എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

എസ്‌യുവികളെ അതിവേഗം നെഞ്ചിലേറ്റിയവരാണ് നമ്മൾ ഇന്ത്യാക്കാർ. കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു ആഭ്യന്തര വിപണിയിലെ എസ്‌യുവി വിപണിയുടെ വളർച്ചയും. മൈക്രോ എസ്‌യുവികൾ മുതൽ വലിയ ഫുൾ-സൈസ് എസ്‌യുവികളും പ്രീമിയം എസ്‌യുവികളും അന്ന് അരങ്ങുവാഴുകയാണ്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

എന്നിരുന്നാലും ചൂടപ്പംപോലെ വിറ്റഴിക്കുന്നത് മിഡ്-സൈസ് എസ്‌യുവികളാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങീ കൊറിയൻ മോഡലുകളാണ് ഇന്ത്യൻ വിപണിയുടെ തലപ്പത്തുള്ളതും. എന്നാൽ ഈ കൊറിയൻ ആധിപത്യം തകർക്കാനായി യൂറോപ്യൻ വാഹനങ്ങളും അരങ്ങേറ്റം കുറിച്ചു തുടങ്ങി.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

അതിനുള്ള ഉദാഹരണമാണ് അടുത്തിയെ എത്തിയ സ്കോഡ കുഷാഖ്. ഇതിവിടെ അവസാനിക്കുന്നില്ലെന്നതാണ് കൗതുകമുണർത്തുന്നത്. കുഷാഖിന്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഫോക്‌സ്‌‌വാഗൺ ടൈഗൂണിന്റേതാണ് അടുത്ത അവസരം. മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസുമായി കിടപിടിക്കാനാണ് മോഡൽ തയാറെടുക്കുന്നത്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

പോളോ പ്രീമിയം ഹാച്ച്ബാക്കിന്റെ പിൻബലത്തിലാണ് സാധാരണക്കാരിലേക്ക് ഫോക്‌സ്‌‌വാഗൺ എത്തിയതെങ്കിൽ ആ ബാറ്റൺ ഇനി ടൈഗൂണിനായിരിക്കും കൈമാറുക. ഫോക്‌സ്‌‌വാഗൺ ഗ്രൂപ്പിന്റെ MQB-AO-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ എസ്‌യുവി അണിഞ്ഞൊരുക്കിയിരിക്കുന്നത്. ഇന്ത്യ 2.0 പ്ലാനിൽ നിന്ന് പുറത്തിറങ്ങുന്ന ഫോക്‌സ്‌വാഗണിന്റെ ആദ്യ ഉൽപ്പന്നം കൂടിയാണിത്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

കനത്ത പ്രാദേശികവത്ക്കരണത്തിലൂടെ ഗൈടൂണിനെ കൂടുതൽ താങ്ങാനാവുന്നതാക്കുകയാണ് പ്രധാന ലക്ഷ്യം. ഉടൻ വിപണിയിൽ എത്താനിക്കുന്ന മോഡലിനെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവുമായി ഫോക്‌സ്‌‌വാഗൺ

ഗൈടൂണിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങളാണ് ഇവിടെ പങ്കുവെക്കാനൊരുങ്ങുന്നത്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ഡിസൈനും സ്റ്റൈലും

