പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

2022 മോഡൽ Chief lineup പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളുകളെ ആഭ്യന്തര വിപണിയിൽ പുറത്തിറക്കി അമേരിക്കൻ ബൈക്ക് നിർമാതാക്കളായ Indian. 20.75 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ബൈക്കുകളെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

പുതിയ 2022 Chief ശ്രേണിയിൽ Chief Dark Horse, Indian Chief Bobber Dark Horse, Indian Super Chief Limited എന്നീ മൂന്ന് പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളുകളെയാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. മോഡലുകൾ 'ലാളിത്യത്തിന്റെയും ശക്തിയുടെയും വിഭജനത്തെ' സൂചിപ്പിക്കുന്നുവെന്ന് അമേരിക്കൻ ബ്രാൻഡ് അവകാശപ്പെടുന്നു.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

ടെക്നോളജി അപ്‌ഗ്രേഡുകളിൽ നിന്നും യഥാർഥ Indian Motorcycle ആക്‌സസറികളിൽ നിന്നും പ്രയോജനം ലഭിക്കുന്ന പുതിയ മോഡൽ ആവർത്തനങ്ങൾ ഈ ലൈനപ്പിൽ ഉൾപ്പെടും. പുതിയ Chief ലൈനപ്പ് ക്ലാസിക് സ്റ്റീൽ വെൽഡിഡ് ട്യൂബ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

ഇത് കൂടുതൽ ചലനാത്മകവും എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള കഴിവുകളുമാണ് നൽകുന്നത്. പുതിയ Chief, Chief Bobber Dark Horse മോഡലുകൾക്ക് പ്രീമിയം ഗ്ലോസ് ബ്ലാക്ക് ഫിനിഷുകൾ ലഭിക്കുമ്പോൾ Super Chief Limited ക്രോമിന്റെ പ്രീമിയം ഷേഡിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

Chief ശ്രേണിയിൽ 15.1 ലിറ്റർ ഫ്യുവൽ ടാങ്ക്, ബോബ്ഡ് റിയർ ഫെൻഡർ, ഡ്യുവൽ ഔട്ട്ബോർഡ് പ്രീലോഡ് ക്രമീകരിക്കാവുന്ന പിൻ ഷോക്കുകൾ, ഡ്യുവൽ എക്സോസ്റ്റ്, എൽഇഡി ലൈറ്റിംഗ്, കീലെസ് ഇഗ്നിഷൻ, പിറെല്ലി നൈറ്റ് ഡ്രാഗൺ ടയറുകൾ എന്നിവയെല്ലാം ഇടംപിടിച്ചിട്ടുണ്ട്.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

ക്രൂയിസ് കൺട്രോൾ ഫീച്ചറിന് പുറമേ സ്പോർട്സ്, സ്റ്റാൻഡേർഡ് അല്ലെങ്കിൽ ടൂർ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും മോട്ടോർസൈക്കിളുകൾക്ക് ലഭിക്കും. പുതിയ ശ്രേണിയിലെ ഓരോ മോഡലിനും ഇൻഡസ്ട്രി ഫസ്റ്റ്, 101 മില്ലീമീറ്റർ റൗണ്ട് ടച്ച് സ്ക്രീൻ 'റൈഡ് കമാൻഡ്' സംവിധാനവും വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

പുതിയ Indian Chief ശ്രേണിക്ക് 1890 സിസി വി-ട്വിൻ തണ്ടർസ്ട്രോക്ക് 116 എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 162 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എബിഎസ് സ്റ്റാൻഡേർഡായാണ് ക്രൂയിസർ ബൈക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

2022 Indian Chief മോഡൽ ശ്രേണിയുടെ പ്രീ-ബുക്കിംഗും ഇതിനകം രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലർഷിപ്പുകളിലൂടെയും കമ്പനി ആരംഭിച്ചിരുന്നു. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് മൂന്ന് ലക്ഷം രൂപ ടോക്കൺ തുക നൽകി Chief Dark Horse, Indian Chief Bobber Dark Horse, Indian Super Chief Limited എന്നീ മോട്ടോർസൈക്കിളുകളിൽ ഏതേലും ഒന്ന് പ്രീ-ബുക്ക് ചെയ്യാം.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

