2025ല്‍ പൊലീസ് വണ്ടി എങ്ങനെയിരിക്കും?

കള്ളന്മാരുടെ സന്നാഹങ്ങള്‍ വര്‍ധിക്കുകയും പൊലീസുകാര്‍ നിസ്സഹായരാവുകയും ചെയ്യുന്ന സാഹചര്യം പൊതുവില്‍ നിലനില്‍ക്കുന്നു. ഇന്ത്യയിലെ പൊലീസുകാര്‍ നാല് ചക്രവും തിരിയുന്നുണ്ടെന്ന ഒറ്റ ആത്മവിശ്വാസത്തിന്‍റെ ബലത്തില്‍ മഹീന്ദ്രയില്‍ അഭയം പ്രാപിച്ചിരിക്കുന്നു. കള്ളന്മാര്‍ ഹമ്മറിലോ ഏറ്റവും കുറഞ്ഞത് ഏതെങ്കിലും പ്രിമിയം എസ്‍യുവികളിലോ സധൈര്യം മുന്നേറുകയും ചെയ്യുന്നു.

തല കടക്കുന്ന ദ്വാരത്തിലൂടെ ഉടലും കടക്കും!

അത്യന്താധുനിക സാങ്കേതികതകള്‍ ക്രിമിനലുകളുടെ കൂട്ടിനുണ്ടെന്ന തിരിച്ചറിവ് കൂടിയ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ലോകത്തെ പൊലീസ് സേനകളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഭാവിയിലെ പൊലീസ് സേനകള്‍ എങ്ങനെയുള്ള വാഹനങ്ങളായിരിക്കും ഉപയോഗിക്കുക എന്നത് ജര്‍മന്‍ കാര്‍ നിര്‍മാതാവായ മെഴ്സിഡസ് ബെന്‍സ് ഒരു സങ്കല്‍പം അവതരിപ്പിച്ചിരിക്കുന്നു. മെര്‍കിന്‍റെ ഐക്കണിക് വാഹനം എന്നറിയപ്പെടുന്ന ജി വാഗണിന്‍റെ ബേസിലാണ് ഈ കണ്‍സെപ്റ്റ് നിലകൊള്ളുന്നത്.

മെഴ്സിഡസ് ബെന്‍സ് എനര്‍-ജി-ഫോഴ്സ് എന്നാണ് ഈ പൊലീസ് വാഹന കണ്‍സെപ്റ്റിന് പേര്. 2025ലെത്തുമ്പോള്‍ പൊലീസ് ഹൈവേ പെട്രോള്‍ വാഹനം എങ്ങനെയായിരിക്കുമെന്നാണ് ഭാവന ചെയ്തിരിക്കുന്നത്.

എനര്‍-ജി-ഫോഴ്സ്

ലോസ് ഏന്‍ജല്‍സ് ഓട്ടോഷോയിലാണ് ഈ കിടിലന്‍ വണ്ടി ആദ്യമായി അവതരിപ്പിക്കുക. അവതരണത്തിന് മുന്‍പ് ചില ചിത്രങ്ങള്‍ കമ്പനി പുറത്തു വിട്ടതാണിവിടെ.

എനര്‍-ജി-ഫോഴ്സ്

2025ലെ പൊലീസ് വാഹനങ്ങള്‍ ഭാവന ചെയ്യാനുള്ള ഒരു മത്സരത്തിന്‍റെ ഭാഗമായി നിര്‍മിച്ചതാണ് ഈ കണ്‍സെപ്റ്റ്.

എനര്‍-ജി-ഫോഴ്സ്

തിരക്കേറിയ തെരുവുകളില്‍ ഉപയോഗിക്കാന്‍ പര്യാപ്തമായ വാഹനമായിട്ടാണ് എനര്‍-ജി-ഫോഴ്സിനെ കമ്പനി അവതരിപ്പിക്കുന്നത്.

എനര്‍-ജി-ഫോഴ്സ്

പ്രയാസമേറിയ പരുക്കന്‍ ഇടങ്ങളിലും ഈ വാഹനത്തിന് നിഷ്പ്രയാസം എത്തിച്ചേരാനാകും. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

എനര്‍-ജി-ഫോഴ്സ്

ജി-വാഗണ്‍ എസ്‍യുവിയെ ആധാരമാക്കിയാണ് എനര്‍-ജി-ഫോഴ്സ് നിര്‍മിച്ചിരിക്കുന്നത്.

എനര്‍-ജി-ഫോഴ്സ്

ജി വാഗണ്‍ നിരവധി രാഷ്ട്രങ്ങളിലെ പട്ടാളങ്ങള്‍ ഉപയോഗിച്ചുവരുന്ന വാഹനമാണ്. പൊലീസ് വാഹനമായിട്ടും ഇവ ഉപയോഗിച്ചുവരുന്നുണ്ട്.

എനര്‍-ജി-ഫോഴ്സ്

വാഹനത്തിന്‍റെ റൂഫില്‍ ഒരു വാട്ടര്‍ ടാങ്ക് സജ്ജീകരിച്ചിരിക്കുന്നു. ഇതില്‍ വെള്ളം പുനസ്സംസ്കരിക്കാനും സാധിക്കും.

എനര്‍-ജി-ഫോഴ്സ്

ഇതൊരു ഇലക്ട്രിക് വാഹനം കൂടിയാണ്.

എനര്‍-ജി-ഫോഴ്സ്

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 9 വരെ നീളുന്ന ലോസ് ആഞ്ജലസ് ഓട്ടോഷോയില്‍ വാഹനം പ്രദര്‍ശിപ്പിക്കും

Most Read Articles

Malayalam
English summary
The Mercedes-Benz Ener-G-Force is essentially a highway patrol vehicle for 2025.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X