തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

കാറിന് പണ്ടത്തെപോലെ തിളക്കമില്ല; മിക്ക ഉടമകള്‍ക്കുമുണ്ട് ഈ പരാതി. പുതിയ കാര്‍ വാങ്ങി മൂന്നുവര്‍ഷം തികയണ്ട, അതിനുമുമ്പെ തിളക്കമെല്ലാം മായുന്നു. പൊടിയിലൂടെയും ചെളിയിലൂടെയുമുള്ള ഓട്ടം കാറിന്റെ ചന്തം കാര്‍ന്നെടുക്കും. നിരന്തരം വെയില്‍ലേല്‍ക്കുക കൂടിയാവുമ്പോള്‍ കാര്‍ 'നരച്ചു' തുടങ്ങുന്നതില്‍ അതിശയോക്തിയില്ല.

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

ഇവിടെയാണ് പ്രശസ്ത കാര്‍ ഡീറ്റെയ്‌ലിംഗ് കമ്പനിയായ 3M കാര്‍ കെയറിനുള്ള പ്രസക്തി. രാജ്യമെങ്ങും നാല്‍പ്പത് ഔട്ട്‌ലെറ്റുകളുള്ള 3M കാര്‍ കെയര്‍, വാഹന ഉടമകള്‍ക്കിടയില്‍ ഒഴിച്ചുകൂടാനാവാത്ത സ്വാധീനമായി മാറുകയാണ്. പഴയ കാറിനെ പുത്തനാക്കി മാറ്റുമെന്ന് 3M പറയുന്നു. എന്നാല്‍ അതൊന്നു പരീക്ഷിക്കാമെന്നായി ഞങ്ങളും.

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

2010 മോഡല്‍ W204 മെര്‍സിഡീസ് സി-ക്ലാസ്സുമായി 3M കാര്‍ കെയറിന്റെ പടി കയറി ചെല്ലുമ്പോള്‍, പഴയ പ്രൗഢ പ്രതാപമെല്ലാം ജര്‍മ്മന്‍ നിര്‍മ്മിതി കൈവെടിഞ്ഞിരുന്നു. എന്നാല്‍ ഇതൊക്കെയെന്ത് എന്ന ഭാവത്തില്‍ 3M ജീവനക്കാര്‍ എട്ടുവര്‍ഷം പഴക്കമുള്ള കാര്‍ ഏറ്റുവാങ്ങി.

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

ആദ്യം പരിശോധന. അകമെയും പുറമെയും സസൂക്ഷ്മം പരിശോധിച്ചതിന് ശേഷം മാത്രമെ തുടര്‍ നടപടികളെ കുറിച്ച് കമ്പനി ചിന്തിക്കുകയുള്ളൂ. പരിശോധന കഴിഞ്ഞപ്പോള്‍ മൂന്നു കാര്യങ്ങളാണ് 3M ഞങ്ങളോട് നിര്‍ദ്ദേശിച്ചത്. പെയിന്റ് ഷൈന്‍ & ഷീല്‍ഡ് കോട്ടിംഗ് ചെയ്യണം. വെഞ്ച്വര്‍ഷീല്‍ഡ് പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഒട്ടിക്കണം. കാറിന്റെ അകത്തളത്തിലും 'ട്രീറ്റ്‌മെന്റ്' നടത്തണം.

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

പഴയ കാര്‍ പുത്തനാവുന്ന വഴി

മുകളില്‍ പറഞ്ഞ മൂന്നു കാര്യങ്ങള്‍ക്കും മുമ്പെ ബോഡി പൂര്‍ണ്ണമായി കഴുകി വൃത്തിയാക്കുകയാണ് 3M ചെയ്യുന്ന ആദ്യ നടപടി. ഇതിനായി പ്രത്യേക ക്ലീനിങ് ഏജന്റുകള്‍ കമ്പനി ഉപയോഗിക്കുന്നു. പുറംമോടിയില്‍ പൂശിയ ബേസ് കോട്ട് ഉണങ്ങണം മുന്നോട്ടുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍.

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

ആദ്യം പെയിന്റ് & ഷീല്‍ഡ് കോട്ടിംഗ്. പൊടിയും ചെളിയും അള്‍ട്രാ വയലറ്റ് രശ്മികളും കാലങ്ങളായി കോറിയിട്ട പാടുകള്‍ മായ്ച്ച് സംരക്ഷണമേകുകയാണ് ഇവിടെ. തീവ്രതയുള്ള ലൈറ്റ് ബോഡിയില്‍ പ്രകാശിപ്പിച്ച് മറഞ്ഞിരിക്കുന്ന പാടുകളും വരകളും 3M കണ്ടെത്തും.

Most Read: മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

3M -ന്റെ ജനറല്‍ പര്‍പ്പസ് അഡസീവ് ക്ലീനറാണ് ഈ അവസരത്തില്‍ പുറംമോടിയില്‍ പ്രയോഗിക്കുക. ശേഷം രണ്ടു പാളികളിലായി പെയിന്‍ ഷൈന്‍ & ഷീല്‍ഡ് കോട്ടിംഗ് പൂശും. കാറ്റും പൊടിയും കയറില്ലെന്ന പ്രത്യേകത ട്രീറ്റ്‌മെന്റ് നടക്കുന്ന ക്യാബിനുണ്ട്.

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

പുറംമോടി ഉണങ്ങിയെന്നു കണ്ടാല്‍ മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ചു തുടച്ചുമിനുക്കുകയാണ് അടുത്ത നടപടി. വെഞ്ച്വര്‍ഷീല്‍ഡ് പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഒട്ടിക്കലാണ് തുടര്‍ന്നുള്ള കാര്യപരിപാടി. ബമ്പര്‍ കവറുകള്‍, ഡോര്‍ ഹാന്‍ഡില്‍, മിററുകള്‍, ബോണറ്റ്, ഡോര്‍ അറ്റങ്ങള്‍ തുടങ്ങി എളുപ്പം പോറലേല്‍ക്കാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ പ്രൊട്ടക്ഷന്‍ ഫിലിം ആവരണം ചെയ്യും.

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

ഫിലിം ഒട്ടിക്കുമ്പോള്‍ പ്രത്യേക റബ്ബര്‍ ബ്ലേഡ് ഉപയോഗിച്ചാണ് കടന്നുകയറുന്ന വായു കുമിളുകള്‍ തുടച്ചു നീക്കുക. അടുത്തത് ഇന്റീരിയര്‍ ട്രീറ്റ്‌മെന്റ്. എത്ര വിലകൊടുത്തു വാങ്ങിയതാണെന്നു പറഞ്ഞാലും കാലം ചെല്ലുമ്പോള്‍ കാറിന്റെ അകത്തളം പെട്ടെന്നു നരയ്ക്കും. സൂര്യപ്രകാശം പതിവായി ഏല്‍ക്കുന്ന ഡാഷ്‌ബോര്‍ഡിലായിരിക്കും ഇതാദ്യം അനുഭവപ്പെടുക.

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

നാളുകളുടെ ഉപയോഗത്തില്‍ തുകല്‍ അപ്‌ഹോള്‍സ്റ്ററിയില്‍ കറകള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കും 3M -ന്റെ പക്കല്‍ പരിഹാരമുണ്ട്. വാക്വം ക്ലീനര്‍ ഉപയോഗിച്ച് അകത്തളത്തിന്റെ മുക്കും മൂലയും ഒപ്പിയെടുക്കുന്നതോടെ ട്രീറ്റ്‌മെന്റ് തുടങ്ങുകയായി.

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

പാനലുകളില്‍ അടിഞ്ഞുകൂടിയ ചെളി ഇളക്കാന്‍ പ്രത്യേക 3M ഫോം കമ്പനി ഉപയോഗിക്കും. മൃദുവായ ബ്രഷ് ഉപയോഗിച്ച് പാനലുകള്‍ ഉരച്ചു വൃത്തിയാക്കുകയാണ് ശേഷം ചെയ്യുക. പ്ലാസ്റ്റിക് പാനലുകളില്‍ ഡീഗ്രീസര്‍ പ്രയോഗിക്കും. 3M സ്പ്രേ ഡ്രസ്സര്‍ മുഖേനയാണ് പ്ലാസ്റ്റിക് ഘടകങ്ങള്‍ക്ക് തിളക്കം വീണ്ടെടുക്കുക.