Indian Chief Dark Horse മിനിമലിസ്റ്റ് ഡിസൈനുള്ള ക്രൂയിസറാണ്. ഇതിന് ഡ്രാഗ് ഹാൻഡിൽബാറുകളും 19 ഇഞ്ച് കാസ്റ്റ് വീലുകളും സോളോ ബോബർ സീറ്റുമാണ് ലഭിക്കുന്നത്. മറുവശത്ത് Chief Bobber Dark Horse ഒരു മിനി-ആപ്പ് ഹാൻഡിൽബാർ, 16 ഇഞ്ച് വയർ-സ്പോക്ക് വീലുകൾ, ഫോർക്ക്, ഷോക്ക് കവറുകൾ എന്നിവയുമായി വരുന്നു.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

അതേസമയം Super Chief Limited ടൂറിംഗ്-അധിഷ്ഠിത മോട്ടോർസൈക്കിളാണ്. അത് ക്വിക്ക്-റിലീസ് വിൻഡ് സ്ക്രീൻ, ലെതർ സാഡിൽബാഗുകൾ, ഒരു വലിയ പാസഞ്ചർ പാഡുള്ള ടൂറിംഗ് സീറ്റ്, ഫ്ലോർബോർഡുകൾ, പരമ്പരാഗത ക്രൂസർ ശൈലിയിലുള്ള ഹാൻഡിൽബാറുകൾ എന്നിവയാണ് അണിനിരത്തുന്നത്.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

കൃത്യമായി പറഞ്ഞാൽ ഒരു നൂറ്റാണ്ട് മുമ്പ് വിപണിയിൽ സാന്നിധ്യമറിയിച്ച മോഡലുകളാണ് Indian Chief. സവിശേഷതകളുടെ കാര്യത്തിൽ മൂന്ന് മോട്ടോർസൈക്കിളുകളും Indian ന്റെ റൈഡ് കമാൻഡ് സംവിധാനങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷനും ഈ ക്രൂയിസ മോട്ടോർസൈക്കിളുകളുടെ പ്രത്യേകതയാണ്.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

സ്വിച്ച് ഗിയർ വഴിയോ ഡിജിറ്റൽ ഐപിഎസ് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേ വഴിയാണ് കമ്പനിയുടെ റൈഡ് കമാൻഡ് സംവിധാനം പ്രവർത്തിപ്പിക്കാൻ കഴിയുന്നത്. സിസ്റ്റം രണ്ട് വ്യത്യസ്ത ഗേജ് കോൺഫിഗറേഷനുകൾ, ബൈക്ക് വിവരങ്ങൾ, റൈഡ് ഡാറ്റ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയിലേക്ക് റൈഡറിന് പ്രവേശനം നൽകുന്നു.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

ബ്ലൂടൂത്ത് അല്ലെങ്കിൽ യുഎസ്ബി വഴി സിസ്റ്റം ഒരു സ്മാർട്ട്ഫോണുമായി ബന്ധിപ്പിക്കാൻ കഴിയും. ഒരു സ്മാർട്ട്‌ഫോണിലേക്ക് കണക്റ്റു ചെയ്‌തുകഴിഞ്ഞാൽ ഫോൺ വിവരങ്ങൾ, സമീപകാല കോളുകൾ, കോൺടാക്റ്റുകൾ, നമ്പർ പാഡ്, ടെക്സ്റ്റ് മെസേജ് ഹിസ്റ്ററി എന്നിവയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പ്രാരംഭ വില 20.75 ലക്ഷം രൂപ; പുതിയ 2022 Chief Lineup പുറത്തിറക്കി Indian Motorcycles

നിലവിൽ ഇന്ത്യയിൽ FTR, FTR R Carbon, FTR Rally, FTR S, Scout, Scout Bobber, Scout Bobber Twenty, Cheif Dark Horse, Chief Bobber Dark Horse, Super Cheif Limited, Indian Vintage Dark Horse, Indian Vintage, Indian Springfield Dark Horse, Indian Springfield, Chieftain Dark Horse, Chieftain Limited, Challenger Dark Horse, Challenger Limited, Roadmaster, Roadmaster Dark Horse, Roadmaster Limited എന്നിങ്ങനെ 21 ഓളം മോഡുകളാണ് Indian Motorcycle ബ്രാൻഡ് അണിനിരത്തുന്നത്.

Most Read Articles

Malayalam
English summary
Indian motorcycles launched new 2022 chief lineup in india starting price at 20 75 lakh
Story first published: Friday, August 27, 2021, 14:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X