ഒറ്റനോട്ടത്തിൽ തന്നെ ടൈഗൂൺ ഒരു ഫോക്‌സ്‌‌വാഗൺ കാറാണെന്ന് മനസിലാകും. ജർമൻ ബ്രാൻഡിൽ നിന്നും ഏവരും പ്രതീക്ഷിക്കുന്ന എല്ലാ സ്റ്റൈലിംഗ് ഘടകങ്ങളും കോർത്തിണക്കിയാണ് എസ്‌യുവിയെ ഒരുക്കിയിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു പക്വമായ ഡിസൈൻ ഭാഷ്യമാണ് ടൈഗൂണിൽ ഉപയോഗിച്ചിരിക്കുന്നത് എന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ഇനിയിപ്പോ ഒരു അഞ്ച് കൊല്ലം കഴിഞ്ഞാലും കാഴ്ച്ചയിൽ ഒട്ടുംമടുപ്പിക്കില്ല ഈ വാഹനം. അതായത് പോളോയുടെ അതേ സൗന്ദര്യമാണ് ടൈഗൂണിന്റെ ആകർഷണവും. മുന്നിൽ ഫോക്‌സ്‌‌വാഗൺ ബാഡ്ജ് ടു-സ്ലാറ്റ് ക്രോം ഗ്രില്ലിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. കാറിലുടനീളം ധാരാളം ക്രോം ബിറ്റുകളും ഉപയോഗിക്കാൻ കമ്പനി മറന്നിട്ടില്ല.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ഫ്രണ്ട് ബമ്പർ ഒട്ടും സാധാരണമല്ല. ഫോഗ് ലാമ്പുകൾക്കിടയിൽ പ്രവർത്തിക്കുന്ന ചങ്കി ക്രോം സ്ട്രിപ്പാണ് അതിലെ പ്രധാന ആകർഷണം. മുൻ ബമ്പറിലെ മറ്റൊരു ഘടകം കറുത്തിരുണ്ട ഹണികൊമ്പ് ഗ്രില്ലാണ്. ബോണറ്റിൽ എസ്‌യുവി സ്പോർട്സ് ചിസൽ ചെയ്ത ലൈനുകൾ ഉപയോഗിച്ചിരിക്കുന്നത് ഒരു മസ്ക്കുലർ ഭാവം തന്നെ ടൈഗൂണിന് സമ്മാനിക്കുന്നുണ്ട്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

വശക്കാഴ്ച്ചയിലും ഇതേ ശൈലി കാണാനാകും. കറുത്ത വീൽ ആർച്ചുകളും ശ്രദ്ധേയമാണ്. എന്നിരുന്നാലും എസ്‌യുവിയുടെ വശത്ത് ശ്രദ്ധ ആകർഷിക്കുന്ന പ്രധാന ഘടകം സ്റ്റൈലിഷായ 17 ഇഞ്ച് അലോയ് വീലുകളാണ്. ഡോറിന് കുറുകെ സമാന്തരമായി പ്രവർത്തിക്കുന്ന ഇരട്ട ക്രീസ് ലൈനുകൾ എസ്‌യുവിയുടെ പിൻഭാഗത്തേക്കാണ് ഒഴുകുന്നത്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

പിൻഭാഗത്തും ക്രോം സ്ട്രിപ്പുകളുടെ അതിപ്രസരം കാണാം. അത് റിയർ ബമ്പറിന്റെ വീതിയിലുടനീളമാണ് നൽകിയിരിക്കുന്നത്. ടെയിൽ ഗേറ്റിന് താഴെയുള്ള ക്രീസ് ലൈൻ പിന്നിലേക്ക് കുറച്ച് സ്റ്റൈൽ നൽകുന്നുണ്ട്. എന്നിരുന്നാലും ടെയിൽ ലാമ്പാണ് എസ്‌യുവിയെ സൂപ്പർ പ്രീമിയമായ ഘടകം.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

പിന്നിൽടെയിൽ ലാമ്പ് വീതിയിൽ മുഴുവനായും പടർന്നിരിക്കുകയാണ്. ചുവന്ന ലൈറ്റിംഗ് ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബ്ലാക്ക് ഡിസൈൻ ആണ് ഇത്. സെഗ്‌മെന്റിലെ കടുത്ത മത്സരത്തിനിടയിലും എസ്‌യുവിയെ വേറിട്ടു നിർത്തുന്ന ഒന്നാകുമിത്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ഇന്റീരിയർ

ക്രോം സ്ട്രിപ്പിനൊപ്പം അതുല്യമായൊരു സ്റ്റിയറിംഗ് വീലാണ് അകത്തളത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. ഫോക്‌സ്‌‌വാഗൺ കാറുകളിലെ അതേ പ്രീമിയം ക്യാബിൻ അനുഭവമാണ് പുതിയ എസ്‌യുവിയും വാഗ്ദാനം ചെയ്യുന്നത്. അതിൽ വൈവിധ്യമാർന്ന നിറങ്ങളും വസ്തുക്കളും കൂട്ടിച്ചേർക്കാനും ജർമൻ ബ്രാൻഡ് മറന്നിട്ടില്ല.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

സീറ്റുകളിലും ഡാഷ്‌ബോർഡിലും വ്യത്യസ്ത നിറങ്ങളാണ് കാണാനാവുക. ഡാഷ്‌ബോർഡിലെ പ്രവർത്തിക്കുന്ന സിൽവർ സ്ട്രിപ്പാണ് മറ്റൊരു പ്രധാന ആകർഷണീയം. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ഇന്റീരിയറിനെ വ്യത്യസ്‌തമാക്കുന്നത്. ഡാഷ്‌ബോർഡിന്റെ രണ്ട് അറ്റത്തും ചില ഫാൻസി എസി വെന്റുകളും മനോഹരമാണ്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ടച്ച്‌സ്‌ക്രീനിന് താഴെയായി സെൻട്രൽ എസി വെന്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഡാഷ്‌ബോർഡിലെ മറ്റെല്ലാ ഘടകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അൽപ്പം ബോറടിപ്പിച്ചേക്കാം. എന്നാൽ ഹാപ്റ്റിക് ടച്ച് എലമെന്റുള്ള ക്ലൈമറ്റ് കൺട്രോൾ പാനൽ വളരെ പ്രീമിയമായി കാണപ്പെടുന്നു. അതിനു കീഴിൽ യുഎസ്ബി പോർട്ടുകളും വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് ഉള്ള ഒരു ക്യൂബിഹോളും ഉണ്ട്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഫോക്‌സ്‌വാഗണ്‍ പ്ലേയും സവിശേഷതകളുടെ ഒരു നീണ്ട പട്ടികയും ഉൾക്കൊള്ളുന്നതാണ്. ഇത് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും വാഗ്‌ദാനം ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ടൈഗൂണിന്റെ ടോപ്പ് മോഡലിൽ 8 ഇഞ്ച് ടിഎഫ്ടി സ്ക്രീനാണ് ഇൻസ്ട്രുമെന്റേഷനായി വാഗ്‌ദാനം ചെയ്യുന്നത്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ഇത് വേഗത, ശരാശരി വേഗത, ശരാശരി ഇന്ധനക്ഷമത, ഓഡോമീറ്റർ മുതലായവ ഉൾപ്പെടെ നിരവധി വിവരങ്ങൾ പ്രദർശിപ്പിക്കും. സ്റ്റിയറിംഗ് വീൽ ദൃഢവും ആത്മവിശ്വാസം നൽകുന്നവയുമാണ്. കൂടാതെ ഇൻഫോടെയ്ൻമെന്റ്, ക്രൂയിസ് കൺട്രോളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ-ടോൺ സീറ്റുകളാണ് എസ്‌യുവിയുടെ മറ്റൊരു പ്ലസ് പോയിന്റ്. ഈ സീറ്റുകൾക്ക് വെന്റിലേറ്റഡ് സവിശേഷതയുമുണ്ട് കേട്ടോ.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

പ്രായോഗികത

യാത്രാ സുഖത്തിന്റെ കാര്യത്തിൽ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ കേമത്വം അറിയാല്ലോ. ഇക്കാര്യത്തിൽ പുതിയ ടൈഗൂണും ഒട്ടും പിന്നിലല്ല. സുഖകരവും ആഡംബരപൂർണവുമായ യാത്രക്കാണ് പരിഗണന കൂടുതൽ കൊടുത്തിരിക്കുന്നത്. ഡ്രൈവർക്കും മുൻ യാത്രക്കാരനും നല്ല ലാറ്ററൽ സപ്പോർട്ട്, തൈ സപ്പോർട്ട് എന്നിവ നൽകുന്നു. പിന്നിൽ, ഫോക്‌സ്‌വാഗൺ ടൈഗൂൺ യാത്രക്കാരെ കൂടുതൽ സുഖകരമാക്കുന്നു.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ലെഗ്‌റൂമും അതുപോലെ തന്നെ ഹെഡ്‌റൂമും മികച്ചതാണ്. പിൻയാത്രക്കാർക്കായി കപ്പ് ഹോൾഡറുകളുള്ള സെൻട്രൽ ആംറെസ്റ്റും കമ്പനി ഒരുക്കിയിട്ടുണ്ട്. സെന്റർ കൺസോളിൽ രണ്ടാം നിര യാത്രക്കാർക്കായി സമർപ്പിത എസി വെന്റുകൾ ഉണ്ട്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യാൻ സഹായിക്കുന്ന രണ്ട് ടൈപ്പ്-സി പോർട്ടുകൾ എസി വെന്റുകൾക്ക് കീഴിലായി നൽകാനും ഫോക്‌സ്‌വാഗണ്‍ മറന്നില്ല. ഇലക്ട്രിക് സൺറൂഫിന്റെ സാന്നിധ്യം ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ക്യാബിൻ അനുഭവം കൂടുതൽ മികച്ചതാക്കുന്നുണ്ട്.

