Just In
- 11 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 11 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 11 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 12 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കാറിന്റെ ഇന്ധനക്ഷമത കൃത്യമായി അളക്കേണ്ടത് എങ്ങനെ
'എത്ര കിട്ടും?' - കാര്‍ വാങ്ങിയാല്‍ ആദ്യമുയരുന്ന ചോദ്യമാണിത്. ഇന്ധനക്ഷമതയെ ആശ്രയിച്ചാണ് വിപണിയില്‍ നിന്നും നാം കാറുകളെ തെരഞ്ഞെടുക്കുന്നത്. അതിനാലാണ് പരസ്യങ്ങളില്‍ ഇന്ധനക്ഷമതയ്ക്ക് വലിയ പ്രാധാന്യം കാര്‍ നിര്‍മ്മാതാക്കള്‍ കല്പിക്കുന്നതും.
എന്നാല്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത കാറുകളില്‍ ലഭിക്കുമോ? ഇല്ല, കാരണം കൃത്രിമ ഡ്രൈവിംഗ് സാഹചര്യം ഒരുക്കി നിര്‍മ്മാതാക്കള്‍ പരിശോധിക്കുന്ന കാറുകളുടെ ഇന്ധനക്ഷമതയും മികവും, യഥാര്‍ത്ഥ ഇന്ത്യന്‍ റോഡുകളില്‍ പ്രതിഫലിക്കില്ല.
അപ്പോള്‍ പിന്നെ കാറിന് എത്ര മൈലേജ് കിട്ടും എന്ന് കൃത്യമായി കണ്ടെത്തുന്നത് എങ്ങനെ? ഇന്ധനം നിറച്ച് എത്ര കിലോമീറ്റര്‍ കാര്‍ സഞ്ചരിച്ചു എന്ന് വിലയിരുത്തിയാണ് നാം എല്ലാവരും ഇന്ധനക്ഷമത അളക്കുന്നത്.
ഇതിന് വേണ്ടി കാറിന്റെ ട്രിപ് മീറ്ററിനെയും നാം ആശ്രയിക്കാറുണ്ട്. കാറിന്റെ കൃത്യമായ ഇന്ധനക്ഷമത പരിശോധിക്കുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ —
വക്കോളം നിറയ്ക്കുക
ടാങ്കിന്റെ വക്കോളം ഇന്ധനം നിറച്ചാല്‍ മാത്രമാണ് എത്രമാത്രം ഇന്ധനം കാര്‍ ഉപയോഗിച്ചു എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളു. അതേസമയം ഓട്ടോമാറ്റിക് കട്ട്-ഓഫിനെ മാത്രം ആശ്രയിച്ച് ഇന്ധനം നിറയ്ക്കരുത്.
ഇന്ധനം നിറയ്ക്കുമ്പോള്‍, അതിവേഗതയിലാണ് ഇന്ധനം ടാങ്കിലേക്ക് എത്തുക. അതിനാല്‍ പലപ്പോഴും ടാങ്കിലുള്ള വായുവിന് പുറത്ത് കടക്കാനുള്ള അവസരം ലഭിക്കില്ല.
തത്ഫലമായി വായു ഉള്‍പ്പെടെയാകും കാറില്‍ ഫുള്‍ ടാങ്ക് രേഖപ്പെടുത്തുക. അതുകൊണ്ട്, കട്ട്-ഓഫിന് ശേഷം ഒരല്പം കാത്ത് നില്ക്കുക. തുടര്‍ന്ന് വീണ്ടും അല്പം അല്പമായി ഇന്ധനം നിറച്ച്, ടാങ്കിന്റെ വക്കോളം ഇന്ധനം എത്തിക്കുക.
ഒരേ പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കാൻ ശ്രമിക്കുക
ഇന്ധനം ഏത് പമ്പില്‍ നിന്നും നിറയ്ക്കുന്നു എന്നതും ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന ഘടകമാണ്. ഒരേ പമ്പില്‍ നിന്നും ഇന്ധനം നിറച്ച് ഉപയോഗിക്കുന്നതാണ് ഇന്ധനക്ഷമത നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളില്‍ ഒന്ന്.
Recommended Video
പമ്പുകള്‍ തമ്മിലുള്ള ഇന്ധന മികവില്‍ നേരിയ വ്യത്യാസങ്ങള്‍ രേഖപ്പെടുത്താം. ഒരേ ബ്രാന്‍ഡില്‍ നിന്നുമുള്ള ഇന്ധനം നിറയ്ക്കേണ്ടതും ഇന്ധനക്ഷമത നിലനിര്‍ത്തുന്നതിൽ അനിവാര്യമാണ്.
ഓഡോ മീറ്ററും, ട്രിപ് മീറ്ററും
ശരിയായ ഇന്ധനക്ഷമതയുടെ ചിത്രം ലഭിക്കാന്‍ ഓഡോ മീറ്ററിന്റെയും, ട്രിപ് മീറ്ററിന്റെയും സഹായം ആവശ്യമാണ്. ഇന്ന് വരെയും കാര്‍ സഞ്ചരിച്ച് തീര്‍ത്ത കിലോമീറ്ററുകളുടെ സഖ്യയാണ് ഓഡോ മീറ്റര്‍ കാഴ്ചവെക്കുന്നത്.
അതേസമയം, ഒരു നിശ്ചിത ദൂരം അളക്കാന്‍ സഹായിക്കുന്നതാണ് ട്രിപ് മീറ്റര്‍. ഓരോ തവണ ഇന്ധനം നിറയ്ക്കുമ്പോഴും, ഇന്ധന അളവും ട്രിപ് മീറ്റര്‍ റീഡിങ്ങും രേഖപ്പെടുത്തി ഇന്ധനക്ഷമത അളക്കാം.
ഡ്രൈവിംഗില്‍ ശ്രദ്ധിക്കുക
ഡ്രൈവിംഗ് സാഹചര്യം മാറുന്നതും ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന ഘടകമാണ്. ട്രാഫിക്, അമിത ഭാരം മുതലായ സാഹചര്യങ്ങള്‍ ഇന്ധനക്ഷമതയെ ബാധിക്കും.
ഇന്ധനക്ഷമയുടെ യഥാര്‍ത്ഥ ചിത്രം ലഭിക്കാന്‍, അതത് സാഹചര്യങ്ങളില്‍ കാര്‍ കുറച്ച് നാള് ഡ്രൈവ് ചെയ്യുക. കൂടാതെ ഡ്രൈവിംഗ് ശൈലിയും, ഡ്രൈവിംഗ് വേഗതയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാതെ നോക്കേണ്ടതും അനിവാര്യമാണ്.
കൃത്യമായ ഇന്ധനക്ഷമത വിലയിരുത്തണം എന്നുണ്ടെങ്കിൽ, കാർ എസി ഉപഭോഗത്തിനും വ്യക്തമായ സ്വഭാവം നൽകേണ്ടതുണ്ട്.
കാര്‍ പരിശോധന
ടയര്‍ സമ്മര്‍ദ്ദവും കാറിന്റെ ഇന്ധനക്ഷമതയും അന്യോന്യം ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. സമ്മര്‍ദ്ദം കുറഞ്ഞ ടയര്‍ ഇന്ധനക്ഷമതയെ ബാധിക്കും.
ഇതിന് പുറമെ എയര്‍ ഫില്‍ട്ടര്‍, എഞ്ചിന് ഓയില്‍ എന്നിവയുടെ മെയിന്റനന്‍സും കാറിന്റെ ഇന്ധനക്ഷമത നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും.