ഹ്യൂണ്ടായ് 'ഐ15' ടെസ്റ്റ് ചെയ്യുന്നു?

ഹ്യൂണ്ടായ് ഐ10ന് 'സമാനമായ' ഒരു വാഹനം നേരത്തെ യൂറോപ്പിലും കുറച്ചാഴ്ചകളായി ഇന്ത്യയിലും ടെസ്റ്റ് ചെയ്യുന്നത് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹ്യൂണ്ടായ് ഐ10 എന്നുതന്നെ ഉറപ്പിച്ചാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. യൂറോപ്യന്‍ മാധ്യമങ്ങളില്‍ ഐ10 പ്രോട്ടോടൈപ് എന്ന വിശേഷണത്തോടെ തന്നെയാണ് റിപ്പോര്‍ട്ടുകള്‍ കണ്ടത്. യൂറോപ്പിലെ ഐ10 ഇന്ത്യയില്‍ ഐ15 ആകാനുള്ള സാധ്യതയെക്കുറിച്ചാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് നിലവില്‍ ഇന്ത്യയിലുള്ള ഐ10നെക്കാള്‍ വലിപ്പക്കൂടുതല്‍ വാഹനത്തിനുണ്ടെന്നാണ്.

മോട്ടോര്‍ വികടന്‍ നടത്തുന്ന നിരീക്ഷണം ഐ10നും ഐ20ക്കും ഇടയില്‍ ഇടംപിടിക്കുന്ന ഒരു പുതിയ ചെറുകാറായിരിക്കും ഇതെന്നാണ്. ഇത് ഹ്യൂണ്ടായ് 'ഐ15' എന്ന പേരില്‍ നിരത്തിലിറങ്ങുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ പക്ഷെ, ഔദ്യോഗികമായ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

മാരുതി സുസൂക്കി സ്വിഫ്റ്റുമായി നേരിട്ടേറ്റുമുട്ടാന്‍ പാകത്തിലുള്ള ഒരു വാഹനമായിരിക്കും ഇത്.

ഇന്ത്യയ്ക്കായി ഒരു പുതിയ ചെറുകാര്‍ പണി പൂര്‍ത്തിയാകുന്നതായി ഹ്യൂണ്ടായ് നേരത്തെ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിരുന്നുമില്ല. ഇന്ത്യയില്‍ ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്ന പുതിയ വാഹനം ഈ ചെറുകാറായിരിക്കാന്‍ സാധ്യത കാണുന്നുണ്ട്.

പുതിയ അലോയ് വീലുകള്‍ ടെസ്റ്റ് നടത്തുന്ന ചെറുകാറില്‍ കാണാം. ഇത് ഐ10 പോലൊരു കാറിന് അല്‍പം ആഡംബരമാണ്. കൂടാതെ ഇന്ത്യയില്‍ നിലവിലെ ഐ10 മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ മോഡല്‍ മാറ്റേണ്ട അത്യാവശ്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല.

ഫ്രാങ്കഫര്‍ട്ട് ഷോയില്‍ പുതിയ യൂറോപ്യന്‍ ഐ10നെ കാണാന്‍ കഴിയുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ നമുക്ക് പുതിയ 'ഐ15' മോഡലിനെയും കാണാന്‍ കഴിയുമായിരിക്കും!

Most Read Articles

Malayalam
English summary
Hyundai is testing a small car model worldwide which could be the so-called Hyundai i15.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X