വാഹനലോകത്തെ 7 മഹാത്ഭുതങ്ങൾ

By Staff

ലോകാത്ഭുതങ്ങൾ എന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ വാഹനാത്ഭുതങ്ങൾ എന്ന് കേട്ടിട്ടുണ്ടോ? സാധ്യത കുറവുമാണ്. വാഹനലോകത്തെ ഏഴ് അതിശയങ്ങളെ ഇവിടെ പരിശോധിക്കാം-

ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർ

ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർ

ബ്ലഡ്ഹൗണ്ട് എസ്എസ്‌സി എന്ന വാഹനം പുതിയ വേഗതാ റെക്കോഡ് സ്ഥാപിക്കാൻ തയ്യാറെടുക്കുന്നുണ്ട്. നിലവിലെ ലാന്‍ഡ് റെക്കോഡായ മണിക്കൂറില്‍ 763.035 മൈല്‍ അഥവാ 1,227.986 കിലോമീറ്റര്‍ എന്നത് പൊളിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഭൂമിയിലെ ഏറ്റവും കൂടി വേഗതയുടെ റെക്കോഡ് ആന്‍ഡി ഗ്രീന്‍ എന്ന ബ്രിട്ടിഷ് റോയല്‍ എയര്‍ഫോഴ്‌സ് പൈലറ്റിന്റെ ഉടമസ്ഥതയിലാണുള്ളത്. ആൻഡ് ഗ്രീൻ ഓടിച്ച ത്രസ്റ്റ് എസ്‌എസ്‌സിയാണ് ചിത്രത്തിൽ കാണുന്നത്. ഇദ്ദേഹം തന്നെയാണ് ബ്ലഡ്ഹോണ്ട് സൂപ്പർസോണിക് കാറിന്റെ ഡ്രൈവറും.

സൂപ്പർസോണിക് കാർ ദുബൈയിലെത്തി

വേഗതയേറിയ പ്രോഡക്ഷൻ കാർ

വേഗതയേറിയ പ്രോഡക്ഷൻ കാർ

ഉൽപാദനത്തിലുള്ള, ആർക്കും വാങ്ങാവുന്ന കാറിന്റെ വേഗതയുടെ കാര്യത്തിൽ റെക്കോഡിട്ടത് നമ്മുടെ ബുഗാട്ടി വെയ്റോൺ ആണ്. വാഹനത്തിന്റെ വിലയുടെ കാര്യത്തിലും അതിന്റെ മെയിന്റനൻസ് ചെലവിന്റെ കാര്യത്തിലും ഈ കാർ ഒരു റെക്കോഡാണ്.

ബുഗാട്ടി വെയ്‌റോണ്‍: നിങ്ങളറിയാത്ത ചില വസ്തുതകള്‍
ലോകത്തിലെ ഏറ്റവും വലിയ പിക്കപ്പ് ട്രക്ക്

ലോകത്തിലെ ഏറ്റവും വലിയ പിക്കപ്പ് ട്രക്ക്

1950കളിൽ പുറത്തിറങ്ങിയ ഡോഡ്ജ് പവർ വാഗൺ പിക്കപ്പ് ട്രക്കിന്റെ മാതൃകയിൽ എണ്ണപ്പണക്കാരനായ ശൈഖ് ഹമദ് ബിൻ ഹമദാൻ അൽ നഹ്യാൻ നിർമിച്ചതാണ് ഈ വമ്പൻ ട്രക്ക്. 1990കളിലാണ് ട്രക്കിന്റെ നിർമാണം നടന്നത്. സാധാരണ ഡോഡ്ജ് ട്രക്കിനെക്കാൾ അഞ്ചിരട്ടി വലിപ്പമുണ്ട് ഈ വാഹനത്തിന്. ഈ ട്രക്കിനകത്ത് നാല് ഏസ് ബെഡ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ബാത്ത്റൂം തുടങ്ങിയ മറ്റെല്ലാം സൗകര്യങ്ങളും ഇതിനകത്തുണ്ട്. റെയിൻബോ ശൈഖ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ഗാരേജിൽ ഇത്തരം വാഹനങ്ങൾ ഇനിയുമുണ്ട്. അവ ഇവിടെ വായിക്കാം.

