Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

ഹാച്ച്ബാക്കുകൾ മുതൽ എസ്‌യുവികൾ വരെ പല സെഗ്മെന്റുകളിലായി അതിവേഗം വളരുമ്പോൾ ഇന്ത്യൻ വാഹന വിപണി അതിവേഗം കൂടുതൽ വിശാലമായ വാഹനങ്ങളിലേക്ക് വഴിമാറുകയാണ്. ഒരു കാർ വാങ്ങാൻ തീരുമാനം എടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വശം വില തന്നെയാണ്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

കാർ വാങ്ങുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മറ്റൊരു മാനദണ്ഡമാണ് ഇന്ധനക്ഷമത. ചെന്നെത്തുന്ന സെഗ്‌മെന്റിൽ വ്യത്യസ്‌ത മോഡലുകളുടെ അതിപ്രസരം ഉണ്ടെങ്കിൽ അനുയോജ്യമായ ഒരു കാർ തെരഞ്ഞെടുക്കുന്നത് തികച്ചും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു കാര്യമാണ്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലേക്കാണ് ഇന്ന് ഉപഭോക്താക്കളുടെ കണ്ണുടക്കുന്നത് എന്നതിനാൽ ഇന്ത്യയിലെ ഏറ്റവും മികച്ച മൈലേജ് എസ്‌യുവികൾ ഏതെല്ലാമെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനാൽ പരിചയപ്പെടാം ഏറ്റവും ഇന്ധനക്ഷമതയുള്ള ഇന്ത്യൻ വിപണിയിലെ എസ്‌യുവികളെ.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

കിയ സോനെറ്റ്

6.79 ലക്ഷം മുതൽ 13.25 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ശ്രേണിയിലാണ് കിയയുടെ സബ്-4 മീറ്റർ എസ്‌യുവിയായ സോനെറ്റ് സ്ഥാനംപിടിച്ചിരിക്കുന്നത്. 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.2 ലിറ്റർ NA പെട്രോൾ എന്നിങ്ങനെ 3 എഞ്ചിൻ ഓപ്ഷനുകളിലും വാഹനം തെരഞ്ഞെടുക്കാനാവും.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

എആർഎഐ സാക്ഷ്യപ്പെടുത്തിയ സോനെറ്റ് ഡീസൽ മാനുവൽ ഗിയർബോക്‌സ് പതിപ്പിന്റെ ഇന്ധനക്ഷമത ലിറ്ററിന് 24.1 കിലോമീറ്ററാണ്. അതേസമയം ഡീസൽ ഓട്ടോമാറ്റിക്കിന് 19 കിലോമീറ്റർ മൈലേജും ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

കിയ സോനെറ്റിന്റെ 1.2 ലിറ്റർ പെട്രോൾ പതിപ്പ് 18.4 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. അതേസമയം മാനുവൽ, DCT എന്നിവയുള്ള ടർബോ പെട്രോൾ യഥാക്രമം 18.2 കിലോമീറ്ററും 18.3 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് വാഗ്‌ദാനം ചെയ്യുന്നത്. എസ്‌‌യുവിയുടെ iMT പതിപ്പ് 18.2 കിലോമീറ്റർ മൈലേജും നൽകുന്നു.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

ഹോണ്ട WR-V

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ കേമൻമാർക്കിടയിൽ പെട്ടുപോയൊരു മിടുമിടുക്കനാണ് ഹോണ്ട WR-V. വലിപ്പത്തിൽ സബ്-കോംപാക്റ്റ് ആണെങ്കിലും ഉയർന്ന പ്രായോഗിക ലേഔട്ടിനൊപ്പം മികച്ച ഇൻ-ക്ലാസ് ക്യാബിൻ സ്പേസും ഈ ജാപ്പനീസ് വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

ഈ സെഗ്‌മെന്റിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാർ കൂടിയാണിത്. ഏറ്റവും പ്രധാനമായി പറഞ്ഞാൽ ഏറ്റവും അഭിലഷണീയമായ എസ്‌യുവികളിലൊന്നാക്കി WR-V യെ മാറ്റുന്നത് അതിന്റെ ഉയർന്ന കാര്യക്ഷമതയുള്ള എഞ്ചിൻ സജ്ജീകരണമാണ്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

5 സ്പീഡ്, 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായ 1.2-ലിറ്റർ i-VTEC പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ഹോണ്ട ക്രോസ്ഓവറിന്റെ മറ്റൊരു ശക്തികേന്ദ്രം. WR-V പെട്രോളിൽ 16.5 കിലോമീറ്ററും ഡീസലിൽ 23.7 കിലോമീറ്ററും ഇന്ധനക്ഷമതയുമാണ് നൽകുന്നത്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

