയ്യുന്നു.

Taigun വീണ്ടും പരിഷ്‌കാരങ്ങളുമായി Volkswagen; മാറ്റങ്ങള്‍ എന്താണെന്ന് അറിയേണ്ടേ!

അതേസമയം വരാനിരിക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ കാര്‍ നിര്‍മ്മാതാവ് പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പുതിയ നിറത്തിന് പുറമെ, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് വേണം പറയാന്‍. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് യൂണിറ്റുകളുമായി ജോടിയാക്കിയ 1.0-ലിറ്റര്‍, 1.5-ലിറ്റര്‍ TSI പെട്രോള്‍ മോട്ടോറുകളും ഏഴ് സ്പീഡ് DSG ഗിയര്‍ബോക്‌സും പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ നടന്ന വാര്‍ഷിക പതിപ്പിന്റെ ലോഞ്ച് ആയിരുന്നു ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ്.

വാഹനത്തിന്റെ വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ പ്രാരംഭ പതിപ്പിന് 11.56 ലക്ഷം മുതല്‍ ടോപ്പ്-എന്‍ഡ് വേരിയന്റിന് 18.71 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. 9 വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവയ്ക്ക് എതിരെയാണ് വാഹനം വിപണിയില്‍ മത്സരിക്കുന്നത്. 2023 ജനുവരി ഒന്ന് മുതല്‍ വാഹനത്തിന്റെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Taigun വീണ്ടും പരിഷ്‌കാരങ്ങളുമായി Volkswagen; മാറ്റങ്ങള്‍ എന്താണെന്ന് അറിയേണ്ടേ!

എക്സ്റ്റീരിയര്‍ സവിശേഷതകളിലേക്ക് വന്നാല്‍, ഫ്രണ്ട് ഡിഫ്യൂസര്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ ഡിഫ്യൂസര്‍ തുടങ്ങിയ ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അതിന്റെ എതിരാളികളായി 'സ്ട്രിപ്പ്' അനുഭവപ്പെടുന്നില്ല. കറുത്ത റൂഫ് റെയിലുകളും വാഹനത്തിന് ലഭിക്കുന്നു. എന്നിരുന്നാലും, കൂടുതല്‍ പ്രീമിയം എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍, അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകള്‍ ബേസ് മോഡലിന് നഷ്ടമാകും.

ഇനി ടൈഗൂണ്‍ എസ്‌യുവിയുടെ ഇന്റീരിയറിലേക്ക് വന്നാല്‍ ബേസ് വേരിയന്റ് കൂടുതല്‍ സവിശേഷതകളും കൂടുതല്‍ പ്രീമിയം-ലുക്ക് ഡ്യുവല്‍-ടോണ്‍ ഇന്റീരിയറും വാഗ്ദാനം ചെയ്തുകൊണ്ട് പ്രീമിയം വിലയെ ന്യായീകരിക്കുന്നു. വാസ്തവത്തില്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള വലിയ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും അടിസ്ഥാന വേരിയന്റില്‍ പോലും വാഗ്ദാനം ചെയ്യുന്നു. സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍, പിന്‍ എസി വെന്റുകള്‍, ഡെഡ് പെഡല്‍, ഫ്രണ്ട് ആംറെസ്റ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഈ ഫീച്ചറുകള്‍ക്ക് പുറമേ, എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിംഗ്, ആന്റി-സ്ലിപ്പ് റെഗുലേഷന്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഉണ്ട്. അടുത്തിടെ, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എസ്‌യുവി ഗ്ലോബല്‍-NCAP-യില്‍ നിന്ന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും നേടിയിരുന്നു, ഇത് അതിന്റെ ബില്‍ഡ് ക്വാളിറ്റിയും സുരക്ഷയും എടുത്തുകാട്ടുന്നു.

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, അടിസ്ഥാന വകഭേദം 1.0 ലിറ്റര്‍ TSI എഞ്ചിനും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് വരുന്നത്. ഈ എഞ്ചിന്‍ 113 bhp പീക്ക് പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു - ഇത് അതിന്റെ പ്രധാന എതിരാളികളുടെ അടിസ്ഥാന വകഭേദങ്ങളേക്കാള്‍ മികച്ചതാണ്.

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ 150 bhp കരുത്തും 250 Nm ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. രണ്ട് എഞ്ചിനുകള്‍ക്കും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമ്പോള്‍, 1 ലിറ്റര്‍ TSI മോട്ടോറിന് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭിക്കുന്നു. അതേസമയം 1.5 TSI മോട്ടോറിന് 7 സ്പീഡ് ട്വിന്‍ ക്ലച്ച് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരു ഓപ്ഷനായി ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Volkswagen updated taigun colour options details
Story first published: Thursday, December 29, 2022, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X