ലോകത്തിലെ ഏറ്റവും കൂടുതൽ മൈലേജുള്ള കാർ

ലോകത്തിലെ ഏറ്റവും കൂടുതൽ മൈലേജുള്ള കാർ

ലിറ്ററിന് 111 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന കാര്‍ എന്ന വന്‍ അത്ഭുതത്തെയാണ് നമ്മള്‍ ഫോക്‌സ്‌വാഗണ്‍ എക്‌സ്എല്‍1 എന്നു വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഈ കാര്‍ 200 എണ്ണം മാത്രം ഉല്‍പാദിപ്പിച്ച് അവസാനിപ്പിക്കാം എന്നായിരുന്നു ഫോക്‌സ്‌വാഗണ്‍ ആലോചിച്ചിരുന്നത്. എന്നാൽ ഉയർന്ന ഡിമാൻഡ് മൂലം ഉൽപാദനം പിന്നെയും വർധിപ്പിക്കേണ്ടി വന്നു.

111 കിമി മൈലേജുള്ള കാറിന് ഡിമാന്‍ഡേറുന്നു

ലോകത്തിലെ ഏറ്റവും നീളമേറിയ ലിമോസിൻ

ലോകത്തിലെ ഏറ്റവും നീളമേറിയ ലിമോസിൻ

‌100 അടി നീളമുണ്ട് ഈ ലിമോസിന്. രണ്ട് ഡ്രൈവർ കാബിനുകളും 26 വീലുകളുമുണ്ടിതിന്. ഈ വാഹനം റോഡിലിറക്കാൻ നിയമപരമായ അനുമതിയില്ല. പ്രത്യേക പരിശീലനം ലഭിച്ച രണ്ട് ഡ്രൈവർമാരാണ് വാഹനത്തെ നിയന്ത്രിക്കുന്നത്. സ്വിമ്മിങ് പൂൾ, ബെഡ് റൂമുകൾ, ഒരു ഹെലിപ്പാഡ് എന്നിവയടങ്ങിയതാണ് ഈ ലിമോ.

പാളത്തിൽ കുടുങ്ങിയ ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം
ലോകത്തിലെ ഏറ്റവും കരുത്തേറിയ വാഹനം

ലോകത്തിലെ ഏറ്റവും കരുത്തേറിയ വാഹനം

പാരമൗണ്ട മോറാഡർ എന്നാണ് ഈ വാഹനത്തിന്റെ പേര്. എൻജിൻ കരുത്തിനെ മാത്രം കണക്കിലെടുത്തല്ല കരുത്തേറിയ വാഹനമെന്ന വിശേഷണം ഈ വാഹനത്തിന് ലഭിച്ചത്. മൊത്തം ബിൽ‌ഡിന്റെ കരുത്താണ്. ഒരുമാതിരിപ്പെട്ട ദിർഘടങ്ങളെല്ലാം വളരെ എളുപ്പത്തിൽ ഈ കരുത്തന് മറികടക്കാനാവും. അതിപ്പോൾ നിരത്തിയിട്ടിരിക്കുന്ന കാറായാലും വൻ മതിലായാലും കണക്കാണ്.

ആണവദുരന്തത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ശ്മശാനം!

ലോകത്തിലെ ഏറ്റവും മെലിഞ്ഞ കാർ

ലോകത്തിലെ ഏറ്റവും മെലിഞ്ഞ കാർ

ഈ ബഹുമതി ടാംഗോ കാറിനാണ് പോകുക. അമേരിക്കൻ കമ്പനിയായ സ്പോകേൻ ആണ് ഈ കാറിന്റെ നിർമാതാവ്. 2005ലാണ് ടോംഗോയുടെ നിർമാണം തുടങ്ങിയത്. വെറും 257 സെന്റിമീറ്റർ നീളവും 99 സെന്റിമീറ്റർ വീതിയും മാത്രമേ ഈ കാറിനുള്ളൂ.

ഉയരം കുറഞ്ഞ ടണലിലേക്ക് ടൂർ ബസ്സ് ഇടിച്ചുകയറിയപ്പോൾ
കൂടുതൽ

കൂടുതൽ

ചൈനയിലെ ഞെട്ടിക്കുന്ന ട്രാഫിക് ജാം ചിത്രങ്ങൾ വൈറലാകുന്നു!

ലോകത്തിലെ ഏറ്റവും വേഗതയുള്ള 10 യാത്രാവിമാനങ്ങൾ

ലോകത്തിലെ ഏറ്റവും നിർമാണച്ചെലവുള്ള 10 മിലിട്ടറി വാഹനങ്ങൾ

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ

Most Read Articles

Malayalam
English summary
7 Vehicular Wonders of the World.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X