Dimensions Volkswagen Taigun
Length 4,221mm
Width 1,760mm
Height 1,612mm
Wheelbase 2,651mm
Boot Space 385-litres
Ground Clearance 205mm
എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

എഞ്ചിൻ പെർഫോമൻസും ഡ്രൈവിംഗ് മികവും

രണ്ട് ടർബോ പെട്രോൾ എഞ്ചിനുകളാണ് ഫോക്‌സ്‌വാഗൺ ടൈഗൂണിന് കരുത്ത് പകരുന്നത്. അതിലൊന്ന് 1.0 ലിറ്റർ ടിഎസ്ഐ, മറ്റൊന്ന് 1.5 ലിറ്റർ ടിഎസ്ഐ യൂണിറ്റുമാണ്. ടെസ്റ്റ് ഡ്രൈവിന് വിധേയമാക്കിയത് 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റർ പതിപ്പായിരുന്നു.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ഇത് പരമാവധി 150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ്. 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്സ് ഉപയോഗിച്ചും തെരഞ്ഞെടുക്കാം. ടൈഗൂണിലെ 1.0 ലിറ്റർ എഞ്ചിൻ 115 bhp പവറിൽ 175 Nm torque വികസിപ്പിക്കാനാണ് സജ്ജീകരിച്ചിരിക്കുന്നത്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായാണ് ജോടിയാക്കിയിരിക്കുന്നത്. 1.5 യൂണിറ്റിന്റെ പവർ ഡെലിവറി തുടക്കത്തിൽ അത്ര കേമമല്ല. എന്നാൽ മികച്ച മിഡ് റേഞ്ചും ടോപ്പ് എൻഡിലൂടെയും ടൈഗൂൺ വ്യത്യസ്‌തമായി. ഗിയർബോക്‌സിൽ എസ്, ഡി മോഡുകളുണ്ട്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ഡി മോഡിൽ, കാർ മാന്യമായ വേഗതയിൽ ഗിയർ ഷിഫ്റ്റുകൾ നടത്തുമ്പോൾ ഡ്രൈവിംഗ് സുഖകരമാക്കുന്നു. അതുവഴി ഇന്ധന ഉപഭോഗവും താരതമ്യേന കുറവാണെന്നു പറയാം. അതേസമയം എസ് മോഡിൽ ഗിയർ ഷിഫ്റ്റുകൾ ഉയർന്ന എഞ്ചിൻ വേഗതയിലാണ് സംഭവിക്കുന്നത്. ഇവയൊരു സമർപ്പിത ഡ്രൈവിംഗ് മോഡുകളല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ഇനി യാത്രക്കാരുടെ അനുഭവം നോക്കിയാൽ ഉയരമുള്ള ബോഡി ഷെയ്പ്പാണെങ്കിലും ചെറിയ ബോഡി റോൾ മാത്രമാകും അനുഭവപ്പെടുക. എന്നിരുന്നാലും, ഇത് സെഗ്‌മെന്റിലെ മറ്റുള്ളവരെപ്പോലെ അല്ലെന്നത് വളരെ സ്വീകാര്യമാണ്. ബമ്പറുകളും ഖട്ടഖുകളും എളുപ്പത്തിൽ ആഗിരണം ചെയ്യത്തക്കവിധമുള്ള സസ്പെൻഷനാണ് ടൈഗൂണിന്റെ മറ്റൊരു സവിശേഷത.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

