ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

എര്‍ട്ടിഗയോ, ഇന്നോവയോ — എംപിവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മൂന്നാമതൊരു ഓപ്ഷന്‍ ഇത്രയുംകാലം ഉണ്ടായിരുന്നില്ല. ഗോ പ്ലസുണ്ടെങ്കിലും ഡാറ്റ്‌സന്‍ മോഡല്‍ എംപിവി പത്രാസിലേക്കു ഉയരാന്‍ ഇനിയും കാലമെടുക്കും. കീശ കാലിയാക്കാത്ത എംപിവിയായി മാരുതി എര്‍ട്ടിഗയും ആഢംബര സൗകര്യങ്ങളൊരുക്കി ടൊയോട്ട ഇന്നോവയും ശ്രേണി അടക്കിവാഴുന്നതു കണ്ടപ്പോഴാണ് മറാസോയെന്ന ആശയം മഹീന്ദ്രയ്ക്ക് ഉദിച്ചത്.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

ഇന്നോവയും എര്‍ട്ടിഗയും തമ്മില്‍ വലിയ ദൂരമുണ്ട്. ഇവര്‍ക്കിടയില്‍ മറാസോയുമായി കടന്നുവന്നു വില്‍പനയുടെ ഒരുവിഹിതം നേടാനാണ് മഹീന്ദ്രയുടെ പുറപ്പാട്. ഇന്നോവയ്‌ക്കോ, എര്‍ട്ടിഗയ്‌ക്കോ പകരക്കാരനാവാന്‍ മറാസോയ്ക്ക് ആഗ്രഹമില്ല. മറാസോയുടെ വിലയിലും സൗകര്യങ്ങളിലും പ്രകടനക്ഷമതയിലും കാണാം മഹീന്ദ്രയുടെ ഈ വാദം.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

മഹീന്ദ്രയുടെ മറ്റു വാഹനങ്ങള്‍ക്കില്ലാത്ത വ്യക്തിത്വം മറാസോയില്‍ കാഴ്ച്ചക്കാരന് അനുഭവപ്പെടും. ഇറ്റാലിയന്‍ ഭാഷയില്‍ സ്രാവെന്നര്‍ത്ഥമുള്ള മറാസോ, സ്രാവില്‍ നിന്നുതന്നെ പ്രചോദനമുള്‍ക്കൊള്ളുന്നു. എന്നാല്‍ കൂര്‍ത്ത മുഖരൂപമോ, വെട്ടിയൊതുക്കിയ പുറംമോടിയോ മറാസോയ്ക്കില്ല.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

ക്രോം ആവരണമുള്ള ഗ്രില്ലില്‍ മറാസോ പുഞ്ചിരിക്കുന്നതായി തോന്നാം. ഗ്രില്ലിന് ഇരുവശത്തുമുള്ള ഇരുണ്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളില്‍ ഹാലോജന്‍ യൂണിറ്റ് മാത്രമെ ഒരുങ്ങുന്നുള്ളൂ. മറാസോയ്ക്ക് എല്‍ഇഡി യൂണിറ്റില്ലാത്തത് വാങ്ങാന്‍ ചെല്ലുന്നവരില്‍ കുറച്ചുപേരെയെങ്കിലും നിരാശപ്പെടുത്തും.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

ഫോഗ്‌ലാമ്പുകളോടു ചേര്‍ന്നുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഉയര്‍ന്ന മറാസോ മോഡലുകളിലേയുള്ളൂ. വശങ്ങളിലേക്കു നോട്ടമെത്തിച്ചാല്‍ ആദ്യം കണ്ണില്‍പ്പെടുക ആകര്‍ഷകമായ 17 ഇഞ്ച് അലോയ് വീലുകളാണ്. മറാസോയുടെ വലുപ്പം അലോയ് വീലുകള്‍ തന്നെ പറഞ്ഞുവെയ്ക്കും.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

ഇരു ഡോറുകളിലുമായി കമ്പനി കൊത്തിവെച്ച C ആകൃതിയുള്ള വര ഫെറാറി 456 -നെയാണ് വിദൂരമായി ഓര്‍മ്മപ്പെടുത്തുക. ടെയില്‍ലാമ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കട്ടിയേറിയ ക്രോം വര മഹീന്ദ്ര മറാസോയുടെ ഡിസൈന്‍ പ്രത്യേകതയാണ്.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

എംപിവിയുടെ B, C പില്ലറുകള്‍ പൂര്‍ണ്ണമായി കറുപ്പില്‍ ലയിക്കുമ്പോള്‍ D പില്ലറിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കറുപ്പഴകില്‍ തിളങ്ങുന്നത്. ഇക്കാരണത്താല്‍ ചാഞ്ഞൊഴുകുന്ന ശൈലി മേല്‍ക്കൂര കൈവരിക്കുന്നു.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

ഇന്നോവയോളമില്ലെങ്കിലും അകത്തളത്തില്‍ ആഢംബരത്തിന് കുറവുണ്ടെന്നു പരിഭവപ്പെടാന്‍ കഴിയില്ല. മേല്‍ത്തരം ഘടനകളും അലങ്കാരങ്ങളുമാണ് കമ്പനി ഉപയോഗിക്കുന്നത്. ഡാഷ്‌ബോര്‍ഡിന് മുകള്‍ഭാഗത്ത് മാറ്റ് ഗ്രെയ് ശൈലിയാണ്.

Most Read: കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

ബീജ് നിറമുള്ള തുകല്‍ സീറ്റുകളും മേല്‍ക്കൂരയും ഉള്ളിലെ വിശാലത യാത്രക്കാരില്‍ എത്തിക്കും. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് സെന്റര്‍ കണ്‍സോളില്‍. നാവിഗേഷന്‍, ആന്‍ട്രോയ്ഡ് ഓട്ടോ സംവിധാനങ്ങളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റിനുണ്ട്.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

ആദ്യഘട്ടത്തില്‍ ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി മറാസോയ്ക്കില്ല. രണ്ടു യുഎസ്ബി പോര്‍ട്ടുകളും 12V സോക്കറ്റും മുന്നില്‍ ഇടംപിടിക്കുമ്പോള്‍ കേവലം ഒരു യുഎസ്ബി പോര്‍ട്ടു മാത്രമെ പിന്‍നിര യാത്രക്കാര്‍ക്കുവേണ്ടി എംപിവിയില്‍ ഒരുങ്ങുന്നുള്ളൂ.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

മുന്‍ സീറ്റുകള്‍ക്ക് ഇടയിലാണ് ഗ്ലോവ്‌ബോക്‌സിന്റെ സ്ഥാനം. നാലു ഡോറുകളിലും കുപ്പികള്‍ സൂക്ഷിക്കാനുള്ള പ്രത്യേക ഹോള്‍ഡറുകളുമുണ്ട്. യാത്രാസുഖത്തിന്റെ കാര്യത്തിലും മറാസോയൊട്ടും പിന്നിലല്ല. ആദ്യ രണ്ടുനിര സീറ്റുകളിലുള്ള മടക്കിവെയ്ക്കാവുന്ന ആംറെസ്റ്റുകള്‍ എംപിവിയുടെ (ഏഴു സീറ്റര്‍ മോഡലില്‍ മാത്രം) സവിശേഷതയാണ്. അതേസമയം ഡ്രൈവര്‍ സീറ്റിന്റെ ഉയരം മാത്രമെ ക്രമീകരിക്കാന്‍ കഴിയുകയുള്ളൂ.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

കാലുകള്‍ വെയ്ക്കാനുള്ള ഇടംകുറവായതുകൊണ്ടു ഉയരമുള്ള യാത്രക്കാര്‍ മൂന്നാംനിരയില്‍ ഇരിക്കുമ്പോള്‍ കുറച്ചേറെ ബുദ്ധിമുട്ടും. രണ്ടാംനിരയില്‍ ഇടത്തുഭാഗത്തുള്ള സീറ്റ അനായാസം മടക്കി മൂന്നാംനിരയിലേക്കു പ്രവേശനം സാധ്യമാക്കാമെന്നതും ഇവിടെ എടുത്തുപറയണം.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

മേല്‍ക്കൂരയില്‍ സ്ഥാപിച്ച എസിയാണ് മറാസോയുടെ മറ്റൊരു മുഖ്യാകര്‍ഷണം. മൂന്നുനിരയിലുള്ളവര്‍ക്കും ഒരുപോലെ കുളിര്‍മ്മയെത്തിക്കാന്‍ കഴിവുള്ള സാങ്കേതികവിദ്യയെ സറൗണ്ട് കൂള്‍ ടെക്‌നോളജിയെന്നു മഹീന്ദ്ര വിശേഷിപ്പിക്കുന്നു.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

