പുതിയ 1200GT പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബെനലി

ചോൻ‌കിംഗിൽ നടക്കുന്ന ചൈന ഇന്റർനാഷണൽ ട്രേഡ് എക്സിബിഷനിൽ പുതിയ 1200 സിസി ടൂറിംഗ് ബൈക്ക് പുറത്തിറക്കി ബെനലി. 899 സിസിയിലും 1131 സിസി ഡിസ്‌പ്ലേസ്‌മെന്റുകളിലും ലഭ്യമായ കമ്പനിയുടെ മൂന്ന് സിലിണ്ടർ എഞ്ചിന്റെ പരിണാമമാണ് 1200GT എന്ന് വിളിക്കുന്ന മോഡൽ.

പുതിയ 1200GT പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബെനലി

ലിക്വിഡ്-കൂൾഡ് 1,200 സിസി ഇൻലൈൻ-ത്രീ എഞ്ചിനാണ് പുതിയ 1200GT ടൂറിംഗ് ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നത്. സിഫ്മോട്ടോ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 1250TR-G മോഡലിന് സമാനമാണ് ബെനലിയുടെ പുതിയ ഫുൾ-ഫെയർ ടൂറിംഗ് മോട്ടോർസൈക്കിൾ എന്നതും ശ്രദ്ധേയമാണ്.

പുതിയ 1200GT പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബെനലി

9,000 rpm-ൽ 134 bhp പവറും 6,500 rpm-ൽ 120 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ് 1200GT. അതേസമയം സിഎഫ്മോട്ടോയുടെ 1,279 സിസി മോഡൽ കെടിഎമ്മിൽ നിന്നുള്ള LC8 വി-ട്വിൻ എഞ്ചിനാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ബെനലിയുടെ ഈ ടൂറിംഗ് ബൈക്കിനേക്കാൾ കരുത്ത് കൂടിയതാണ്.

പുതിയ 1200GT പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബെനലി

എന്നിരുന്നാലും ബെനലി 1200GT-യ്ക്ക് 228 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു ഹെവിവെയ്റ്റ് ടൂറിംഗ് ബൈക്ക് എന്ന മുദ്രകുത്തുമ്പോൾ ഈ വേഗത അൽപ്പം ഉയർന്നതായി തോന്നിയേക്കാം.

പുതിയ 1200GT പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബെനലി

ബെനലി 1200GT-യുടെ രൂപകൽപ്പന ബി‌എം‌ഡബ്ല്യു R 1250 GT-യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതായി ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ സാധിക്കും. പക്ഷേ വില ജർമൻ മോഡലിനേക്കാൾ കുറവാണെന്നതാണ് ഹൈലൈറ്റ്. അടുത്ത വർഷം ആദ്യ പകുതിയിൽ ഇത് ഉത്പാദനത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ 1200GT പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബെനലി

ചൈനയിലെ ക്വിയാൻജിയാങ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ ബെനലി, എന്നാൽ ബൈക്കുകൾ ഉപയോഗിക്കുന്ന മിക്ക ഉപകരണങ്ങളും യൂറോപ്യൻ ആണ്. ഇരട്ട ചാനലുള്ള ബ്രെംബോ ബ്രേക്കുകളും ബോഷിൽ നിന്നുള്ള എബിഎസുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

പുതിയ 1200GT പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബെനലി

സ്പീഡോമീറ്ററിനായുള്ള അനലോഗ് ക്ലോക്കിനും rpm മീറ്ററിനായും ഒരു പൂർണ കളർ ടിഎഫ്ടി ഡിസ്പ്ലേയാണ് 1200GT-യിൽ ബെനലി ഉപയോഗിച്ചിരിക്കുന്നത്. ഇത് ക്രമീകരിക്കാവുന്നതും ടയർ പ്രഷർ, ഗിയർ പൊസിഷൻ, സ്പീഡ്, തുടങ്ങിയ മറ്റ് വിവരങ്ങളുടെ ഒരു നീണ്ട പട്ടികയും പ്രദർശിപ്പിക്കുന്നു.

പുതിയ 1200GT പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബെനലി

കീലെസ് ഇഗ്നിഷനോടൊപ്പം വൈദ്യുതമായി ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീനും സവാരിയുടെയും യാത്രക്കാരുടെയും സുഖസൗകര്യങ്ങൾക്കായി ഹീറ്റഡ് ഗ്രിപ്പുകളും ഇരിപ്പിടങ്ങളുമുണ്ട് പ്രീമിയം ടൂറർ മോട്ടോർസൈക്കിളിലുണ്ട്.

ഇടത് ഹാൻഡിൽബാറിലെ സ്വിച്ചുകൾ നിയന്ത്രിക്കുന്ന വൈദ്യുതപരമായി ക്രമീകരിക്കാവുന്ന മിററുകളും 1200GT-യുടെ സവിശേഷതയാണ്. കൂടാതെ ഒരു ബട്ടണിന്റെ സഹായത്തോടെ മിററുകൾ മടക്കിവെക്കാനും സാധിക്കും.

പുതിയ 1200GT പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബെനലി

ഫെയറിംഗിലും ടെയിൽ വിഭാഗത്തിലും ഘടിപ്പിച്ചിരിക്കുന്ന ഹൈ-ഡെഫനിഷൻ ക്യാമറകളും ബെനലി 1200GT ടൂററിന്റെ ആകർഷണമാണ്. എന്നാൽ ഇവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇവ ബൈക്കിന് മുന്നിലെയും പിന്നിലെയും ട്രാഫിക് നിരീക്ഷിക്കാനും അപകടങ്ങൾ തടയാനും സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Unveiled Its New 1200GT Touring Motorcycle. Read in Malayalam
Story first published: Wednesday, September 23, 2020, 18:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X