കമ്യൂട്ടർ നിരയിലെ പുത്തൻ സാന്നിധ്യം, CT110X അവതരിപ്പിച്ച് ബജാജ്; വില 55,494 രൂപ

ആഗോളതലത്തിലെ ജനപ്രിയ ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് തങ്ങളുടെ നിരയിലേക്ക് CT110X എന്ന പുത്തൻ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ്. 55,494 രൂപയാണ് ഈ കമ്യൂട്ടർ ബൈക്കിന്റെ രാജ്യത്തെ എക്സ്ഷോറൂം വില.

കമ്യൂട്ടർ നിരയിലെ പുത്തൻ സാന്നിധ്യം, CT110X അവതരിപ്പിച്ച് ബജാജ്; വില 55,494 രൂപ

ബജാജ് CT ശ്രേണിയിലെ ടോപ്പ് എൻഡ് വേരിയന്റാണ് CT110X. പുതിയ പതിപ്പിനായുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ച കമ്പനി മോട്ടോർസൈക്കിളിനെ രാജ്യത്തുടനീളമുള്ള ഷോറൂമുകളിലേക്ക് എത്തിക്കാനും തുടങ്ങിയിട്ടുണ്ട്.

കമ്യൂട്ടർ നിരയിലെ പുത്തൻ സാന്നിധ്യം, CT110X അവതരിപ്പിച്ച് ബജാജ്; വില 55,494 രൂപ

‘എക്‌സ്ട്രാ കടക്' രൂപവും പെർഫോമൻസും കരുത്തുറ്റ ബിൽഡ് ക്വാളിറ്റിയുമാണ് പുതിയ CT110X മോഡലിന്റെ പ്രധാന ആകർഷമായി ബ്രാൻഡ് അവകാശപ്പെടുന്നത്. ഏറ്റവും ശ്രദ്ധേയമായ മാറ്റം റിയർ ഫെൻഡർ അല്ലെങ്കിൽ അതിന്റെ അഭാവമാണ്.

കമ്യൂട്ടർ നിരയിലെ പുത്തൻ സാന്നിധ്യം, CT110X അവതരിപ്പിച്ച് ബജാജ്; വില 55,494 രൂപ

അതേപോലെ തന്നെ മുൻവശവും ഏറെ വ്യത്യസ്‌തമാണ്. മാറ്റ് ബ്ലാക്കിൽ പൂർത്തിയാത്തിയ ബൈക്കിൽ വ്യത്യസ്‌ത നിറത്തിലുള്ള ഗ്രാഫിക്സുകളും ചേർത്ത് മനോഹരമാക്കിയിട്ടുണ്ട് ബജാജ്.വിശാലമായ ക്രോസ്-സെക്ഷൻ, കരുത്തുറ്റ റൗണ്ട് ഹെഡ്‌ലൈറ്റ്, ബ്ലാക്ക് വൈസർ എന്നിവയോടൊപ്പം ധീരവും മസ്ക്കുലറുമായാണ് CT110X ഒരുങ്ങിയിരിക്കുന്നത്.

കമ്യൂട്ടർ നിരയിലെ പുത്തൻ സാന്നിധ്യം, CT110X അവതരിപ്പിച്ച് ബജാജ്; വില 55,494 രൂപ

അതോടൊപ്പം എൽഇഡി ഡിആർഎൽ, ഹാൻഡിൽബാർ ബ്രേസ്, അതിശയകരമായ വലിയ എഞ്ചിൻ ഗാർഡ്, സംപ് ഗാർഡ് എന്നിവയുള്ള ഹെഡ്‌ലാമ്പ് കൗളും ഇതിന് ലഭിക്കും. അധിക സൗകര്യത്തിനായി 7 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള പിൻ കാരിയറും മോട്ടോർസൈക്കിളിൽ ലഭ്യമാണ്.

കമ്യൂട്ടർ നിരയിലെ പുത്തൻ സാന്നിധ്യം, CT110X അവതരിപ്പിച്ച് ബജാജ്; വില 55,494 രൂപ

സവാരി സുഖം വർധിപ്പിക്കുന്നതിനായി ഡ്യുവൽ ടെക്സ്ചർ, ഡ്യുവൽ സ്റ്റിച്ചിംഗ് ഫിനിഷ് എന്നിവയിൽ സീറ്റ് വാഗ്ദാനം ചെയ്യുന്നു. സെമി നോബി ടയറുകളും ഒരു സ്ക്വയർ ട്യൂബും, സെമി-ഡബിൾ ക്രാഡിൽ ഫ്രെയിമും മികച്ച സ്റ്റൈബിലിറ്റി, ദൃഢത, കൺട്രോൾ എന്നിവ കൂട്ടിച്ചേർക്കുന്നു.

കമ്യൂട്ടർ നിരയിലെ പുത്തൻ സാന്നിധ്യം, CT110X അവതരിപ്പിച്ച് ബജാജ്; വില 55,494 രൂപ

അതേസമയം സംയോജിത ടാങ്ക് പാഡുകളും ഉയർത്തിയ ഫ്രണ്ട് ഫെൻഡറും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വൈദഗ്ദ്ധ്യം തെളിയിക്കും. സ്റ്റാൻഡേർഡ് CT110 ലെതിനേക്കാൾ കട്ടിയുള്ള തൈ-പാഡുകളുമായാണ് കമ്യൂട്ടർ മോട്ടോർസൈക്കിളിൽ വരുന്നത്.

കമ്യൂട്ടർ നിരയിലെ പുത്തൻ സാന്നിധ്യം, CT110X അവതരിപ്പിച്ച് ബജാജ്; വില 55,494 രൂപ

എന്നിരുന്നാലും CT110X പതിപ്പിന് അതേ 115 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് തുടിപ്പേകുന്നത്. നാല് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 8.48 bhp പവറും 9.81 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

കമ്യൂട്ടർ നിരയിലെ പുത്തൻ സാന്നിധ്യം, CT110X അവതരിപ്പിച്ച് ബജാജ്; വില 55,494 രൂപ

ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക്-റെഡ്, ഗ്രീൻ നിറത്തോടൊപ്പം ഗോൾഡൻ, റെഡ് എന്നിവ സംയോജിപ്പിച്ച നാല് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് ബജാജ് CT110X വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Launched New CT110X Commuter Motorcycle In India. Read in Malayalam
Story first published: Thursday, April 15, 2021, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X