ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

By Staff

ഏഴുവര്‍ഷം മുമ്പാണ് മഹീന്ദ്ര XUV500 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 12 ലക്ഷം രൂപ മുടക്കിയാല്‍ എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള എസ്‌യുവി. മഹീന്ദ്ര XUV500 വന്നതും ഹിറ്റായതും നിമിഷനേരം കൊണ്ടാണ്. പക്ഷെ പില്‍ക്കാലത്ത് ഹ്യുണ്ടായി ക്രെറ്റയും ജീപ് കോമ്പസും കളംനിറഞ്ഞതോടെ XUV500 മുറുക്കെപ്പിടിച്ച ആധിപത്യം മഹീന്ദ്രയുടെ കൈയ്യില്‍ നിന്നും വഴുതാന്‍ തുടങ്ങി.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

പൊട്ടിപ്പുറപ്പെട്ട ജീപ് കോമ്പസ് വിപ്ലവത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു തിരിച്ചറിഞ്ഞാണ് നവീകരിച്ച 2018 XUV500 പതിപ്പിനെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിച്ചത്. പുത്തന്‍ ഭാവം. പുത്തന്‍ രൂപം. കൂടുതല്‍ ആഢംബര സൗകര്യങ്ങളുമായി തിരിച്ചുവന്ന XUV500, വിപണിയില്‍ വീണ്ടും താരമായി ഉയര്‍ന്നു. നിലവില്‍ മഹീന്ദ്രയുടെ ഏറ്റവും വിലകൂടിയ കാറാണ് XUV500. പുതിയ മഹീന്ദ്ര XUV500 -യില്‍ എന്താണിത്ര കേമം? പരിശോധിക്കാം —

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

രൂപകല്‍പന

ഒറ്റ ഘടനയില്‍ തീര്‍ത്ത വലിയ ഗ്രില്ല് മുന്നില്‍. മുകളിലും താഴെയും ക്രോം ആവരണം. ഗ്രില്ലില്ലും തിളങ്ങുന്ന ക്രോം കണ്ണികള്‍. XUV500 -ന് പ്രൗഢിയില്ലെന്ന പരിഭവം ആരുമുയര്‍ത്തില്ല. പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകളില്‍ കോര്‍ണര്‍ ലൈറ്റുകള്‍ക്കും മഹീന്ദ്ര ഇടംകണ്ടെത്തിയിട്ടുണ്ട്. ഹെഡ്‌ലാമ്പുകള്‍ക്ക് മുകളിലെ നേര്‍ത്ത എല്‍ഇഡി യൂണിറ്റ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളായി പ്രവര്‍ത്തിക്കും.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

ഫോഗ്‌ലാമ്പുകളുടെ ഘടന മാറിയിട്ടുണ്ടെങ്കിലും ബമ്പറിലേക്ക് പരിഷ്‌കാരങ്ങള്‍ വന്നിട്ടില്ല. ഇരു വശങ്ങളിലും ഇരട്ടനിറമുള്ള 18 ഇഞ്ച് അലോയ് വീലുകള്‍ എസ്‌യുവിയുടെ വലുപ്പം കാഴ്ച്ചയില്‍ സമര്‍ത്ഥിക്കും. ഇരു വശങ്ങളിലുമുണ്ട് ചെറിയ ക്രോം അലങ്കാരങ്ങള്‍.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

പിന്നാമ്പുറത്താണ് പരിഷ്‌കാരങ്ങള്‍ മുഴുവന്‍. ടെയില്‍ഗേറ്റ് ഘടന പാടെ മാറി. പിറകിലേക്കു വലിഞ്ഞ റാപ്പ് എറൗണ്ട് ശൈലിയാണ് ടെയില്‍ലാമ്പുകള്‍ക്ക്; വലുപ്പവും കൂടി. മേല്‍ക്കൂരയില്‍ നിന്നു തഴുകിയിറങ്ങുന്ന സ്‌പോയിലര്‍ XUV500 -യുടെ പിന്നഴകിന് ചന്തം ചാര്‍ത്തും. എന്തായാലും പുറംമോടിയില്‍ എസ്‌യുവി കൂടുതല്‍ പ്രീമിയമായി മാറിയെന്നു നിസംശയം പറയാം.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

അകത്തളം

പൂര്‍ണ്ണ കറുപ്പു നിറമാണ് അകത്തളത്തിന്. ക്യാബിനില്‍ തുകലിന് ക്ഷാമമില്ല. വെള്ളി അലങ്കാരമുള്ള പിയാനൊ ബ്ലാക് സെന്റര്‍ കണ്‍സോള്‍ ശൈലി തുടക്കത്തിലെ ശ്രദ്ധയാകര്‍ഷിക്കും. ഡാഷ്‌ബോര്‍ഡിലും ഡോറുകളിലും കമ്പനി ഉപയോഗിക്കുന്നത് മേല്‍ത്തരം പ്ലാസ്റ്റിക്കാണ്.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

