മെഴ്സിഡിസ് എ-ക്ലാസിന് 400ലധികം ബുക്കിംഗ്

Posted By:
Mercedes-Benz A-Class
എ-ക്ലാസ് ഹാച്ച്ബാക്ക് ലോഞ്ച് ചെയ്ത് പത്തു ദിവസത്തിനുള്ളില്‍ നാനൂറിലധികം ബുക്കിംഗ് ലഭിച്ചതായി മെഴ്സിഡിസ് ബെന്‍സ് പത്രക്കുറിപ്പ്. മെയ് 30നാണ് വാഹനം വിപണിയില്‍ ലോഞ്ച് ചെയ്യപ്പെട്ടത്. മെഴ്സിഡിസ് കാര്‍ നിരകളിലൊന്നിന് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും ബുക്കിംഗ് ലഭിക്കുന്നത് ഇതാദ്യമാണ്.

ജൂണ്‍ 10 വരെയുള്ള ബുക്കിംഗ് നിരക്കാണ് കമ്പനി പുറത്തു വിട്ടിട്ടുള്ളത്. പതിനഞ്ച് വര്‍ഷത്തോളമായി വിപണിയിലുള്ള മെഴ്സിഡിസിന്‍റെ ഒരു മോഡലിനും ഇത്രയധികം പ്രതികരണം ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് ആഡംബര കാറാണ് എ-ക്ലാസ് ഹാച്ച്ബാക്ക് എന്ന് മെര്‍ക് ചൂണ്ടിക്കാട്ടുന്നു. ഈ നിരയില്‍ എതിരാളികള്‍ ആരും തന്നെയില്ല മെഴ്സിഡിസിന്. ഇതേ വിലനിലവാരത്തില്‍ ബിഎംഡബ്ല്യു എക്സ്‍1, ഓഡി ക്യൂ3 എന്നീ വാഹനങ്ങളാണ് ആഡംബര വിപണിയിലുള്ളത്. ഇവ കോംപാക്ട് എസ്‍യുവികളാണ്.

രണ്ട് വേരിയന്‍റുകളിലാണ് എ ക്ലാസ് ലഭ്യമാകുക. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വേരിയന്‍റുകളാണിവ. A180 സ്റ്റൈല്‍ ആണ് ഡീസല്‍ പതിപ്പ്. A180 സ്പോർട് എന്ന പേരില്‍ പെട്രോള്‍ പതിപ്പ് വരുന്നു. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനിലാണ് കാറുകള്‍ ലഭ്യമാകുക. മാന്വല്‍ പതിപ്പ് ലഭ്യമല്ല.

1.6 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിന്‍ 122 കുതിരകളുടെ കരുത്ത് പകരുന്നതാണ്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പകരുക 1.9 കുതിരകളുടെ കരുത്താണ്.

English summary
Mercedes-Benz today announced that the A-Class has received 400+ confirmed bookings as on June 10th, 2013.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark