കസിന്‍സ് മോഡലുകളെ കൂടുതല്‍ ഫീച്ചര്‍ സമ്പന്നമാക്കി Skoda, Volkswagen; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

സ്‌കോഡ ഓട്ടോയും ഫോക്‌സ്‌വാഗണ്‍ ഇന്ത്യയും കമ്പനിയുടെ ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴില്‍ കുഷാഖ്, ടൈഗൂണ്‍, വെര്‍ട്ടിസ്, സ്ലാവിയ എന്നിവ പുറത്തിറക്കി. ഈ നവയുഗ ഉല്‍പ്പന്നങ്ങളെല്ലാം വില്‍പനയുടെ കാര്യത്തില്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇപ്പോള്‍, MY23 അപ്ഡേറ്റിന്റെ ഭാഗമായി, ഈ കാറുകളില്‍ കമ്പനി പുതിയ സവിശേഷതകള്‍ ചേര്‍ത്തിരിക്കുകയാണ്. ആ വിവരങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. സ്‌കോഡയും ഫോക്‌സ്‌വാഗണും രാജ്യത്ത് മികച്ച വില്‍പ്പന കഴിഞ്ഞ വര്‍ഷം നേടിക്കൊടുത്ത മോഡലുകളാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ ഈ വര്‍ഷം വില്‍പ്പന നിലനിര്‍ത്തുന്നതിന് ഈ വാഹനങ്ങളില്‍ നവീകരണം ആവശ്യമാണെന്ന് കമ്പനി പറയുന്നു. ഇതിന്റെ ഭാഗമായിട്ടുകൂടിയാണ് ഇപ്പോള്‍ കുഷാഖ്, ടൈഗൂണ്‍, വെര്‍ട്ടിസ്, സ്ലാവിയ മോഡലുകളിലേക്ക് പുതിയ സവിശേഷതകള്‍ എത്തുന്നത്.

കസിന്‍സ് മോഡലുകളെ കൂടുതല്‍ ഫീച്ചര്‍ സമ്പന്നമാക്കി Skoda, Volkswagen; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ഈ മോഡലുകള്‍ക്കെല്ലാം ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്മെന്റ്, ഫുട്‌വെല്‍ ഇല്യൂമിനേഷന്‍ തുടങ്ങിയ പുതിയ ഫീച്ചറുകള്‍ നിര്‍മാതാക്കള്‍ ചേര്‍ക്കും. ഈ കാറുകളുടെ അഭിലഷണീയത വര്‍ദ്ധിപ്പിക്കാന്‍ ഇത് കമ്പനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, പുതിയ ലാവ ബ്ലൂ പെയിന്റ് സ്‌കീമിലും സ്‌കോഡ കുഷാക്ക് അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഈ വാഹനങ്ങളില്‍ മറ്റ് മാങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. മോഡല്‍ നിരയില്‍ വില വര്‍ദ്ധിപ്പിക്കുമെന്ന് ഇരു കമ്പനികളും ഇതിനോടകം തന്നെ അറിയിച്ചിരിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അധികം വൈകാതെ തന്നെ വാഹനങ്ങളുടെ വിലയില്‍ ഒരു വര്‍ദ്ധനവ് പ്രതീക്ഷിക്കാം.

സ്‌കോഡ കുഷാക്കും സ്ലാവിയയ്ക്കും 113 bhp കരുത്തും 178 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ TSI മോട്ടോര്‍ ലഭിക്കുന്നു, അത് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കുന്നു. അതുപോലെ തന്നെ 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് DSG എന്നിവയുമായി ഘടിപ്പിച്ച 148 bhp കരുത്ത് നല്‍കുന്ന 1.5-ലിറ്റര്‍ TSI എഞ്ചിനും ഇരുമോഡലുകള്‍ക്കും ലഭിക്കുന്നുണ്ട്. കുഷാക്ക്, സ്ലാവിയ എന്നിവയ്ക്ക് യഥാക്രമം 11.59 ലക്ഷം രൂപ മുതല്‍ 11.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ & വെര്‍ട്ടിസ് മോഡലുകളും സ്‌കോഡ കുഷാക്ക്, സ്ലാവിയ എന്നിവയുമായി മെക്കാനിക്കല്‍ ഭാഗങ്ങള്‍ പങ്കിടുന്നു എന്നത് അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ എഞ്ചിന്‍ ഭാഗങ്ങളിലും കരുത്ത്, ടോര്‍ക്ക് എന്നിവയിലും കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍. എന്നിരുന്നാലും, ഒരേയൊരു വ്യത്യാസം വെര്‍ട്ടിസിന്റെ 1.5-ലിറ്റര്‍ TSI മോട്ടോറിന് ഒരു മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കുന്നില്ല, കൂടാതെ 7-സ്പീഡ് DSG-ല്‍ മാത്രമേ നല്‍കൂ.

