പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായിയുടെ തുറുപ്പുചീട്ടാണ് വെന്യു. അടുത്തിടെ മോഡലിന്റെ പെർഫോമൻസ് പതിപ്പ് N ലൈനുമായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വിപണിയിലെത്തുകയുണ്ടായി.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

ഹ്യുണ്ടായിയുടെ പെർഫോമൻസ് ഡിവിഷനായ N-ലൈൻ ശ്രേണിക്കു കീഴിൽ എത്തുന്ന വെന്യുവിന്റെ ഈ പതിപ്പിനും വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുഖംമിനുക്കിയെത്തിയ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന മോഡൽ എങ്ങനെയുണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നിവിടെ വിശദീകരിക്കാൻ ഒരുങ്ങുന്നത്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

പുതിയ ഹ്യുണ്ടായിയുടെ വരവ് കഴിഞ്ഞ് മൂന്ന് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പെർഫോമൻസ് പതിപ്പിന്റെ കടന്നുവരവ്. അതിനാൽ തന്നെ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാൻ വെന്യുവിനായോ എന്നറിയാൻ വെന്യു N-ലൈൻ വേരിയന്റിന്റെ റിവ്യൂ വിശേഷങ്ങളിലേക്ക് കടന്നാലോ?

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

എക്സ്റ്റീരിയർ ഡിസൈൻ

പുതിയ 'പാരാമെട്രിക് ജ്യുവൽ' ഗ്രില്ലും പുതിയ ബമ്പറുകളും വീലുകളും കണക്റ്റഡ് ടെയിൽലൈറ്റുകളും നൽകി ഹ്യുണ്ടായി വെന്യുവിന് അടുത്തിടെയാണ് ഒരു മെയ്ക്ക്ഓവർ സമ്മാനിച്ചത്. ഇതേ ശൈലി തന്നെയാണ് പുതിയ N-ലൈനും പിന്തുടരുന്നത്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

എങ്കിലും മുന്നിലും പിന്നിലുമുള്ള ബമ്പറുകൾ, വീൽ ആർച്ചുകൾ, സൈഡ് സ്കർട്ടുകൾ, റൂഫ് റെയിലുകൾ എന്നിവയിൽ റെഡ് ഹൈലൈറ്റുകൾ സമ്മാനിച്ച് വെന്യു N-ലൈൻ മോഡലിനെ ചെറുതായൊന്ന് വ്യത്യസ്‌തമാക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

അതോടൊപ്പം തന്നെ വെന്യു N ലൈനിന്റെ ഗ്രില്ലും ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകളും അവയെ അലങ്കരിക്കുന്ന ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകളും ഹ്യുണ്ടായി ചെറുതായി മിനുക്കിയിട്ടുമുണ്ട്. പിൻ ബമ്പറിൽ N-ലൈൻ ബാഡ്ജും പുതിയ ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ഇടംപിടിച്ചിരിക്കുന്നതും വ്യത്യസ്‌തമാണ്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

കോംപാക്‌ട് എസ്‌യുവിയുടെ സ്‌പോർട്ടി N ലോഗോകൾക്കും പ്രത്യേകമായുള്ള 16 ഇഞ്ച് അലോയ് വീലുകളുടെ രൂപത്തിലാണ് ഡിസൈനിലെ മറ്റ് മാറ്റങ്ങൾ കാണാനാവുന്നത്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

ഇനി ഇന്റീരിയർ

പുറംമോടിയിൽ നിന്നും വ്യത്യസ്‌തമായി ഹ്യുണ്ടായി വെന്യു N-ലൈൻ സബ്-4 മീറ്റർ എസ്‌യുവിയുടെ അകത്തളങ്ങളിൽ കുറച്ച് കോസ്മെറ്റിക് മാറ്റങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. വെന്യു N-ലൈനിന്റെ ഓൾ-ബ്ലാക്ക് ക്യാബിനിനുള്ളിൽ പുറമേയുള്ള ചുവന്ന ഹൈലൈറ്റുകൾ തുടരുന്നു.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

