എസ്‌യുവി ബുക്കിംഗ് റദ്ദാക്കിയാല്‍ രണ്ട് ലക്ഷം രൂപ! ഫോര്‍ഡിന്റെ ഞെട്ടിക്കുന്ന ഓഫര്‍

ഇന്ന് ഒരു കാര്‍ വാങ്ങാനായി ഒരുങ്ങുന്ന ആളുകള്‍ മോഡല്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നീട് ചെയ്യുന്ന കാര്യം ആ വാഹനം ബുക്ക് ചെയ്യുകയാണ്. കമ്പനി നിശ്ചയിച്ച ബുക്കിംഗ് തുക അടച്ച് വേണം വാഹനം ബുക്ക് ചെയ്യാന്‍. ഉപഭോക്താക്കളുടെ തീരുമാനത്തില്‍ വല്ല മാറ്റവും ഉണ്ടായാല്‍ ബുക്കിംഗ് റദ്ദാക്കാനും നമുക്ക് ഓപ്ഷന്‍ ഉണ്ട്.

എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ 2023 മോഡല്‍ ബ്രോങ്കോയുടെ ബുക്കിംഗ് റദ്ദാക്കുന്ന കസ്റ്റമേഴ്‌സിന് ആകര്‍ഷകമായ ഒരു ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ബ്രോങ്കോ ബുക്ക് ചെയ്തവര്‍ക്ക് ബുക്കിംഗ് റദ്ദാക്കിയാല്‍ രണ്ട് ലക്ഷം രൂപ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2021-ല്‍ വിപണിയില്‍ എത്തിച്ചത് മുതല്‍ ഫോര്‍ഡ് ബ്രോങ്കോക്ക് മികച്ച ഡിമാന്‍ഡാണ് വിപണിയില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ വില്‍പ്പന ശൃംഖലയിലും നിര്‍മാണത്തിലും നേരിടുന്ന തടസ്സങ്ങള്‍ നിമിത്തം കാര്‍ കൃത്യസമയത്ത് ഡെലിവറി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം.

ഫോര്‍ഡ് നമ്മുടെ രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും മാതൃരാജ്യത്ത് വില്‍പ്പന തകൃതിയായി തുടരുകയാണ്. കമ്പനിയുടെ ജനപ്രിയ മോഡലുകള്‍ വാങ്ങാന്‍ ഇപ്പോഴും ജനങ്ങള്‍ കൂട്ടയിടിയാണ്. ലോകത്ത് മുഴുവന്‍ ഇപ്പോള്‍ ആളുകള്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളോട് (എസ്‌യുവി) പ്രിയം കാണിച്ച് തുടങ്ങിയതോടെ ഫോര്‍ഡും ഒരുപിടി എസ്‌യുവികള്‍ പുറത്തിറക്കി. 2021-ല്‍ പുറത്തിറക്കിയ ബ്രോങ്കോ എസ്‌യുവി അതിവേഗം പോപ്പുലറായി മാറി. ഫോര്‍ഡ് നേരത്തെ തന്നെ കാറിന്റെ ബുക്കിംഗും നിര്‍മ്മാണവും ആരംഭിച്ചു. കാര്‍ പുറത്തിറങ്ങിയതോടെ അഭിപ്രായം വര്‍ധിക്കുകയും കൂടുതല്‍ ആളുകള്‍ എസ്‌യുവി വാങ്ങാനായി താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഇതോടെ ബ്രോങ്കോ എസ്‌യുവിയുടെ ബുക്കിംഗ് റോക്കറ്റ് പോലെ കുതിച്ചു. നിര്‍മിക്കുന്ന വാഹനത്തിനേക്കാള്‍ ഏറെ ബുക്കിംഗ് വന്നതോടെ ഡെലിവറി നല്‍കാന്‍ കമ്പനി പാടുപെടുകയാണ്. ബുക്കിംഗ് പ്രവാഹം ഉള്ളതിനാല്‍ ആവശ്യത്തിനനുസരിച്ച് കാര്‍ നിര്‍മിച്ച് പുറത്തിറക്കാന്‍ കമ്പനിക്ക് സാധിക്കുന്നില്ല. വന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് 2023 മോഡല്‍ ഫോര്‍ഡ് ബ്രോങ്കാ റീട്ടെയില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ലെന്നും 2024 ബ്രോങ്കോയുടെ ഓര്‍ഡറും സ്വീകരിക്കുന്നില്ലെന്നും കമ്പനി വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് നിയന്ത്രിക്കുകയെന്ന ഉപായത്തില്‍ അമേരിക്കന്‍ വാഹന ഭീമന്‍മാര്‍ എത്തിച്ചേര്‍ന്നത്. ഫോര്‍ഡ് ബ്രോങ്കോ ബുക്ക് ചെയ്ത ആളുകള്‍ക്ക് ബുക്കിംഗ് റദ്ദാക്കിയാല്‍ 2500 യുഎസ് ഡോളര്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം രണ്ട് ലക്ഷം രൂപ വരും. എന്നാല്‍ ഒരു നിബന്ധനയുണ്ട്. ബ്രോങ്കോയുടെ ബുക്കിംഗ് റദ്ദാക്കിയ എല്ലാ കസ്റ്റമേഴ്‌സിനും ഈ ഓഫര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. അതിനായി കമ്പനി മുന്നോട്ട് വെച്ച നിബന്ധനകള്‍ പാലിക്കണം.