ഹ്യുണ്ടായി വെന്യു

ആധുനിക സ്റ്റൈലിംഗും ഫീച്ചർ ലോഡഡ് ഇന്റീരിയറും കാരണം നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ് 2019-ൽ അവതരിപ്പിച്ച ഹ്യുണ്ടായി വെന്യു. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ എസ്‌യുവി മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോഡൽ 17.52 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ ടർബോചാർജ്ഡ് പെട്രോൾ മാനുവലും ഓട്ടോമാറ്റിക്കും യഥാക്രമം 18.2 കിലോമീറ്റർ, 18.15 കിലോമീറ്റർ മൈലേജുമാണ് നൽകുന്നത്. ഡീസൽ ഹ്യുണ്ടായി വെന്യു ലിറ്ററിന് 23.4 കിലോമീറ്റർ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

ടാറ്റ നെക്സോൺ

ഇന്ത്യയിലെ ഏറ്റവും മികച്ച മൈലേജ് നൽകുന്ന എസ്‌യുവികളുടെ പട്ടികയിലെ ശ്രദ്ധേയ താരമാണ് ടാറ്റ നെക്‌സോൺ. സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ എഞ്ചിൻ ഓപ്ഷനുള്ള മോഡലാണ് നെക്സോൺ. അതോടൊപ്പം ക്രാഷ് ടെസ്റ്റിലെ മികച്ച റേറ്റിംഗും വാഹനത്തിന്റെ മേൻമയാണ്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

1.2 ലിറ്റർ ടർബോ പെട്രോളും 1.5 ലിറ്റർ ടർബോ ഡീസലുമാണ് നെക്സോണിന് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ എഎംടി യൂണിറ്റു വഴി ജോടിയാക്കിയ ടാറ്റ എസ്‌യുവിക്ക് യഥാക്രമം 17 കിലോമീറ്റർ, 21.5 കിലോമീറ്റർ പെട്രോൾ, ഡീസൽ എന്നിവയിൽ മൈലേജ് ലഭിക്കും.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

നിസാൻ മാഗ്നൈറ്റ്

2020 അവസാനത്തോടെയാണ് നിസാൻ മാഗ്‌നൈറ്റ് സബ്-4 മീറ്റർ എസ്‌യുവി പുറത്തിറക്കിയത്. ഇത് റെനോ കൈഗറിന് അടിവരയിടുന്ന CMF-A മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ചെറിയ എസ്‌യുവിക്ക് 1.0 ലിറ്റർ NA പെട്രോളും 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

5 സ്പീഡ് മാനുവൽ ഒരു സിവിടി ഓട്ടോമാറ്റിക് ഉൾപ്പെടുന്ന NA എഞ്ചിൻ 18.75 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമ്പോൾ, ടർബോ യൂണിറ്റിന് ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത 20 കിലോമീറ്ററാണ്. ടർബോ സിവിടി പതിപ്പ് ലിറ്ററിന് 17.7 കിലോമീറ്റർ മൈലേജാണ് നൽകുന്നത്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

റെനോ കൈഗർ

പ്ലാറ്റ്‌ഫോമും എഞ്ചിൻ ഓപ്ഷനുകളും മാഗ്‌നൈറ്റുമായി പങ്കിടുന്ന ഇരട്ട മോഡലാണ് കൈഗർ. 1.0 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് നിരത്തിലെത്തുന്നത്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

എസ്‌യുവിയുടെ നാച്ചുറലി ആസ്‌പിറേറ്റഡ് മാനുവൽ ഗിയർബോക്‌സ് മോഡൽ 19.17 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ എഎംടി യൂണിറ്റ് 19.17 കിലോമീറ്ററാണ് നൽകുന്നത്. ടർബോ മോഡൽ 20.53 കിലോമീറ്റർ എന്ന എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത നൽകുമെന്നും റെനോ അവകാശപ്പെടുന്നു.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

മഹീന്ദ്ര XUV300

മഹീന്ദ്ര 2019-ന്റെ തുടക്കത്തിലാണ് XUV300 സബ്-4 മീറ്റർ എസ്‌യുവി പുറത്തിറക്കുന്നത്. ആഗോള മോഡലായ ടിവോളിക്ക് അടിവരയിടുന്ന സാങ്‌യോങ്ങിന്റെ X100 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. വിലയുടെയും സവിശേഷതകളുടെയും കാര്യത്തിൽ എതിരാളികളെ അപേക്ഷിച്ച് അൽപം ഉയർന്ന രീതിയിലാണ് XUV300 സ്ഥാപിച്ചിരിക്കുന്നത്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