സീറ്റുകൾ, സ്റ്റിയറിംഗ് വീൽ, ഗിയർ സ്റ്റിക്ക്, HVAC കൺട്രോൾ ഡയലുകൾ, എയർ വെന്റുകൾ എന്നിവയിൽ ചുവന്ന ഹൈലൈറ്റുകൾ കാണാം. N ലോഗോയുള്ള പുതിയ 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലിലെ റെഡ് ഹൈലൈറ്റുകൾ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗിന്റെ രൂപത്തിലാണ് വരുന്നത്. സീറ്റുകളിൽ, ചുവന്ന പൈപ്പിംഗും ചുവന്ന ചെക്കർഡ് സ്ട്രൈപ്പും N ലോഗോയുടെ സാന്നിധ്യമുണ്ട്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

അലൂമിനിയം പെഡലുകളും ചുവന്ന ആംബിയന്റ് ലൈറ്റിംഗും വെന്യു N-ലൈനിന്റെ ഇന്റീരിയറിനെ കൂടുതൽ സ്പോർട്ടിയറാക്കുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കാർ നിർമ്മാതാവിന്റെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സ്യൂട്ട് എന്നിവയ്‌ക്കുള്ള പിന്തുണയോടെ 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് എസ്‌യുവിയിലുള്ളത്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

വർണാഭമായ ഡ്രൈവിംഗ് മോഡ് തീമുകളുള്ള ഡിജിറ്റൽ ഡ്രൈവർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ് പാഡ്, ഇലക്ട്രിക്കൽ പ്രവർത്തിപ്പിക്കുന്ന സൺറൂഫ് എന്നിവയാണ് ഹ്യുണ്ടായി വെന്യു N-ലൈനിലെ മറ്റ് പ്രധാന സവിശേഷതകൾ.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

വെന്യു N-ലൈനിലെ ഏറ്റവും വലിയ ഫീച്ചർ അപ്‌ഗ്രേഡ് പുതിയ എസ്‌യുവിയിൽ ഓരോ യാത്രയും റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഡ്യുവൽ ക്യാമറകളുള്ള ഡാഷ്‌ക്യാമിന്റെ സാന്നിധ്യമാണ്. ഒരു ക്യാമറ കാറിനു പുറത്തേക്കും മറ്റൊന്ന് ഇന്റീരിയറിലേക്കും റെക്കോർഡാവും വിധമാണ് കമ്പനി ക്രമീകരിച്ചിരിക്കുന്നത്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

ഇനി പെർഫോമൻസ് കാറിന്റെ സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഡിസ്‌ക് ബ്രേക്കുകൾ, ISOFIX ചൈൽഡ് സീറ്റ് പോയിന്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളാണ് ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

എഞ്ചിനും പെർഫോമൻസും

ഹ്യുണ്ടായി വെന്യു N-ലൈനും എസ്‌യുവിയുടെ ടർബോ വേരിയന്റിന്റെ അതേ സജ്ജീകരണവുമായാണ് വരുന്നത്. എന്നാൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ സ്വന്തമാക്കാനാവൂ.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

പെർഫോമൻസ് എസ്‌യുവിയിലെ 998 സിസി, 3-സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 6,000 rpm-ൽ പരമാവധി 118.3 bhp പവറും 1,500-4,000 rpm-ൽ 172 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

വെന്യു N-ലൈനിന്റെ വലിപ്പവും സ്റ്റാൻഡേർഡ് പതിപ്പിന് സമാനമാണ്. അതായത് 3,995 മില്ലീമീറ്റർ നീളവും 1,770 മില്ലീമീറ്റർ വീതിയും 1,617 മില്ലീമീറ്റർ ഉയരവും 2,500 മില്ലീമീറ്റർ വീൽബേസുമാണ് സബ്-4 മീറ്റർ എസ്‌യുവിക്കുള്ളതെന്ന് സാരം. 45 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണ് പെർഫോമൻസ് വേരിയന്റിലും ഹ്യുണ്ടായി നൽകിയിരിക്കുന്നത്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

ഡ്രൈവിംഗ് എങ്ങനെ?