എങ്കില്‍ മാത്രമേ ബുക്കിംഗ് റദ്ദാക്കിയതിന് കമ്പനി നല്‍കുന്ന ആനുകൂല്യം ലഭിക്കൂ. ഫോര്‍ഡ് ബ്രോങ്കോയുടെ ബുക്കിംഗ് റദ്ദാക്കിയ ഉപഭോക്താക്കള്‍ ഫോര്‍ഡിന്റെ തന്നെ മറ്റൊരു കാര്‍ വാങ്ങിയാല്‍ ഈ തുക ഡിസ്‌കൗണ്ടായി നല്‍കുമെന്നാണ് ഫോര്‍ഡ് മുന്നോട്ട് വെക്കുന്ന വ്യവസ്ഥ. ഈ ഏപ്രില്‍ മൂന്നിന് മുമ്പ് ഫോര്‍ഡിന്റെ മറ്റ് ഏഴ് മോഡലുകളില്‍ ഒന്ന് തെരഞ്ഞെടുത്താല്‍ കസ്റ്റമേഴ്‌സിന് ഈ ഡിസ്‌കൗണ്ട് സ്വന്തമാക്കാം. എസ്‌കേപ്പ്, ബ്രോങ്കോ സ്‌പോര്‍ട്, എഡ്ജ്, എക്‌സ്‌പ്ലോറര്‍, എക്‌സ്‌പെഡിഷന്‍, റേഞ്ചര്‍, F-150 എന്നിവയാണ് കസ്റ്റമേഴ്‌സിന് തെരഞ്ഞെടുക്കാവുന്ന ഇതര മോഡലുകള്‍.

എന്നാല്‍ ബ്രോങ്കോയുടെ ബുക്കിംഗ് റദ്ദാക്കുന്നവര്‍ ഫോര്‍ഡ് മസ്താംഗ് മാക്ക്-E F-150 ട്രെമര്‍, റാപ്റ്റര്‍ എന്നിവ ബുക്ക് ചെയ്യാന്‍ തീരുമാനിച്ചാല്‍ അതിന് സാധിക്കില്ല. ഇതോടൊപ്പം തന്നെ കസ്റ്റമേഴ്‌സിന് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് ബുക്കിംഗ് തുകയായ 100 ഡോളര്‍ തിരികെ വാങ്ങാനും പറ്റും. ഇതോടെ ഫോര്‍ഡ് മുന്നോട്ട് വെച്ച ഈ ഓഫര്‍ ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് പല കാര്‍ പ്രേമികളും. ഫോര്‍ഡ് ബ്രോങ്കോ ഒരു മികച്ച എസ്‌യുവിയാണെങ്കിലും മറ്റൊരു കാറിലേക്ക് മാറിയാല്‍ 2 ലക്ഷം രൂപ ക്യാഷ്ബാക്ക് ഉള്ളതിനാല്‍ ചിലര്‍ ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു.

എന്നാല്‍ മറ്റൊരു കാര്‍ വാങ്ങാനാണെങ്കില്‍ അത് തന്നെ ആദ്യം ബുക്ക് ചെയ്താല്‍ പോരെ എന്നും തങ്ങള്‍ ബ്രോങ്കോ വാങ്ങാന്‍ തീരുമാനിച്ച് കഴിഞ്ഞതിനാല്‍ എത്ര കാത്തിരുന്നിട്ടാണേലും ആ കാര്‍ തന്നെ വാങ്ങുമെന്നാണ് ചില ഉപഭോക്താക്കള്‍ പറയുന്നത്. പല തരത്തിലുള്ള ഓഫറുകളും കാര്‍ കമ്പനികള്‍ നല്‍കാറുണ്ടെങ്കിലും ഈ സംഭവം വറൈറ്റിയാണ്. നമ്മുടെ രാജ്യത്ത് ഒരു വാഹന നിര്‍മ്മാതാവും ഇത്തരമൊരു ഓഫര്‍ മുന്നോട്ട് വെച്ചിട്ടില്ല. അങ്ങനെ വന്നാല്‍ തീര്‍ച്ചയായും നിരവധി ഇന്ത്യക്കാര്‍ അത് ഉപയോഗപ്പെടുത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഇത്തരമൊരു ഓഫര്‍ നിങ്ങള്‍ക്ക് മുന്നിലേക്കാണ് വെച്ചതെങ്കില്‍ നിങ്ങള്‍ ആ ഓഫര്‍ സ്വീകരിക്കുമോ അതോ നിങ്ങള്‍ ബുക്ക് ചെയ്ത കാര്‍ കൈയ്യില്‍ കിട്ടാനായി കാത്തിരിക്കുമോ?. എന്തു തന്നെ ആയാലും നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Cancel booking of ford bronco and get rs 2 lakh discount exciting offer to customers
Story first published: Tuesday, January 24, 2023, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X