Tata ന്നാ സുമ്മാവാ...പ്രീ-പ്രൊഡക്ഷന്‍ അവതാരത്തില്‍ മിന്നിച്ച് Sierra ഇലക്ട്രിക് എസ്‌യുവി

ഓട്ടോ എക്‌സ്‌പോ 2023-ന് കര്‍ട്ടന്‍ ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യന്‍ ഇവി സ്‌പേസിലെ നിലവിലെ ഒന്നാമന്‍മാരായ ടാറ്റ മോട്ടോര്‍സ് ഒരു സിഗ്‌നല്‍ തന്നിരുന്നു. വരാന്‍ പോകുന്ന 3 ഇവികളുടെ ടീസറായിരുന്നു അത്. കഴിഞ്ഞ വര്‍ഷം രണ്ട് ഭാവി ഇലക്ട്രിക് വാഹന കണ്‍സപ്റ്റുകള്‍ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ വഴി വ്യക്തമാക്കി.

പാസഞ്ചര്‍ ഇവി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന ടാറ്റ രാജ്യത്ത് ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവത്തിന് വിത്ത് പാകിയവരാണ്. ഇപ്പോള്‍ മഹീന്ദ്രയടക്കം നിരവധി കാര്‍ നിര്‍മാതാക്കള്‍ ടാറ്റയുടെ കുത്തക അവസാനിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഭാവിയിലും ഒന്നാം സ്ഥാനം വിട്ടു കൊടുക്കില്ലെന്നാണ് ടാറ്റയുടെ നിലപാട്. അതിനാല്‍ തന്നെ ഇലക്ട്രിക് വാഹന വിപണിയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായുള്ള കിണഞ്ഞ ശ്രമത്തിലാണ് ടാറ്റ ഇപ്പോള്‍.

Tata ന്നാ സുമ്മാവാ...പ്രീ-പ്രൊഡക്ഷന്‍ അവതാരത്തില്‍ മിന്നിച്ച് Sierra ഇലക്ട്രിക് എസ്‌യുവി

ടാറ്റ മോട്ടോര്‍സില്‍ നിന്ന് വാഹനപ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇവികളില്‍ ഒന്നാണ് സിയറ ഇവി. ഒരുകാലത്ത് ഇന്ത്യന്‍ വിപണിയെ ഇളക്കി മറിച്ച കരുത്തന്റെ ഇന്ത്യന്‍ വിപണിയുടെ തിരിച്ച് വരവിനായാണ് കാത്തിരിക്കുകയാണ് ആരാധകര്‍. ബുധനാഴ്ച 2023 ഓട്ടോ എക്സ്പോയുടെ ഒന്നാം ദിനം ടാറ്റ മോട്ടോര്‍സ് ഹാരിയര്‍ ഇവിയ്ക്കൊപ്പം സിയറ ഇലക്ട്രിക് എസ്‌യുവിയുടെ പ്രീ-പ്രൊഡക്ഷന്‍ കണ്‍സെപ്റ്റ് വെളിപ്പെടുത്തി.

ടാറ്റ സിയറ ഇലക്ട്രിക് എസ്‌യുവി

1990-കളില്‍, 4×4 ശേഷിയുള്ള രാജ്യത്തെ ഏറ്റവും വിശ്വസനീയമായ എസ്‌യുവികളിലൊന്നായിരുന്നു സിയറ. പോയ്മറഞ്ഞിട്ട് കാലമേറെ ആയെങ്കിലും ആ പേര് ഇന്നും വാഹനപ്രേമികളുടെ മനസ്സില്‍ ഒളിമങ്ങാതെ കിടക്കുന്നുണ്ട്. 2020-ല്‍ അരങ്ങേറിയ ഓട്ടോ എക്സ്പോയുടെ അവസാന പതിപ്പില്‍ ടാറ്റ മോട്ടോര്‍സ് സിയറയുടെ ഒരു കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് പ്യുവര്‍ ഇവി ഓഫറായി സിയറ നെയിംപ്ലേറ്റ് തിരികെ കൊണ്ടുവരാന്‍ ടാറ്റ തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ സിയറയുടെ അപ്ഡേറ്റഡ് പതിപ്പിന് സാക്ഷിയായിരിക്കുകയാണ് വാഹനലോകം. തങ്ങളുടെ ലൈനപ്പിലേക്ക് ഓള്‍-വീല്‍ ഡ്രൈവ് ശേഷിയുള്ള ഒരു ഇലക്ട്രിക് എസ്‌യുവി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായി ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ്, ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര വെളിപ്പെടുത്തിയിരുന്നു. ഒരു ഐസിഇ കാറില്‍ 4×4 ഡ്രൈവ്ട്രെയിനിനുള്ള സാധ്യത ടാറ്റ നിരാകരിച്ചതോടെ ഈ മാനദണ്ഡം പാലിക്കുന്ന ഒരു എസ്‌യുവി യായിരിക്കാം അടുത്ത ഓഫര്‍ എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

