മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

നിരവധി മോഡലുകളൊന്നും അണിനിരക്കുന്ന ശ്രേണിയില്ല ഇന്ത്യയിലെ കോംപാക്‌ട് സെഡാൻ സെഗ്മെന്റ് എങ്കിലും ഉള്ള മോഡലുകളെല്ലാം തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. രാജ്യത്തെ കോം‌പാക്‌ട് എസ്‌യുവികളുടെയും മൈക്രോ എസ്‌യുവികളുടെയും ആധിഖ്യം വർധിക്കുന്നതിനു മുമ്പ് വിൽപ്പനയും കൊടിമുടി കയറിയ ഒരുകാലമുണ്ടായിരുന്നു.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

ആ സമയത്താണ് Maruti Suzuki Dzire അരങ്ങുവാഴുന്ന സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കളായ Honda Amaze അവതരിപ്പിച്ചത്. 2013 ലാണ് ഈ അമേസിംഗ് സെഡാനെ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. അക്കാലത്ത് Maruti Suzuki Dzire-ന് പുറമെ Ford Aspire മോഡലുമായും Amaze മാറ്റുരച്ചു.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

ആദ്യകാലം മുതലേ മോശമല്ലാത്ത വിൽപ്പനയാണ് ഈ ജാപ്പനീസ് സുന്ദരൻ കൈപ്പിടിയിലാക്കിയത്. 2018 ഓട്ടോ എക്സ്പോയിലൂടെ രണ്ടാംതലമുറയിലേക്കും Honda Amaze പ്രവേശിച്ചു. ഇത് ശരിക്കും വഴിതിരിവായെന്നു വേണം പറയാൻ. അടിമുടി മാറ്റങ്ങളുമായി എത്തിയ മോഡലിനെ ജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

പരിഷ്‌കരണത്തിന്റെയും പ്രകടനത്തിന്റെയും കാര്യത്തിൽ ആദ്യ മോഡലിന്റെ എല്ലാ പോരായ്‌മകളെയും മറികടന്നാണ് പരിഷ്ക്കാരി എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കാൻ ഒരു അവസരം പോലും Aamze കൊടുത്തില്ല. എങ്കിലും വിപണിയിൽ ഒരു മാറ്റവുമില്ലാതെ മൂന്ന് വർഷത്തോളം ഓടിയപ്പോഴാണ് ചെറിയൊരു മുഖംമിനുക്കൽ നൽകാൻ Honda തയാറായത്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

കാലാതീതമായ പരിഷ്ക്കാരങ്ങളൊന്നും Amaze-ന് നൽകിയില്ലെന്ന പരാതി ഇക്കഴിഞ്ഞ 17-ാം തീയതിയോടെ മാറികിട്ടി. ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി എത്തിയ Honda കോംപാക്‌ട് സെഡാനിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ അതേപടി തുടർന്നെങ്കിലും ഫീച്ചറിലും കാഴിച്ചയിലും വാഹനം മെച്ചപ്പെട്ടു. പുതിയ 2021 മോഡലിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങളിലേക്ക് കടക്കാം.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലും

Honda സെഡാനിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും. അക്ഷരാർഥത്തിൽ മുൻവശത്തെ പരിഷ്ക്കാരങ്ങളിലൂടെ Amaze ന്റെ മുഖഛായ തന്നെ മാറിയെന്നു പറയാം. എന്നാൽ വളരെ വിശാലമായ നവീകരണങ്ങളൊന്നും എടുത്തുപറയാനുമില്ലതാനും.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

മുന്നിലുള്ള ഏറ്റവും വലിയ മാറ്റം പുതിയ ഹെഡ്‌ലാമ്പുകളുടെ സാന്നിധ്യമാണ്. പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകളിൽ ഒരു പ്രൊജക്‌ടറാണ് ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്. ഇതിന്റെ ഭംഗി കൂട്ടാൻ എൽഇഡി ഡിആർഎല്ലുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. സി ആകൃതിയിലുള്ള ഡിആർഎല്ലുകൾ മനോഹരമായി കാണുകയും കാറിന്റെ മുൻവശത്തെ സ്റ്റൈലിംഗിന് പ്രാധാന്യം നൽകുകയും ചെയ്യുന്നു.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