ഒരുപരിധിവരെ മറാസോയുടെ ബൂട്ട് ശേഷി നിരാശപ്പെടുത്തും. 190 ലിറ്ററാണ് എംപിവിയുടെ ബൂട്ട് ശേഷിയെങ്കിലും മൂന്നാംനിര സീറ്റു മടക്കിയാല്‍ ഇതു 690 ലിറ്ററായി ഉയര്‍ത്താം. രണ്ടാംനിര സീറ്റുകള്‍കൂടി മടക്കിയാല്‍ ബൂട്ട് ശേഷി 1,055 ലിറ്ററായി വർധിക്കും.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

കമ്പനിയുടെ ഏറ്റവും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍ തുടിക്കുന്നത്. എഞ്ചിന്‍ 121 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കും. 1,500 rpm -ല്‍ തന്നെ 300 Nm torque നേടിയെടുക്കാനുള്ള എഞ്ചിന്റെ കഴിവു പ്രശംസിക്കുകതന്നെ വേണം.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

ഇനി വരാനുള്ള മഹീന്ദ്ര കാറുകളില്‍ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സ്ഥിര പ്രതിഷ്ഠയായി മാറും. രണ്ടുടണ്‍ ഭാരം വഹിക്കാന്‍ എംപിവിക്ക് ശേഷിയുണ്ട്. ആറു സ്പീഡാണ് മറാസോയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. ബോഡി ഓണ്‍ ഫ്രെയിം ഷാസി ഉപയോഗിക്കുന്ന എംപിവിയില്‍ മുന്‍ വീല്‍ ഡ്രൈവ് ഘടന മാത്രമാണ് ഒരുങ്ങുന്നത്.

Most Read: മുഖംമിനുക്കി ഓട്ടോമാറ്റിക്കായി മഹീന്ദ്ര KUV100 NXT — വിപണിയില്‍ ഉടന്‍

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

മറ്റു മഹീന്ദ്ര കാറുകളെ അപേക്ഷിച്ചു മറാസോയുടെ ക്ലച്ചില്‍ ഭാരം തീരെയനുഭവപ്പെടാത്ത കാര്യം ശ്രദ്ധേയം. അതേസമയം ക്ലച്ചിന്റെ പ്രതികരണം കുറവായതുകൊണ്ടു സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പലകുറി എംപിവി ഓഫായി പോയേക്കാം (ക്ലച്ച് പരിചയപ്പെടുന്നതു വരെയുള്ളൂ ഈ കുഴപ്പം).

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

ഉയര്‍ന്ന വേഗത്തിലും സ്ഥിരത മറാസോയ്ക്ക് നഷ്ടപ്പെടുന്നില്ല. വലുപ്പത്തോടു നീതിപുലര്‍ത്തുന്ന പ്രകടനക്ഷമത എഞ്ചിന്‍ കാഴ്ച്ചവെക്കുന്നുണ്ടുതാനും. എന്നാല്‍ വളവുകളില്‍ ചെറിയൊരളവില്‍ ബോഡി റോള്‍ അനുഭവപ്പെടും. എംപിവിയുടെ വലുപ്പം വിലയിരുത്തിയാല്‍ അനുഭവപ്പെടുന്ന ബോഡി റോള്‍ നിസാരം മാത്രം.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

നോര്‍മല്‍, ഇക്കോ എന്നീ രണ്ടു മോഡുകളാണ് മറാസോയില്‍. ആക്‌സിലറേഷന്‍ സുഗമമാക്കാനാണ് ഇക്കോ മോഡ്. 1,500 rpm വരെ മറാസോ ചെറുതായി ഇഴയുമെങ്കിലും, അതിനുശേഷം എഞ്ചിനില്‍ നിന്നു കരുത്തു ഇരച്ചുകയറും. എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ മറാസോ വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

മഹീന്ദ്ര മറാസോ വാങ്ങിയാല്‍

13.90 ലക്ഷം രൂപയാണ് മറാസോയുടെ ഏറ്റവും ഉയര്‍ന്ന M8 മോഡലിന് വില. ഈ വിലയ്ക്ക് ലഭ്യമായ എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും മറാസോയില്‍ മഹീന്ദ്ര ഉറപ്പുവരുത്തുന്നുണ്ട്. എര്‍ട്ടിഗയ്ക്ക് കരുത്തുകുറവാണെന്നു പരാതിപ്പെടുന്നവര്‍ക്ക്, എന്നാല്‍ ഇന്നോവയോളം വില മുടക്കാനാഗ്രഹിക്കാത്തവര്‍ക്ക് പറ്റിയ ഏറ്റവും മികച്ച എംപിവിയാണ് മഹീന്ദ്ര മറാസോ.

Malayalam
English summary
Mahindra Marazzo Review — The MPV Which Does All? Read in Malayalam.
 
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more