അതേസമയം സെന്റര്‍ കണ്‍സോളിലെ സ്വിച്ചുകളുടെ നിലവാരം ചിലരെയെങ്കിലും നിരാശപ്പെടുത്തും. ഡ്രൈവറുടെ ശ്രദ്ധ റോഡില്‍ നിന്നു തെറ്റാതിരിക്കാന്‍ സ്റ്റീയറിംഗില്‍ തന്നെ ഒരുപിടി കണ്‍ട്രോള്‍ ബട്ടണുകള്‍ മഹീന്ദ്ര നല്‍കുന്നുണ്ട്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ മാറ്റമില്ല. പഴയ സെമി ഡിജിറ്റല്‍ യൂണിറ്റ് പുതിയ മോഡലിലും തുടരുന്നു.

Most Read: സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

എസ്‌യുവിയിലുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് യുഎസ്ബി, ബ്ലുടൂത്ത്, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകളുണ്ട്. ആപ്പിള്‍ കാര്‍ പ്ലേ സംവിധാനം XUV500 -യിലില്ല. ആറു സ്പീക്കറുകളുണ്ടെങ്കിലും ശബ്ദം സംവിധാനം ശരാശരിയില്‍ മാത്രമായി ഒതുങ്ങി പോവുകയാണ്.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

യാത്രാസുഖം മുന്‍നിര്‍ത്തി പ്രത്യേക തുകല്‍ സീറ്റ് അപ്‌ഹോള്‍സ്റ്റിയാണ് മഹീന്ദ്ര XUV500 -യ്ക്ക് ലഭിക്കുന്നത്. ദീര്‍ഘദൂര യാത്രകളില്‍ XUV500 -യിലെ ഇരുത്തം പ്രശ്‌നമായി തോന്നില്ല. അതേസമയം സീറ്റുകള്‍ക്ക് ഒരല്‍പം കട്ടി കൂടുതലാണെന്നു ഇവിടെ പരാമര്‍ശിക്കണം.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

മുന്നില്‍ ഡ്രൈവറുടെ സീറ്റു മാത്രമെ വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാന്‍ കഴിയുകയുള്ളൂ. പിറകില്‍ എസി വെന്റുകളുടെ സ്ഥാനം B പില്ലറുകളിലേക്ക് കമ്പനി മാറ്റി. എസ്‌യുവിയിലെ മൂന്നാംനിര കുട്ടികള്‍ക്കാകും കൂടുതല്‍ അനുയോജ്യം. ബോട്ടില്‍, കപ്പ് ഹോള്‍ഡറുകളുടെ ധാരാളിത്തം XUV500 -യില്‍ കാണാം.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

ഗിയര്‍ ലെവറിന് തൊട്ടു പിന്നിലാണ് കൂള്‍ഡ് ഗ്ലോവ് ബോക്‌സ്. ബൂട്ട് ശേഷിയുടെ കാര്യമെടുത്താല്‍ ആവശ്യമായ സ്ഥല സൗകര്യം നല്‍കാന്‍ XUV500 പല അവസരങ്ങളിലും ബുദ്ധിമുട്ടും. എന്നാല്‍ മൂന്നാംനിര സീറ്റുകള്‍ മടക്കിയാല്‍ ഈ പ്രശ്‌നമില്ല. പനാരോമിക് സണ്‍റൂഫ് മഹീന്ദ്ര XUV500 -യുടെ പ്രീമിയം പ്രതിച്ഛായ ഉയര്‍ത്തും. മോഡലിന് ഇതുവരെ സണ്‍റൂഫ് കമ്പനി നല്‍കിയിരുന്നില്ല.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

എഞ്ചിനും പ്രകടനക്ഷമതയും

2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിനാണ് പുതിയ XUV500 -യുടെ ഹൃദയം. എഞ്ചിന് 155 bhp കരുത്തും 330 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന നാലു ചക്രങ്ങളിലേക്കും കരുത്തെത്തുന്ന ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം എസ്‌യുവിയിലുണ്ട്.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

ടര്‍ബ്ബോ ബൂസ്റ്റുള്ളതിനാല്‍ 1,400 rpm -ല്‍ തന്നെ എഞ്ചിനില്‍ നിന്നും കരുത്തു ഇരച്ചെത്തുന്നത് എസ്‌യുവിയില്‍ അറിയാം. 1,800 rpm -ന് ശേഷമാണ് എഞ്ചിന്‍ യഥാര്‍ത്ഥ മികവുകാട്ടുക. 4,000 rpm വരെ സുഗമമായി കുതിക്കുമെങ്കിലും ശേഷം എസ്‌യുവി ഒരല്‍പം കിതയ്ക്കുന്നതായി അനുഭവപ്പെടും.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