വില വിവരങ്ങള്‍ പരിശോധിച്ചാല്‍ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ 11.56 ലക്ഷം രൂപ മുതലും വെര്‍ട്ടിസ് സെഡാന് 11.32 ലക്ഷം രൂപ മുതലുമാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, പുതുതായി ലോഞ്ച് ചെയ്ത ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ തുടങ്ങിയ എതിരാളികളെ നേരിടാന്‍ ഇന്ത്യ 2.0 സ്ട്രാറ്റജിയുടെ ഭാഗമായി രാജ്യത്ത് ആദ്യമായി പുറത്തിറക്കിയ ഉല്‍പ്പന്നമാണ് സ്‌കോഡ കുഷാക്ക്. മറുവശത്ത്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, മാരുതി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് തുടങ്ങിയ എതിരാളികള്‍ക്കെതിരെ സ്ലാവിയയും മത്സരിക്കുന്നു.

അതുപോലെ തന്നെ ഗ്ലോബല്‍ NCAP-യുടെ അപ്ഡേറ്റ് ചെയ്ത ക്രാഷ് ടെസ്റ്റുകളില്‍ ടൈഗൂണ്‍, കുഷാക്ക് എന്നിവര്‍ 5 സ്റ്റാര്‍ റേറ്റിംഗും അടുത്തിടെ നേടിയിരുന്നു. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത അതേ MQB A0 IN ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് അഞ്ച് സീറ്ററുകള്‍, പുനെയ്ക്ക് സമീപമുള്ള ചക്കനിലുള്ള അതേ നിര്‍മ്മാണ യൂണിറ്റില്‍ നിന്നാണ് അവ പുറത്തിറക്കുന്നത്. 5 സ്റ്റാര്‍ ഉള്ളതിനാല്‍, ക്രാഷ് ടെസ്റ്റുകളുടെ രണ്ട് വിഭാഗങ്ങള്‍ക്കുമായി അങ്ങനെ ചെയ്യുന്ന ആദ്യത്തെ മോഡലുകളായി ഇരുവാഹനങ്ങളും മാറി.

ടൈഗൂണ്‍, കുഷാക്ക് എന്നിവയുടെ അടിസ്ഥാന വകഭേദങ്ങളാണ് ഗ്ലോബല്‍ NCAP-യില്‍ പരീക്ഷിച്ചത്. അവയില്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിച്ചിരിക്കുന്നു. മുന്‍വശത്തെ ആഘാതത്തില്‍ എസ്യുവികള്‍ സുസ്ഥിരമായ ഘടനയും മുതിര്‍ന്ന യാത്രക്കാര്‍ക്ക് നല്ല സംരക്ഷണത്തിന് പര്യാപ്തവും സൈഡ് ഇംപാക്ട് സാഹചര്യങ്ങളില്‍ നല്ല സംരക്ഷണവും പ്രകടമാക്കിയിട്ടുണ്ടെന്ന് ഗ്ലോബല്‍ NCAP പറഞ്ഞു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട മുന്‍വശത്തും പാര്‍ശ്വഫലങ്ങളിലും പ്രോട്ടോടൈപ്പുകള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ലഭിച്ചിട്ടുണ്ട്. 2014 മുതല്‍ ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തില്‍ പാസഞ്ചര്‍ കാറുകളുടെ സുരക്ഷയെ നാടകീയമായി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു ഉത്തേജകമായി ഗ്ലോബല്‍ NCAP പ്രവര്‍ത്തിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Skoda slavia kushaq and volkswagen taigun virtus to get new features details in malayalam
Story first published: Tuesday, January 3, 2023, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X