വമ്പൻ ഡിമാൻഡ്! 2023 ജനുവരിയിൽ 1000 -യൂണിറ്റിന് മുകളിൽ വിൽപ്പനയുമായി കിയ കാർണിവൽ

പുതുവർഷം പൊതുവെ മികച്ച തുടക്കമാണ് മിക്ക വാഹന നിർമ്മാതാക്കൾക്കും ലഭിച്ചിരിക്കുന്നതെന്ന് പുറത്തുവരുന്ന ജനുവരി വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നു. ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിക്കും കിയയ്ക്കും വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ പ്രതിമാന വിൽപ്പനയിൽ രണ്ടാം സ്ഥാനം വീണ്ടെടുത്തപ്പോൾ 2023 ജനുവരിയിൽ കിയ ഇന്ത്യ തങ്ങളുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 19,319 യൂണിറ്റുകളിൽ നിന്ന് മൊത്തം 28,634 യൂണിറ്റുകളുടെ വിൽപ്പനയാണ് ബ്രാൻഡ് നേടിയത്. പ്രതിവർഷ (YoY) വിൽപ്പനയിൽ 48 ശതമാനത്തിലധികം വളർച്ചയാണ് ഇത് രേഖപ്പെടുത്തിയത്. കൂടാതെ ദക്ഷിണ കൊറിയൻ ഓട്ടോ മേജർ നാല് വർഷത്തിനുള്ളിൽ 6.5 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ലും പിന്നിട്ടു. ഇത്തരം ഒരു നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന ബ്രാൻഡാണ് കിയ എന്നതും ശ്രദ്ധേയമാണ്.

വമ്പൻ ഡിമാൻഡ്! 2023 ജനുവരിയിൽ 1000 -യൂണിറ്റിന് മുകളിൽ വിൽപ്പനയുമായി കിയ കാർണിവൽ

സെൽറ്റോസും സോനെറ്റും നിർമ്മാതാക്കളുടെ വിൽപന ചാർട്ടിൽ മുന്നിട്ടുനിൽക്കുമ്പോൾ, പ്രീമിയം സെഗ്‌മെന്റിൽ കാർണിവലും മാന്യമായ സംഭാവന നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം, മൊത്തം 1,003 യൂണിറ്റ് വിൽപ്പന അപ്മാർക്കറ്റ് എംപിവി നേടി, നിലവിൽ വാഹനത്തിന് ഉയർന്ന ഡിമാൻഡാണ് എക്സ്പീരിയൻസ് ചെയ്യുന്നത്. പ്രീമിയം എംപിവിയ്ക്ക് കാര്യമായ ഡിസ്കൗണ്ടുകളും കിഴിവുകളും ഒന്നും കിയ നൽകുന്നില്ല, കൂടാതെ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമായതിനാൽ ടോപ്പ് എൻഡ് വേരിയന്റിന് അത്യാവശ്യം നീണ്ട കാത്തിരിപ്പ് കാലയളവുണ്ട്.

2020 ഓട്ടോ എക്‌സ്‌പോയിലാണ് കിയ കാർണിവൽ അവതരിപ്പിച്ചത്, ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്ന ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ മോഡലായിട്ടാണ് വാഹനം എത്തിയത്. എംപിവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 30.99 ലക്ഷം രൂപയാണ്, ഇത് 35.49 ലക്ഷം രൂപ വരെ ഉയരുന്നു. പ്രസ്റ്റീജ്, ലിമോസിൻ, ലിമോസിൻ പ്ലസ് വേരിയന്റുകളിലുടനീളം ഏഴ് സീറ്റർ കോൺഫിഗറേഷനിൽ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

ഓവർ-ദി-എയർ മാപ്പ് അപ്‌ഡേറ്റുകൾ അടങ്ങുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, UVO കണക്റ്റ്, രണ്ടാം നിരയിൽ ലെഗ് സപ്പോർട്ടുള്ള ലെതറെറ്റ് സീറ്റുകൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകളോടെയാണ് ലിമോസിൻ വേരിയന്റ് വരുന്നത്. 2023 ഓട്ടോയിൽ ബ്രാൻഡ് KA4 കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. ഇത് ആഗോള തലത്തിൽ നാലാം തലമുറ കാർണിവലിന് തുടക്കമിട്ടു. നിലവിലുള്ള കാർണിവൽ മോഡലിനേക്കാൾ വലിയ അളവുകളാണ് KA4 കൺസെപ്റ്റിനുള്ളത്.

സമീപഭാവിയിൽ ഇന്ത്യയ്ക്കും പുതിയ പതിപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബോണറ്റിന് അടിയിൽ, കാർണിവലിൽ 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് കിയ ഉപയോഗിക്കുന്നത്, ഈ യൂണിറ്റ് പരമാവധി 200 PS പവർ ഔട്ട്‌പുട്ടും 440 Nm പീക്ക് torque ഉം പുറപ്പെടുവിക്കാൻ പര്യാപ്തമാണ്, കൂടാതെ എട്ട് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമാണ് പവർട്രെയിൻ കണക്ട് ചെയ്തിരിക്കുന്നത്.

ഡ്യുവൽ 10.1 ഇഞ്ച് റിയർ സീറ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റം, എയർ പ്യൂരിഫയർ, ഹർമൻ കാർഡൺ എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം, 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയി വീലുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, 10 വേ അഡ്ജസ്റ്റബിൾ പവർഡ് & വെന്റിലേറ്റഡ് ഡ്രൈവർ സീറ്റ്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീലും ഗിയർ നോബും, അപ്പ്സ്കെയിൽ ഇന്റീരിയർ വുഡ് ഫിനിഷ്,TPMS (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം) തുടങ്ങിയവയും കിയ കാർണിവലിന്റെ എക്യുപ്മെന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.

Most Read Articles

Malayalam
English summary
Kia carnival clocks over 1000 unit sales in 2023 january experiencing high demand
Story first published: Thursday, February 2, 2023, 14:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X