കഴിഞ്ഞ വര്‍ഷം ജെന്‍ 2 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ടാറ്റ മോട്ടോര്‍സ് അതിന്റെ കര്‍വ് കണ്‍സെപ്റ്റ് അവതരിപ്പിച്ചു. ഈ ആര്‍ക്കിടെക്ചറിന് ഒന്നിലധികം ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനുകള്‍ക്കൊപ്പം ഐസി എഞ്ചിന്‍-പവര്‍ സജ്ജീകരണവും ഉള്‍പ്പെടെ നിരവധി പവര്‍ട്രെയിനുകള്‍ക്ക് ആതിഥ്യമരുളാകനാകും. ഔദ്യോഗികമായി സിഗ്മ എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ക്കിടെക്ചര്‍ ആള്‍ട്രോസിന്റെയും പഞ്ചിന്റെയും X4 അല്ലെങ്കില്‍ ആല്‍ഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ന്യൂനതകള്‍ ഒഴിവാക്കാനും പാക്കേജിംഗ് ഒപ്റ്റിമൈസ് ചെയ്യാനും ബാറ്ററി പാക്ക് വലിയ രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

അതിന്റെ ഭാഗമായി ട്രാന്‍സ്മിഷന്‍ ടണല്‍ ഒഴിവാക്കല്‍, ഇന്ധന ടാങ്ക് ഭാഗത്തെ അപ്ഡേറ്റുകള്‍ എന്നിവയടക്കം ആല്‍ഫ പ്ലാറ്റ്ഫോമില്‍ നിരവധി പരിഷ്‌ക്കരണങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ഈ അപ്ഡേറ്റുകള്‍ സിഗ്മ പ്ലാറ്റ്ഫോമിനെ ഐസിഇ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയേക്കാള്‍ ഭാരം കുറഞ്ഞതും കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളതും കൂടുതല്‍ വിശാലവുമാക്കാന്‍ സാധ്യതയുണ്ട്. സിയറ ഇവിയെ സംബന്ധിച്ചിടത്തോളം ഇലക്ട്രിക് എസ്‌യുവി നിലവില്‍ വികസന വേളയിലാണ്.

2025 ആകാതെ ഇതിന്റെ ഉല്‍പ്പാദനം തുടങ്ങാന്‍ സാധ്യതയില്ല. വരും വര്‍ഷങ്ങളില്‍ വരാന്‍ പോകുന്ന 6 ടാറ്റ ഇവികളില്‍ ഒന്നാണ് ഇത്. 2020-ല്‍ കണ്ട സിയറയുടെ 3 ഡോര്‍ കണ്‍സപ്റ്റില്‍ നിന്ന് വ്യത്യസ്ഥമായി പ്രൊഡക്ഷന്‍-സ്‌പെക്ക് സിയറ ഇവിയില്‍ ഒരു പരമ്പരാഗത 5 ഡോര്‍ ലേഔട്ട് കാണാം. ജെന്‍ 2, ജെന്‍ 3 പ്ലാറ്റ്ഫോമുകളെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ ടാറ്റ ഇലക്ട്രിക്ക് കാറുകള്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ എത്തും. എന്തായാലും ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള പ്രമുഖരുടെ കടന്നു വരവിനെ നേരിടാന്‍ കച്ചകെട്ടി തന്നെയാണ് ടാറ്റ ഇറങ്ങുന്നത്.

Most Read Articles

Malayalam
English summary
Tata sierra electric pre production concept suv revealed at auto expo 2023
Story first published: Wednesday, January 11, 2023, 19:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X