ഇവരൊക്കെ ഇങ്ങ് വരട്ടെ... കളി വേറെ ലെവലാകും; 2023 ഓട്ടോ എക്‌സ്‌പോയിലെ മികച്ച എസ്‌യുവികള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഷോ ആയ 2023 ഓട്ടോ എക്‌സ്‌പോക്ക് കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നേയിഡയില്‍ സമാപനം കുറിച്ചിരുന്നു. ആദ്യത്തെ രണ്ട് ദിവസം മാധ്യമങ്ങള്‍ക്കായി മാറ്റിവെച്ച ശേഷം ജനുവരി 14 നാണ് ഓട്ടോ എക്‌സ്‌പോ ഔദ്യോഗികമായി ആരംഭിച്ചത്.

മൂന്ന് വര്‍ഷത്തിന് ശേഷം അരങ്ങേറിയ ഓട്ടോ എക്‌സ്‌പോ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി മാറിയിരുന്നു. ഓട്ടോ എക്‌സ്‌പോ നഗരിയില്‍ 6.36 ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചതായി സംഘാടകര്‍ അറിയിച്ചിരുന്നു. പല പ്രമുഖ വാഹന നിര്‍മാതാക്കളുടെയും അസാന്നിധ്യത്തിലും ഇവന്റിന് ലഭിച്ച സ്വീകാര്യത വലിയ വാര്‍ത്തയായിരുന്നു. ഇലക്ട്രിക് വാഹനങ്ങളായിരുന്നു ഇക്കുറി ഓട്ടോ എക്‌സ്‌പോയുടെ മനംകവര്‍ന്നതെങ്കിലും ഒരുപിടി സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളും ഓട്ടോ എക്‌സ്‌പോയെ ഇളക്കി മറിച്ചു. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മികച്ച ചില എസ്‌യുവികളെ കുറിച്ചാണ് ഞങ്ങള്‍ ഇന്ന് പറയാന്‍ പോകുന്നത്.

ഇവരൊക്കെ ഇങ്ങ് വരട്ടെ... കളി വേറെ ലെവലാകും; 2023 ഓട്ടോ എക്‌സ്‌പോയിലെ മികച്ച എസ്‌യുവികള്‍

മാരുതി സുസുക്കി ജിംനി 5-ഡോര്‍

ഇന്ത്യക്കാര്‍ ഏറെ നാളായി കാത്തിരിക്കുന്ന ഒരു കാറാണ് മാരുതി സുസുക്കി ജിംനി. ഇന്ത്യക്കാര്‍ക്കായി പ്രത്യേകം ഒരുക്കിയ 5 ഡോര്‍ ജിംനി ഓട്ടോ എക്‌സ്‌പോയിലൂടെ മാരുതി സുസുക്കി അവതരിപ്പിച്ചു. ഇതോടൊപ്പം നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ കമ്പനി എസ്‌യുവിയുടെ ബുക്കിംഗും ആരംഭിച്ചു. അവതരണത്തിന് പിന്നാലെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് ബുക്കിംഗുകളാണ് മാരുതി സുസുക്കി ജിംനിക്ക് ലഭിച്ചത്.

വില പോലും പ്രഖ്യാപിച്ചിട്ടില്ലാത്ത സമയത്താണ് ജിംനി ഇത്രയും വലിയ ബുക്കിംഗ് നേടിയത് എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. ഈ എസ്‌യുവി ലോംഗ് വീല്‍ബേസിലും 5 ഡോര്‍ ഓപ്ഷനുകളിലും മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. വാഹനപ്രേമികളുടെ ഇഷ്ടപ്പെടത്തിന് അനുസൃതമായ നിരവധി സവിശേഷ ഫീച്ചറുകളോടെയാകും ഇത് വിപണിയില്‍ എത്തുക. K15B 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ജിംനി ലഭ്യമാകും. ഈ പെട്രോള്‍ മോട്ടോറിനൊപ്പം മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമുണ്ട്.

ടാറ്റ സിയറ

ഇന്ത്യക്കാര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു എസ്‌യുവി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. 2020-ല്‍ നടന്ന ഓട്ടോ എക്‌സ്‌പോയുടെ അവസാന പതിപ്പിലും ഈ കാര്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. 2023 ഓട്ടോ എക്സ്പോയില്‍ പ്രീ പ്രൊഡക്ഷന്‍ സ്‌റ്റേജിലുള്ള ടാറ്റ സിയറ എസ്‌യുവിയുടെ കണ്‍സെപ്റ്റാണ് ടാറ്റ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ തവണയില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഫീച്ചറുകളോടെയാണ് ഇത് പ്രദര്‍ശിപ്പിച്ചത്. കൂടാതെ, ഇലക്ട്രിക്, ഐസിഇ (പെട്രോള്‍, ഡീസല്‍) മോട്ടോര്‍ ഓപ്ഷനുകളില്‍ കാര്‍ ഉടന്‍ വില്‍പ്പനയ്ക്കെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എംജി ഹെക്ടര്‍