നിലവിലെ മോഡലിലെ വലിയ സിംഗിൾ-പീസ് ഗ്രില്ലിനെ പുതിയ ത്രീ സ്ലാറ്റ് ഗ്രിൽ മാറ്റിസ്ഥാപിച്ചു. എങ്കിലും ക്രോം സ്ട്രിപ്പിലാണ് ഇതും പൂർത്തിയാക്കിയിരിക്കുന്നത്. ഹോണ്ട ലോഗോയ്ക്ക് ഇപ്പോഴും ഗ്രില്ലിൽ വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. മുൻ ബമ്പറിന്റെ അടിയിൽ രണ്ട് എൽഇഡി ഫോഗ് ലാമ്പുകളാണ് നൽകിയിരിക്കുന്നത്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

ബോണറ്റിനും ബമ്പറിനും നേർരേഖകളും പരന്ന പ്രതലങ്ങളും ഉണ്ട്. അതേ ഡിസൈൻ ഭാഷ്യമാണ് വശങ്ങളിലേക്കും കൊണ്ടുപോയിരിക്കുന്നത്. കോം‌പാക്‌ട് സെഡാൻ ഇപ്പോൾ സ്റ്റൈലിഷ് ഡ്യുവൽ-ടോൺ, 10 സ്‌പോക്ക്, 15-ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലേക്ക് എത്തുന്നത്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

എൽഇഡി ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകൾ സംയോജിപ്പിച്ചിരിക്കുന്ന വലിയ ഒആർവിഎമ്മുകളും Honda Amaze ഫെയ്‌ലിഫ്റ്റിന്റെ പ്രത്യേകതയാണ്. ഈ മിററുകൾ പവർ വഴി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമാണ്. ഡോർ ഹാൻഡിലുകൾ ക്രോമിൽ പൂർത്തിയാക്കിയതിനാൽ കോംപാക്‌ട് സെഡാന് രു പ്രീമിയം അനുഭവം നൽകാനും സാധിക്കുന്നുണ്ട്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

ഇനി പിൻവശത്തേക്ക് നോക്കിയാൽ കാര്യങ്ങൾ വളരെ ലളിതവും വൃത്തിയുള്ളതുമാണ്. സെഡാന്റെ പിൻഭാഗത്തേക്ക് പരന്ന പ്രതലങ്ങളും നേർരേഖകളും വീണ്ടും കാണാം. എൽഇഡി ടെയിൽ ലാമ്പുകൾ ഒരു 'സി' ആകൃതിയിലാണ്. പിന്നിൽ സെഡാന്റെ രൂപകൽപ്പനക്ക് പ്രാധാന്യം നൽകുന്ന ഒരു ചെറിയ ബൂട്ട് ലിപ് ഉണ്ട്. റിയർ ബമ്പറിന്റെ അടിഭാഗത്ത് ഒരു ക്രോം സ്ട്രിപ്പ് ഒരു പ്രീമിയം ലുക്ക് നൽകുന്നു.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

കോക്ക്പിറ്റും ഇന്റീരിയറും

ബോക്സി അനുപാതങ്ങളും നേർരേഖകളും ഹോണ്ട അമേസിനുള്ളിലും തുടരുന്നു. ബീജ്, ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ ഡ്യുവൽ-ടോൺ ഇന്റീരിയറാണ് അകത്തളത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്വാഗതം ചെയ്യുന്നത്. സീറ്റുകൾ ബീജ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു അതുപോലെ തന്നെ ഡോറുകളുടെയും ഡാഷ്‌ബോർഡിന്റെയും താഴത്തെ ഭാഗങ്ങളും ബീജിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

മുകൾ ഭാഗങ്ങളും സെന്റർ കൺസോളും എല്ലാം കറുപ്പിൽ അലങ്കരിച്ചിരിക്കുന്നു. ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, ഡോറുകൾ എന്നിവയിൽ ബ്രഷുചെയ്‌ത ചില ഘടകങ്ങളും സാറ്റിൻ സിൽവറിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. യുണീക് സിഡൈനിൽ പൂർത്തിയാക്കിയിരിക്കുന്ന എസി വെന്റുകളാണ് ഡാഷ്‌ബോർഡിലെ ശ്രദ്ധേയ സാന്നിധ്യം.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

അതിനു താഴെയായി 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും Honda നൽകിയിരിക്കുന്നു. ഇത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെബ്‌ലിങ്ക് മുതലായ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി ഓപ്ഷനുകളുടെ മുഴുവൻ ശ്രേണിയും വാഗ്ദാനം ചെയ്യുന്നു.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