കാറിലെ എൻ‌വി‌എച്ച് ലെവൽ മാന്യമാണ്. നല്ല ഇൻസുലേഷൻ ഉള്ളതിനാൽ പുറത്ത് നിന്ന് വളരെ കുറച്ച് ശബ്ദം മാത്രമാണ് ക്യാബിനിലേക്ക് പ്രവേശിക്കുന്നത്. എന്നിരുന്നാലും, 4,200 rpm-ന് ശേഷം അകത്ത് എഞ്ചിൻ ശബ്ദം കേൾക്കാനാകും.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

സുരക്ഷയും പ്രധാന സവിശേഷതകളും

ഇന്ത്യയിലെ ബഹുജന വിപണിയിൽ സുരക്ഷാ സവിശേഷതകൾ ജനപ്രിയമാക്കിയ ബ്രാൻഡാണ് ഫോക്‌സ്‌വാഗണ്‍. മറ്റ് കാറുകളെപ്പോലെ ടൈഗൂണും സുരക്ഷാ സവിശേഷതകളാൽ സമ്പന്നമാണ്. കൂടാതെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ധാരാളം നൂതന സംവിധാനങ്ങളും ബ്രാൻഡ് അണിനിരത്തുന്നുണ്ട്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

സുരക്ഷാ സവിശേഷതകളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ ഡിഫ്ലേഷൻ വാർണിംഗ്, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് കൺട്രോൾ, ആറ് എയർബാഗുകൾ ഇബിഡിയുള്ള എബിഎസ് എന്നിവയാണ് വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നത്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ടൈഗൂണിലെ പ്രധാന സവിശേഷതകളിൽ ഫോക്‌സ്‌വാഗണ്‍ പ്ലേ കണക്റ്റീവിറ്റിയുള്ള 10 ഇഞ്ച് ടച്ച് സ്ക്രീൻ, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക് സൺറൂഫ്, സ്മാർട്ട് ടച്ച് ക്ലൈമാട്രോണിക് ഓട്ടോ എസി, എൽഇഡി ലൈറ്റിംഗ് തുടങ്ങിയവും ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ് എന്നീ ശക്തരായ മോഡലുകൾ അണിനിരക്കുന്ന ശ്രേണിയിലേക്കാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കടന്നുവരവ്. മികച്ച നിർമാണ നിലവാരവും ബ്രാൻഡിഗും ഒത്തുചേരുന്ന ഒരു ഗംഭീര വാഹനം തന്നെയാണ് ഇതെന്ന് നിസംശയം പറയാം.

Specifications Volkswagen Taigun Skoda Kushaq Hyundai Creta Kia Seltos
Engine 1.0-litre Turbo Petrol / 1.5-litre Turbo Petrol 1.0-litre Turbo Petrol / 1.5-litre Turbo Petrol 1.5-litre Petrol / 1.5-litre Turbo-Diesel / 1.4-litre Turbo-Petrol 1.5-litre Petrol / 1.5-litre Turbo-Diesel / 1.4-litre Turbo Petrol
Power 114bhp / 147.5bhp 114bhp / 147.5bhp 113.4bhp / 113.4bhp / 140bhp 113.4bhp / 113.4bhp / 140bhp
Torque 175Nm / 250Nm 175Nm / 250Nm 144Nm / 250Nm / 242.2Nm 144Nm / 250Nm / 242.2Nm
Transmission 6-Speed Manual / 6-Speed Automatic / 7-Speed DSG 6-Speed Manual / 6-Speed Automatic / 7-Speed DSG 6-Speed Manual / iVT / 6-Speed Automatic / 7-Speed DCT 6-Speed Manual / CVT / 6-Speed iMT / 6-Speed Automatic / 7-Speed DCT
Prices To Be Announced Rs 10.49 lakh to Rs 17.59 lakh Rs 9.99 lakh to Rs 17.70 lakh Rs 9.95 lakh to Rs 17.65
Most Read Articles

Malayalam
English summary
All new volkswagen taigun mid size suv review details
Story first published: Monday, August 9, 2021, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X