ഓട്ടോ എക്സ്പോയില്‍ എംജി ഹെക്ടര്‍ ഫെയ്സ്ലിഫ്റ്റ് കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. മുഖംമിനുക്കിയെത്തുന്ന ഹെക്ടര്‍ ഇന്ത്യക്ക് പരിചയപ്പെടുത്താന്‍ എംജി ഓട്ടോ എക്‌സ്‌പോ ഉപയോഗപ്പെടുത്തി. മുന്‍വശത്തും പിന്‍വശത്തും വന്ന ചില മാറ്റങ്ങള്‍ക്കൊപ്പം വിവിധ സുരക്ഷാ സവിശേഷതകളും നല്‍കി എംജി കാറിനെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) പോലുള്ള പുതിയ ഫീച്ചറുകള്‍ ഈ കാറില്‍ നല്‍കിയിട്ടുണ്ട്.

ടാറ്റ കര്‍വ് കണ്‍സെപ്റ്റ് എസ്‌യുവി

ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ച മറ്റൊരു ഉല്‍പ്പന്നമാണ് കര്‍വ് എസ്‌യുവി കണ്‍സെപ്റ്റ്. ഉടന്‍ തന്നെ ഈ കാര്‍ നിര്‍മ്മാണത്തിലേക്ക് എത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഇലക്ട്രിക് പതിപ്പിനൊപ്പം എസ്‌യുവിയുടെ ഐസിഇ പതിപ്പും ടാറ്റ പുറത്തിറക്കും. എസ്‌യുവിയുടെ ഐസിഇ പതിപ്പാണ് ടാറ്റ 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 ഓടെ ഈ കാറിന്റെ നിര്‍മ്മാണം ആരംഭിക്കും.

മാരുതി സുസുക്കി ഫ്രോങ്ക്‌സ്

മാരുതി സുസുക്കിയുടെ ഹിറ്റ് മോഡലുകളിലൊന്നാണ് ബലേനോ. ബലേനോയെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ക്രോസ്ഓവര്‍ എസ്‌യുവിയാണ് ഫ്രോങ്ക്‌സ്. ബലേനോയുടെ ക്രോസ്ഓവറായിട്ടാണ് മാരുതി സുസുക്കി ഈ കാര്‍ വികസിപ്പിച്ചിരിക്കുന്നത്. കൂപ്പെ ഡിസൈനില്‍ വരുന്ന കാര്‍ യുവാക്കളെ ലക്ഷ്യമിട്ടാണ് മാരുതി പുറത്തിറക്കിയിരിക്കുന്നത്. 100 bhp ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനോടെയാണ് മാരുതി പുതിയ ഫ്രോങ്ക്സ് പുറത്തിറക്കിയിരിക്കുന്നത്. ജിംനിക്കൊപ്പം ഫ്രോങ്ക്‌സിന്റെയും ബുക്കിംഗും മാരുതി ആരംഭിച്ചിട്ടുണ്ട്. ഫ്രോങ്ക്‌സിനും മികച്ച ബുക്കിംഗാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റ ഹാരിയര്‍ ഇവി

അപ്രതീക്ഷിതമായാണ് ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചത്. ഓട്ടോ എക്സ്പോയില്‍ കാര്‍ പ്രദര്‍ശിപ്പിച്ച് ടാറ്റ എല്ലാവരെയും അമ്പരപ്പിച്ചു. ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ പോകുന്ന ആള്‍ട്രാസ് ഇവി, പഞ്ച് ഇവി എന്നിവയുടെ നിരയിലേക്കാണ് ടാറ്റ ഹാരിയര്‍ ഇപ്പോള്‍ ഇടംപിടിച്ചത്. ഈ വാഹനം എപ്പോള്‍ വില്‍പ്പനയ്ക്കെത്തും എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതുപോലെ, അതിന്റെ സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും എത്രയും വേഗം ടാറ്റ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 300

ആഗോളതലത്തിലെ പ്രിയപ്പെട്ട എസ്‌യുവികളില്‍ ഒന്നായ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 300 ഉടന്‍ ഇന്ത്യയില്‍ എത്താന്‍ പോകുകയാണ്. ഇതിന്റെ മുന്നോടിയായാണ് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 300 ഓട്ടോ എക്‌സ്‌പോയിലൂടെ അവതരിപ്പിച്ചത്. നേരത്തെ വില്‍പനക്കെത്തിയിരുന്ന മുന്‍ഗാമിയേക്കാള്‍ പലമടങ്ങ് ഫീച്ചറുകളും ആഡംബര സൗകര്യങ്ങളുമാണ് പുതിയ ലാന്‍ഡ് ക്രൂയിസര്‍ 300-ല്‍ സജ്ജീകരിച്ചിരിക്കുന്നത്. നമ്മള്‍ മുകളില്‍ വിശദീകരിച്ചവ കൂടാതെ മറ്റ് ചില എസ്‌യുവികളും ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ലെക്സസ് RX, കിയ EV9 എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Top suvs showcased at auto expo 2023 maruti jimny to toyota land cruiser 300 in malayalam
Story first published: Friday, January 20, 2023, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X