ഇൻകമിംഗ് ടെക്സ്റ്റ് സന്ദേശങ്ങൾ വായിക്കാൻ പോലും ഡിജിപാഡ് 2.0 ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് കഴിയുമെന്നതാണ് പ്രത്യേകത. സ്മാർട്ട്ഫോൺ വഴി നാവിഗേഷനും ഉപയോഗപ്പെടുത്താം. ക്ലൈമറ്റ് കൺട്രോളിനും എയർ കണ്ടീഷനിംഗിനുമുള്ള നിയന്ത്രണങ്ങൾ ഇൻഫോടെയ്ൻമെന്റിനു താഴെയായാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

കൂടാതെ ബട്ടണുകൾക്ക് ടാക്ടൈൽ അനുഭവമുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് തൊട്ടടുത്ത് ഹസാർഡ് ലൈറ്റുകൾക്കുള്ള ബട്ടൺ വളരെ വിചിത്രമായ സ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത് എന്നുപറയാതെ വയ്യ. എന്നാൽ സ്റ്റിയറിംഗ് വീൽ കാഴ്ച്ചയിലും പ്രകടനത്തിലും ഒരേപോലെ മികച്ചതാണ്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

ഇൻഫോടെയ്ൻമെന്റിനായി സ്റ്റിയറിംഗിൽ ഘടിപ്പിച്ച കൺട്രോളുകളും Honda സജ്ജീകരിച്ചിരിക്കുന്നു. ഇത് കട്ടിയുള്ള പ്ലാസ്റ്റിക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഒരു ഡിജിറ്റൽ അനലോഗ് കൺസോളാണ് ഇൻസ്ട്രുമെന്റേഷൻ കൈകാര്യം ചെയ്യുന്നത്. ഫ്യുവൽ ലെവൽ, ഡിസ്റ്റൻസ് ടു എംടി, ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ മുതലായ ധാരാളം വിവരങ്ങളും MID പ്രദർശിപ്പിക്കുന്നു.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

പിൻസീറ്റിലേക്ക് എത്തിയാൽ കാര്യങ്ങൾ വളരെ ലളിതമായാണ് Honda സജ്ജീകരിച്ചിരിക്കുന്നത്. സീറ്റുകൾക്ക് ചില കോണ്ടറിംഗ് ലഭിക്കുന്നുണ്ട്. കൂടാതെ ഇൻബിൽറ്റ് കപ്പ് ഹോൾഡറുകളുള്ള മടക്കാവുന്ന ആംറെസ്റ്റിന്റെ സാന്നിധ്യവും സ്വാഗതാർഹമാണ്. പിൻ യാത്രക്കാർക്ക് 12V പവർ ഔട്ട്ലെറ്റും ഒരുക്കിയിട്ടുണ്ട്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

കംഫർട്ട്, പ്രായോഗികത, ബൂട്ട് സ്പേസ്

യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്ക് കാരണമാകുന്ന മികച്ച റൈഡ് നിലവാരം എല്ലായ്പ്പോഴും ഹോണ്ടയുടെ മികവാണ്. Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ സീറ്റുകൾ തുണികൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്. രൂപരേഖ നല്ലതാണെങ്കിലും ടോപ്പ് വേരിയന്റിലെ സീറ്റുകൾക്കായെങ്കിലും കൂടുതൽ പ്രീമിയം മെറ്റീരിയലുകൾ കമ്പനിക്ക് ഉപയോഗിക്കാമായിരുന്നു.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കാനാകും. എന്നിരുന്നാലും ഈ സെഗ്മെന്റിലെ അത്ര സുഖപ്രദമായ സീറ്റുകളല്ല Honda Amaze വാഗ്‌ദാനം ചെയ്യുന്നത്. പുറകിൽ യാത്രക്കാർക്ക് മതിയായ ലെഗ് റൂം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാൽ തൈ സപ്പോർട്ട് കുറച്ചു കൂടി മികച്ചതാക്കാമായിരുന്നു. ഹെഡ് റൂമും മാന്യമാണ്. നാല് പേർ യാത്ര ചെയ്യുകയാണെങ്കിൽ യാത്ര ശരിക്കും സുഖകരമായിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

Honda Amaze ഫെയ്‌സ്‌ലിഫ്റ്റിലെ കുറച്ച് ക്യൂബിഹോളുകളും സ്റ്റോറേജ് സ്പെയ്സുകളും വളരെ പ്രായോഗികമാക്കുന്നു. ബൂട്ട് സ്പേസിന്റെ കാര്യത്തിൽ 420 ലിറ്റർ ലഗേജ് കൊണ്ടുപോകാനുള്ള ശേഷിയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

