ഇൻ്റർനാഷണൽ കളികളേ ഉളളു; വമ്പൻ വിൽപ്പനയുമായി വോൾവോ

ചൈനീസ് ഓട്ടോമോട്ടീവ് കമ്പനിയായ ഗീലി ഹോൾഡിംഗിന്റെ ഭൂരിഭാഗം ഉടമസ്ഥതയിലാണ് വോൾവോ കാർസ്. മൊത്തം വിൽപ്പനയുടെ 20 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയുടെ വിഹിതം, ഇത് മുൻ മാസത്തെ 15 ശതമാനത്തിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഇന്ധന വാഹനങ്ങളുടെ വിൽപ്പനയുടെ ശതമാനനിരക്ക് 37 ൽ നിന്ന് 42 ലേക്ക് ഉയർന്നു

കമ്പനിയുടെ മൊത്തത്തിലുള്ള ഡിമാൻഡ് നല്ല രീതിയിൽ മുന്നോട്ട് പോകുകയാണ്, പ്രത്യേകിച്ച് ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളുടെ റീചാർജ് ശ്രേണിക്ക്. ഒക്ടോബറിനെ അപേക്ഷിച്ച് വിൽപ്പന വളർച്ച 7 ശതമാനം ആയി ഉയർന്നു. ചൈനീസ് ഓട്ടോമോട്ടീവ് കമ്പനിയായ ഗീലി ഹോൾഡിംഗിന്റെ ഭൂരിഭാഗം ഉടമസ്ഥതയിലുള്ള വോൾവോ കാർസിൻ്റെ പൂർണ്ണമായ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വിഹിതമെന്ന് പറയുന്നത് 20 ശതമാനമാണ്, ഇത് മുൻ മാസത്തെ 15 ശതമാനത്തിൽ നിന്ന് ഉയർന്നിട്ടുണ്ട്.

ഇൻ്റർനാഷണൽ കളികളേ ഉളളു; വമ്പൻ വിൽപ്പനയുമായി വോൾവോ

വോൾവോയുടെ വാഹനങ്ങൾക്ക് എന്നും ആരാധകരുണ്ട്. അത് മാത്രമല്ല യാത്രക്കാരുടേയും വഴിയാത്രക്കാരുടേയും സുരക്ഷയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന വാഹന നിർമാതാക്കളാണ് വോൾവോ. തങ്ങളുടെ മോഡലുകള്‍ക്ക് വീണ്ടും വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു വോള്‍വോ. ബ്രാന്‍ഡ് നിരയിലെ തിരഞ്ഞെടുത്ത മോഡലുകളായ XC90, XC60, XC40 എന്നിവയ്ക്കാണ് വില വര്‍ധിപ്പിച്ചത്. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവ് സമ്മര്‍ദ്ദം മൂലമാണ് പുതിയ വില വര്‍ദ്ധന പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് കമ്പനിയുടെ ന്യായീകരണം

ആഗോള വിതരണ ശൃംഖലയുടെ തുടര്‍ച്ചയായ തടസ്സം 'ഉയര്‍ന്ന ലോജിസ്റ്റിക് ചെലവുകളിലേക്ക്' നയിച്ചതായി സ്വീഡനില്‍ നിന്നുള്ള ആഡംബര കാര്‍ നിര്‍മ്മാതാവ് വ്യക്തമാക്കി. അത് പോലെ തന്നെ കമ്പനി ഒരുപാട് മാറ്റങ്ങൾ വരുത്തി തങ്ങളുടെ ലൈനപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു. ബ്രാന്‍ഡ് നിരയിലെ പ്രീമിയം എന്‍ട്രി ലെവല്‍ മോഡലാണ് S60. കഴിഞ്ഞ വര്‍ഷം 2021 ജനുവരിയിലാണ് S60 സെഡാന് അവസാനമായി ഒരു അപ്ഡേറ്റ് ലഭിച്ചത്. 45.90 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് മൂന്നാം തലമുറ പ്രീമിയം സെഡാനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഈ മോഡലിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ്.മോഡലിനെ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നതിന്റെ ഭാഗമായിട്ടാകം ഇതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല. വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, ഓഡി A4, ബിഎംഡബ്ല്യു 3 സീരീസ് എന്നിവയുമായാണ് വോള്‍വോ S60 സെഡാന്‍ മത്സരിച്ചിരുന്നത്.

എതിരാളികളില്‍ നിന്നും വ്യത്യസ്തമായി സ്‌പോര്‍ട്ടി ഡിസൈനിനു പകരം S60 ഒരു സമകാലികമായ ശൈലിയാണ് ലഭിച്ചിരുന്നത്. 190 bhp പവറും 300 Nm പരമാവധി ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വോള്‍വോ S60 പൂര്‍ണ്ണമായി ലോഡുചെയ്ത T4 ഇന്‍സ്‌ക്രിപ്ഷന്‍ ട്രിമ്മില്‍ ലഭ്യമായിരുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നത്.

വോള്‍വോയുടെ രാജ്യത്തെ ജനപ്രീയ മോഡലുകളാണ് XC40 റീചാര്‍ജ്, C40 റീചാര്‍ജ് ഇവി മോഡലുകള്‍. അന്താരാഷ്ട്രതലത്തില്‍, ഈ രണ്ട് ഇവികള്‍ക്കും കമ്പനി ഒരു അപ്‌ഡേറ്റ് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന് ഉയര്‍ന്ന കാര്യക്ഷമതയും കൂടുതല്‍ കരുത്തും ലഭിക്കുന്നു. സിംഗിള്‍ മോട്ടോര്‍ വകഭേദങ്ങള്‍ക്കുള്ള ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനിലും ഈ അപ്ഡേറ്റ് മാറ്റം കൊണ്ടുവരുന്നു. പ്രാദേശികമായി അസംബിള്‍ ചെയ്ത വോള്‍വോ XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിക്ക് ഇപ്പോള്‍ 56.90 ലക്ഷം രൂപയാണ് വില (എക്‌സ്‌ഷോറൂം, ഇന്ത്യ) - ഇത് ഇലക്ട്രിക് എസ്‌യുവിക്ക് ഒരു ലക്ഷം രൂപ വില വര്‍ദ്ധിപ്പിക്കുന്നു.

എന്നിരുന്നാലും, ഇന്ത്യയില്‍ XC40 എസ്‌യുവിയുടെ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് വേരിയന്റിന്റെ വില വോള്‍വോ ഉയര്‍ത്തിയിട്ടില്ല. കൂടാതെ, വോള്‍വോ XC60 B5 അള്‍ട്ടിമേറ്റ് എസ്‌യുവി, XC90 B6 അള്‍ട്ടിമേറ്റ് എസ്‌യുവി എന്നിവയുടെയും വില വര്‍ദ്ധിപ്പിച്ചു, ഈ പ്രീമിയം എസ്‌യുവികള്‍ക്ക് നിലവില്‍ യഥാക്രമം 66.50 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, ഇന്ത്യ), 96.50 ലക്ഷം (എക്‌സ്‌ഷോറൂം, ഇന്ത്യ) എന്നിങ്ങനെയാണ് വില. വോള്‍വോ S90 പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് സെഡാന്റെ വിലയില്‍ മാറ്റമില്ല എന്നതും എടുത്തുപറയേണ്ടതാണ്.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo international sales growth is increased
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X