Most Read: വാഹന രജിസ്‌ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

തുകല്‍ സീറ്റുകള്‍ക്കായി ഗോള്‍ഡ് ക്ലാസ്സ് റിച്ച് ലെതര്‍ & നാച്ചുറല്‍ പ്രൊട്ടക്ടന്റ് കമ്പനി ഉപയോഗിക്കും. മൂന്നു നടപടികളും കഴിഞ്ഞ് തെല്ലൊന്ന് നേരം കാത്തിരിക്കണം മൂടുപടമഴിച്ച് കാര്‍ പുറത്തുവരാന്‍. കവര്‍ പതിയെ നീങ്ങി പ്രത്യക്ഷപ്പെടുമ്പോള്‍ മണ്‍മറഞ്ഞ തിളക്കം മെര്‍സിഡീസ് സി-ക്ലാസ്സ് കൈവരിച്ചിരുന്നു.

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

പഴഞ്ചനാണെന്ന് കാര്‍ തോന്നിച്ചതേയില്ല. പഴയ കാര്‍ പുത്തനാവുമ്പോള്‍ കണ്‍മുന്നില്‍ കണ്ട വ്യത്യാസങ്ങളില്‍ ചിലത്:

ബാഡ്ജ് തന്നെയാണ് എടുത്തുപറയാവുന്ന ആദ്യകാര്യം. ഇപ്പോള്‍ കാറിലെ C200 ബാഡ്ജ് കണ്ടാല്‍ പുതുതലമുറ സി-ക്ലാസ്സാണെന്നുപോലും തെറ്റിദ്ധരിക്കപ്പെടാം. കൊമ്പ്രസ്സര്‍ ബാഡ്ജിലും കാണാം ഇതേ മാജിക്ക്.

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

മഞ്ഞിച്ച സില്‍വര്‍ അലോയ് വീലുകളും പഴയ ശില്‍പ്പ ചാതുര്യം വീണ്ടെടുത്തു. ബോണറ്റില്‍ പതിഞ്ഞ ലോഗോ ആഢ്യത്തമുണര്‍ത്തി തിളങ്ങുകയാണ് ഇപ്പോള്‍. മുമ്പുണ്ടായിരുന്ന പാടുകളും വരകള്‍ എങ്ങും കാണ്‍മാനില്ല.

തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

3M കാര്‍ കെയര്‍ ട്രീറ്റ്‌മെന്റിനുള്ള ചിലവുകള്‍

  • 3M പെയിന്റ് പ്രെട്ടക്ഷന്‍ ഫിലിം: 595 രൂപ
  • PPF ഡോര്‍ ട്രിം + ഹാന്‍ഡിലുകള്‍: 2,418 രൂപ
  • സ്‌കോച്ച്ഗാര്‍ഡ് പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം (പ്രോ സീരീസ്): 1,689 രൂപ
  • PPF വെഞ്ച്വര്‍ഷീല്‍ഡ്: 910 രൂപ
  • റോഡന്റ് റിപ്പലെന്‍ഡ് ട്രീറ്റ്‌മെന്റ്: 1,140 രൂപ
തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്
  • വാഷ് (സ്‌മോള്‍): 435 രൂപ
  • വാഷ് (മീഡിയം): 564 രൂപ
  • വാഷ് (ലാര്‍ജ്): 692 രൂപ
  • വാഷ് (എക്‌സ്ട്രാ ലാര്‍ജ്): 820 രൂപ
Most Read Articles

Malayalam
English summary
How To Make Your Old Car Look New? — Visit Your Nearest 3M Car Care Outlet. Read in Malayalam.
Story first published: Tuesday, January 29, 2019, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X