Dimensions Honda Amaze Facelift
Length 3,995mm
Width 1,695mm
Height 1,498mm
Wheelbase 2,470mm
Boot Space 420 litres
Ground Clearance 165mm
മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ പെർഫോമൻസും ഡ്രൈവിംഗ് മികവും

2021 Honda Amaze ഫെയ്‌ലി‌ഫ്റ്റിന് കരുത്തേകുന്നത് പെട്രോൾ, ഡീസൽ എഞ്ചിനുകളാണ്. ടെസ്റ്റ് ഡ്രൈവിന് വിധേയമാക്കിയത് 1.2 ലിറ്റർ i-Vtec എഞ്ചിനാണ്. രണ്ടും അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സെവൻ സ്റ്റെപ്പ് സിവിടി ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

പെട്രോൾ വേരിയന്റ് പരമാവധി 88 bhp കരുത്തിൽ 110 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം Amaze ഡീസൽ രണ്ട് വ്യത്യ‌സ്ത ട്യൂൺ അവസ്ഥയിലാണ് വിപണിയിൽ എത്തുന്നത്. മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ 98.6 bhp കരുത്തിൽ 200 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

മറുവശത്ത് കോംപാക്‌ട് സെഡാന്റെ സിവിടി വേരിയന്റ് 78.9 bhp പവറിൽ 160 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. പെട്രോൾ സിവിടിയുടെ പവർ ഡെലിവറി വളരെ ലീനിയർ ആണ്. സുഖകരമായ യാത്രയ്ക്ക് മുൻഗണന കൊടുക്കുന്നതിനാലാണ് ഇത്തരത്തിൽ ട്യൂൺ ചെയ്‌തിരിക്കുന്നത്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

കാറിന് ഡ്രൈവിംഗ് മോഡുകളൊന്നുമില്ല പക്ഷേ ഗിയർബോക്സിൽ D, S മോഡുകൾ ലഭിക്കും. D മോഡിൽ, ഗിയറുകൾ വേഗത്തിലാണ് മാറുന്നത്. അതേസമയം S മോഡിൽ ലോങ് ഷിഫ്റ്റുകളാണ് നടക്കുന്നത്. മുൻ തലമുറ മോഡൽ പോലെ 2021 Honda Amaze സെഡാനും ഒരു പാഡിൽ ഷിഫ്റ്റർ ലഭിക്കുന്നുണ്ട്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

പുതിയ മോഡലിലെ സസ്പെൻഷൻ സെറ്റപ്പ് മൃദുവായ ഭാഗത്താണ്. അതിനാലാണ് സെഡാനിൽ പരമാവധി സൗകര്യം നൽകാൻ കമ്പനി ആഗ്രഹിച്ചത്. കുണ്ടും കുഴികളും നന്നായി ആഗിരണം ചെയ്യുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ആക്സിലറേറ്റർ ശക്തിയായി അമർത്തിടം വരെ ഇൻസുലേഷൻ ലെവലുകൾ മാന്യമാണ്.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

എങ്കിലും എൻ‌വി‌എച്ച് ലെവലുകൾ തീർച്ചയായും മികച്ചതാണ്. സ്റ്റിയറിംഗ് വീൽ ഭാരം കുറഞ്ഞതും നല്ല പ്രതികരണവുമാണ് നൽകുന്നത്. എന്നിരുന്നാലും മൃദുവായ സസ്പെൻഷൻ സജ്ജീകരണം കാരണം അൽപം ബുദ്ധിമുട്ടുണ്ടായേക്കാം.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

ഇന്ധനക്ഷമതയെ സംബന്ധിച്ചിടത്തോളം പെട്രോൾ പതിപ്പ് മാനുവലിലും സിവിടിയിലും ഏകദേശം 18 കിലോമീറ്റർ നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. മറുവശത്ത് ഡീസൽ മാനുവൽ വേരിയന്റിന് 24 കിലോമീറ്ററും വാഗ്‌ദാനം ചെയ്യും. എന്നാൽ സിവിടി ഓട്ടോമാറ്റിക് 21 കിലോമീറ്ററിൽ കൂടുതൽ നൽകാൻ കഴിയും.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

സുരക്ഷയും പ്രധാന സവിശേഷതകളും

മാന്യമായ സവിശേഷതകളോടെയാണ് Honda Amaze വരുന്നത്. ഈ സവിശേഷതകൾ എതിരാളികളുമായി മാറ്റുരയ്ക്കാനും പ്രാപ്‌തമാണ്. സുരക്ഷയുടെ കാര്യത്തിലും പുതിയ Amaze മോശക്കാരനല്ല.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