സസ്‌പെന്‍ഷന്‍ പരിഷ്‌കരിച്ചെങ്കിലും ബോഡി റോള്‍ ഇപ്പോഴും XUV500 -യില്‍ തിരിച്ചറിയാം. കുറഞ്ഞ വേഗത്തില്‍ സ്റ്റീയറിംഗ് നിയന്ത്രണം കുറച്ചുകൂടി കട്ടിയാണ്. കൂടുതല്‍ ബലം പ്രയോഗിക്കേണ്ടതായി വരും.

Model W11 AT
Engine 2.2-litre Diesel
Displacement (CC) 2179
Power (bhp) 155
Torque (Nm) 360
Transmission 6-speed automatic
Mileage (km/l) 14
Tyre 235/60R18
Acceleration (seconds) Under 12
ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

വകഭേദങ്ങള്‍, മൈലേജ്, നിറങ്ങള്‍

ആറു വകഭേദങ്ങളാണ് മഹീന്ദ്ര XUV500 -യില്‍ അണിനിരക്കുന്നത്. W5, W7, W9, W11, W11(O) എന്നീ വകഭേദങ്ങള്‍ക്കുപുറമെ പെട്രോള്‍ കരുത്തുള്ള G മോഡലും XUV500 നിരയിലുണ്ട്. പര്‍പ്പിള്‍, ബ്രൗണ്‍, വൈറ്റ്, കോപ്പര്‍, സില്‍വര്‍, റെഡ്, ബ്ലാക് എന്നീ നിറങ്ങള്‍ മഹീന്ദ്ര XUV500 -യില്‍ തിരഞ്ഞെടുക്കാം.

Most Read: 'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

പ്രതിദിന ഉപയോഗത്തില്‍ 9.5 കിലോമീറ്റര്‍ മൈലേജാണ് XUV500 കാഴ്ച്ചവെക്കുന്നത്. ഹൈവേയില്‍ മൈലേജ് 13.2 കിലോമീറ്റര്‍ കുറിക്കും. ഇന്ധനശേഷി 70 ലിറ്റര്‍. പൂര്‍ണ്ണ ടാങ്കില്‍ 700 കിലോമീറ്റര്‍ ദൂരമോടാന്‍ മഹീന്ദ്ര XUV500 -യ്ക്ക് കഴിയും.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

സുരക്ഷ

ആറു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഓള്‍ വീല്‍ ഡ്രൈവ് ലോക്ക് സംവിധാനം എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി XUV500 -യില്‍ ഒരുങ്ങുന്നു. ഇതിനുപുറമെ വാഹനവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ആപ്പു മുഖേന സ്മാര്‍ട്ട് വാച്ചില്‍ ലഭ്യമാവാന്‍ പ്രത്യേക സ്മാര്‍ട്ട്‌വാച്ച് കണക്ടിവിറ്റിയും മഹീന്ദ്ര ഉറപ്പുവരുത്തുന്നുണ്ട്.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

വാറന്റി

മൂന്നുവര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്ററാണ് 2018 XUV500 -യില്‍ മഹീന്ദ്ര നല്‍കുന്ന വാറന്റി. ആവശ്യമെങ്കില്‍ നാലുവര്‍ഷം അല്ലെങ്കില്‍ 1.20 ലക്ഷം കിലോമീറ്റര്‍, അഞ്ചുവര്‍ഷം അല്ലെങ്കില്‍ 1.50 ലക്ഷം കിലോമീറ്റര്‍ എന്നീ അധിക വാറന്റി പദ്ധതികളും എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

ആഢംബരം നിറഞ്ഞ് 2018 മഹീന്ദ്ര XUV500 — റിവ്യു

എതിരാളികള്‍

വിപണിയില്‍ ടാറ്റ ഹെക്‌സ, ഹ്യുണ്ടായി ക്രെറ്റ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ജീപ് കോമ്പസ് എന്നിവരാണ് മഹീന്ദ്ര XUV500 -യുടെ എതിരാളികള്‍.

Model Displacement (CC) Power/Torque (bhp/Nm) Mileage (km/l)
XUV500 W11 AT 2179 155/360 14

Tata Hexa XT 4X4 2179 153.86/400 17

Innova Crysta VX 8S 2393 147.8/343 13.5

Most Read Articles

Malayalam
English summary
Mahindra XUV500 W11 Review — Read in Malayalam.
Story first published: Saturday, November 3, 2018, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X