പുതിയ മോഡൽ 1.2 ലിറ്റർ, ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും എഎംടി യൂണിറ്റും ഉൾപ്പെടുന്നു. പെട്രോൾ മോഡൽ 17 കിലോമീറ്ററിന്റെ മൈലേജ് നൽകുമ്പോൾ ഡീസൽ എസ്‌യുവി 20 കിലോമീറ്ററാണ് ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നു.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

മാരുതി വിറ്റാര ബ്രെസ

അടുത്തിടെ ആദ്യമായി പുതിയ പെട്രോൾ എഞ്ചിൻ സ്വീകരിച്ച മാരുതി വിറ്റാര ബ്രെസ കൂടുതൽ മൈലേജ് വാഗ്‌ദാനം ചെയ്യുന്ന മറ്റൊരു എസ്‌യുവി മോഡൽ. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ കാരണം ഡീസൽ മോഡൽ നിർത്തലാക്കിയതിനാൽ എസ്‌യുവി ഇപ്പോൾ പെട്രോൾ പതിപ്പിൽ മാത്രമേ ലഭ്യമാകൂ.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

മൈൽഡ്-ഹൈബ്രിഡ് 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്ന ഗിയർബോക്‌സ് ഓപ്ഷനുകളിലും മാരുതി വിറ്റാര ബ്രെസ തെരഞ്ഞെടുക്കാം. എസ്‌യുവിയുടെ മാനുവൽ പതിപ്പ് 17.03 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ പെട്രോൾ ഓട്ടോമാറ്റിക് 18.76 കിലോമീറ്ററാണ് നൽകുന്നത്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

ഹ്യുണ്ടായി ക്രെറ്റ

പുതിയ ഡിസൈൻ, ഫീച്ചർ ലോഡഡ്, ഉയർന്ന നിലവാരമുള്ള ഇന്റീരിയർ, പുതിയ സെറ്റ് എഞ്ചിനുകൾ എന്നിവയുമായി വരുന്ന പുതിയ തലമുറ ക്രെറ്റ എസ്‌യുവിയാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡലുകളിൽ ഒന്ന്. സെഗ്‌മെന്റ്-ലീഡിംഗ് ഫീച്ചറുകളും പുതിയ സെറ്റ് ഡീസൽ, പെട്രോൾ എഞ്ചിനുകളും ഉൾക്കൊള്ളിച്ചാണ് പുതിയ ക്രെറ്റ വരുന്നതു തന്നെ.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ക്രെറ്റ തെരഞ്ഞെടുക്കാവുന്നത്. ഗിയർബോക്‌സ് കോമ്പിനേഷനിൽ 6 സ്പീഡ് മാനുവൽ, സിവിടി, 6 സ്പീഡ് ടോർഖ് കൺവെർട്ടർ, 7 സ്പീഡ് DCT എന്നിവ ഉൾപ്പെടുന്നു.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

ഹ്യുണ്ടായി ക്രെറ്റയുടെ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് എന്നിവ യഥാക്രമം 16.9 കിലോമീറ്ററും 16.8 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. അതേസമയം ഡീസൽ മാനുവലും ഓട്ടോമാറ്റിക്കും 21.4 കിലോമീറ്റർ, 18.5 കിലോമീറ്റർ എന്നിങ്ങനെ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നത്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

കിയ സെൽറ്റോസ്

ഹ്യുണ്ടായി ക്രെറ്റയെ പിന്തള്ളി എസ്‌യുവി നിലവിൽ അതിന്റെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറുകയും ചെയ്തിരുന്നു. അഗ്രസീവ് ഡിസൈൻ, ഫീച്ചർ ലോഡഡ് ക്യാബിൻ, ഒന്നിലധികം എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ എന്നിവയോടെയാണ് പുതിയ മോഡൽ വരുന്നത്.

Sonet മുതൽ Creta വരെയുണ്ട്; ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികൾ

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിവ ഉൾപ്പെടുന്ന ക്രെറ്റ എസ്‌യുവിയുടെ അതേ എഞ്ചിൻ ഓപ്ഷനുകളാണ് കിയ മോട്ടോർസിന്റെ മോഡലിനുള്ളത്. സെൽറ്റോസിന്റെ പെട്രോൾ 16.8 കിലോമീറ്ററും ഡീസൽ 20.8 കിലോമീറ്ററും മൈലേജാണ് വാഗ്‌‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Top 10 most fuel efficient suv models in india
Story first published: Friday, January 7, 2022, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X