സ്റ്റാൻഡേർഡായി ഇരട്ട എയർബാഗുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് കൺട്രോൾ, പിൻ പാർക്കിംഗ് ക്യാമറ, ഇബിഡിയുള്ള എബിഎസ്, ചൈൽഡ് സീറ്റുകൾക്കുള്ള ISOFIX മൗണ്ട്സ്, എഞ്ചിൻ ഇമ്മൊബിലൈസർ എന്നിവയാണ് വാഹനത്തിലെ പ്രധാന സുരക്ഷാ സംവിധാനങ്ങൾ.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്റ്റിയറിംഗ്-മൗണ്ടഡ് നിയന്ത്രണങ്ങൾ, വോയ്സ് കമാൻഡ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ORVM കൾ എന്നിവയാണ് Honda Amaze ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന സവിശേഷതകൾ.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

വേരിയന്റുകൾ, നിറങ്ങൾ, വില

E, S, VX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് Honda Amaze ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്. E വേരിയന്റ് ഒരു മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ. അതേസമയം S, VX വേരിയന്റുകൾളിൽ മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്സ് തെരഞ്ഞെടുക്കാം.

മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

മെറ്റീരിയോയ്ഡ് ഗ്രേ മെറ്റാലിക്, ഗ്ലോസി റെഡ്, പ്ലാറ്റിനം വൈറ്റ് പേൾ, ലൂണാർ സിൽവർ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക് എന്നീ അഞ്ച് കളർ ഓപ്ഷനിലാണ് പുതിയ കോംപാക്‌ട് സെഡാൻ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

Variants Petrol Diesel
E MT ₹6.32 lakh ₹8.66 lakh
S MT ₹7.16 lakh ₹9.26 lakh
S CVT ₹8.06 lakh NA
VX MT ₹8.22 lakh ₹10.25 lakh
VX CVT ₹9.05 lakh ₹11.15 lakh
മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

എതിരാളികളും വസ്‌തുതാ പരിശോധനയും

മോഡലുകൾ കുറവാണെങ്കിലും ഇന്ത്യയിലെ കോംപാക്‌ട് സെഡാൻ സെഗ്മെന്റ് വളരെ മത്സരാധിഷ്ഠിതമാണ്. Maruti Suzuki Dzire, Tata Tigor, Ford Aspire എന്നീ ശക്തരായ എതിരാളികളുമായാണ് പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റ് മാറ്റുരയ്ക്കുന്നത്.

Specifications Honda Amaze Maruti Dzire Tata Tigor Ford Aspire
Engine 1.2-litre Petrol / 1.5-litre Turbo-Diesel 1.2-litre Petrol 1.2-litre Petrol 1.2-litre Petrol / 1.5-litre Turbo-Diesel
Power 88bhp / 98bhp 88.5bhp 84.5bhp 95bhp / 99bhp
Torque 110Nm / 200Nm 113Nm 113Nm 119Nm / 215Nm
Transmission 5-speed Manual / CVT 5-speed Manual / 5-speed AMT 5-speed Manual / 5-speed AMT 5-speed Manual
Prices Rs 6.32 lakh to Rs 11.15 lakh Rs 5.98 lakh to Rs 9.02 lakh Rs 5.64 lakh to Rs 7.81 lakh Rs 7.28 lakh to Rs 8.73
മുഖംമിനുക്കി അമേസിംഗായി; പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ

വിലയുടെ കാര്യത്തിൽ Honda Amaze അതിന്റെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെലവേറിയതാണ്. എന്നിരുന്നാലും ഇത് കൂടുതൽ പ്രീമിയം അനുഭവവും 'ഹോണ്ടയുടെ ബ്രാൻഡ് വാല്യുവും' വാഗ്ദാനം ചെയ്യുന്നുവെന്നത് ശ്രദ്ധേയം. മൊത്തത്തിൽ നിലവിലുണ്ടായിരുന്ന മോഡലിന്റെ പോരായ്മകളെല്ലാം വെട്ടുയൊതുക്കിയാണ് പുതിയ Amaze ഒരുങ്ങിയിരിക്കുന്നതെന്ന് ഒറ്റവാക്കിൽ പറയാം.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New honda amaze facelift compact sedan review design specs and performance details
Story first published: Wednesday, August 25, 2021, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X