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി സബ്-4-മീറ്റർ എസ്‌യുവിയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരയിലാണ് വെന്യു N-ലൈൻ മോഡലിനെ സ്ഥാപിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ വീധികളിൽ റിവ്യൂ ചെയ്യാനിറങ്ങിയപ്പോഴും പെർഫോമൻസ് ടാഗിന് നീതിപുലർത്തുന്ന സമീപനമാണ് വാഹനത്തിൽ നിന്നും ലഭിച്ചത്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

ത്രീ-പോട്ട് പെട്രോൾ എഞ്ചിനിൽ നിന്നുള്ള പവർ ഔട്ട്‌പുട്ട് ഇപ്പോഴും പെപ്പിയാണ്. ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ എന്നത്തേയും പോലെ സ്ലീക്കായി തുടരുന്നുണ്ട്. എക്‌സ്‌ഹോസ്റ്റ് നോട്ടും സ്പോർട്ടിയറാണ് എന്നതിനാൽ ഡ്രൈവിംഗ് കൂടുതൽ മികവാർന്നതാവുന്നുണ്ട്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും ഹ്യുണ്ടായി വെന്യു N-ലൈനിന്റെ സ്വഭാവം മാറ്റുന്നുണ്ട്. ഇക്കോ മോഡിൽ, ഗിയർബോക്‌സ് നേരത്തെ തന്നെ ഷിഫ്റ്റിംഗ് നടത്തുകയും ത്രോട്ടിൽ പ്രതികരണം വളരെ സാവധാനത്തിലുമാക്കുന്നു. കുറഞ്ഞ വേഗതയിലും ഹയർ ഗിയറിൽ തുടരുകയും ചെയ്യുന്നുണ്ട്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

അതേസമയം നോർമൽ മോഡ് കാര്യങ്ങൾ കുറച്ചുകൂടി സുഗമമാക്കുന്നുണ്ട്. വെന്യു N-ലൈനുമായി അൽപ്പം കൂടി ഇടപഴകാൻ ആഗ്രഹിക്കുന്നവർക്കായി നൽകിയിരിക്കുന്ന പാഡിൽ ഷിഫ്റ്ററുകൾ ഉപയോഗിച്ച് ഗിയർ മാനുവലായി മാറാനുള്ള ഫീലും അടിപൊളിയാണ്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

ഇക്കോ മോഡിൽ, സ്റ്റിയറിംഗ് വീൽ വളരെ ഭാരം കുറഞ്ഞതായി അനുഭവപ്പെടുന്നു, ഇത് ട്രാഫിക്കിൽ വളരെ സഹായകരമാണ്. സ്‌പോർട്‌സ് മോഡിൽ സ്റ്റിംയറിംഗിന്റെ സ്വഭാവം നേരെ വിപരീതമാണ്. ഇക്കാര്യം ഉയർന്ന സ്പീഡിൽ ആത്മവിശ്വാസം ഉയർത്തുന്ന ഘടകമാണ്.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

വെന്യു N-ലൈനിന്റെ സസ്പെൻഷൻ സജ്ജീകരണം ഹ്യുണ്ടായി പരിഷ്ക്കരിച്ചിട്ടുണ്ട്. അതിനാൽ ഏറ്റവും മികച്ച ഹാൻഡ്‌ലിംഗുള്ള എസ്‌യുവിയാണ് ഇതെന്നു പറയാം. സസ്പെൻഷൻ സ്റ്റിഫറായതിനാൽ തന്നെ ബോഡി റോൾ ഏറ്റവും കുറഞ്ഞ നിലയിലാണെന്ന് കമ്പനി ഉറപ്പാക്കുകയും ചെയ്‌തു.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

പെർഫോമൻസ് വേരിയന്റിലെ ബ്രേക്കിംഗും ഹ്യുണ്ടായി മെച്ചപ്പെടുത്തിയിട്ടുണ്ട്. നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഇതിന്റെ പെർഫോമൻസും മികച്ചതായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മുൻനിർത്തി പറഞ്ഞാൽ പുതുപുത്തൻ വെന്യു N-ലൈൻ പെർഫോമൻസ് വേരിയന്റ് സ്റ്റാൻഡേഡർഡ് മോഡലിനെ അപേക്ഷിച്ച് കൂടുതൽ തികവാർന്ന വാഹനമായി മാറിയിട്ടുണ്ടെന്ന് നിസംശയം പറയാം.

പെർഫോമൻസ് കിംഗ്! Hyundai Venue N-Line മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

നിങ്ങൾ ഒരു 'പെർഫോമൻസ്' സബ്-4-മീറ്റർ എസ്‌യുവിക്കായി വാങ്ങാനാഗ്രഹിക്കുന്ന ആളാണെങ്കിൽ തീർച്ചയായും പരിഗണിക്കാവുന്ന മോഡലാണ് പുതിയ ഹ്യുണ്ടായി വെന്യു N-ലൈൻ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai venue n line review performance driving impressions and more details
Story first published: Monday, September 19, 2022, 9:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X