മെഴ്‌സിഡിസിന്റെ കോഴിയെ ജാഗ്വര്‍ തിന്നു!

Posted By:

കോഴിക്കഴുത്തിന്റെ സാങ്കേതികത മനസ്സിലാക്കി അതിനനുസരിച്ച് ഒരു സസ്‌പെന്‍ഷന്‍ സിസ്റ്റം വികസിപ്പിച്ചെടുത്തിരുന്നു മെഴ്‌സിഡിസ് ബെന്‍സ്. നമ്മുടെ കണ്ണിന്റെ പ്രവര്‍ത്തനത്തിനെല്ലാം സഹായിക്കുന്ന വെസ്റ്റിബ്യുലോ ഒക്യൂലര്‍ റിഫ്‌ലക്‌സ് എന്ന സങ്ങതിയെ സസ്‌പെന്‍ഷന്‍ സിസ്റ്റത്തിലേക്ക് കൊണ്ടുവരികയായിരുന്നു മെര്‍ക് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പരസ്യം ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു (ദിവിടെ ക്ലിക്കിയാല്‍ അത് കാണാം).

എന്നാല്‍ ജര്‍മന്‍ കാര്‍ നിര്‍മാതാവായ മെഴ്‌സിഡിസിനെ വളരെ കൂളായി എടുത്തുമലത്തിയിരിക്കുകയാണ് ബ്രിട്ടീഷുകാരനായ ജാഗ്വര്‍. എങ്ങനെയാന്നുവെച്ചാല്‍....

ജാഗ്വറിന്റെ ചീറ്റപ്പുലിയും മെഴ്സിഡിസിന്റെ പൂവൻകോഴിയും

മെര്‍ക് പരസ്യത്തിനെ ഹാസ്യാത്മകമായി അനുകരിക്കുകയാണ് ജാഗ്വര്‍ ഈ വീഡിയോയുടെ തുടക്കത്തില്‍ ചെയ്യുന്നത്. കോഴിയുടെ കഴുത്ത് പ്രവര്‍ത്തിക്കുന്നത് മെഴ്‌സിഡിസ് പരസ്യം അവതരിപ്പിക്കുന്ന അതേ ശൈലിയില്‍ സയന്റിസ്റ്റിന്റെ വേഷം ധരിച്ചയാള്‍ അനുകരിക്കുന്നു.

ജാഗ്വറിന്റെ ചീറ്റപ്പുലിയും മെഴ്സിഡിസിന്റെ പൂവൻകോഴിയും

പിന്നീട് കാണുന്നത് കോഴിയുടെ പൂട തെറിക്കുന്നതാണ്.

ജാഗ്വറിന്റെ ചീറ്റപ്പുലിയും മെഴ്സിഡിസിന്റെ പൂവൻകോഴിയും

ഒരു ചീറ്റ മെഴ്‌സിഡിസിന്റെ കോഴിയെ അകത്താക്കിയിരിക്കുന്നു!

ജാഗ്വറിന്റെ ചീറ്റപ്പുലിയും മെഴ്സിഡിസിന്റെ പൂവൻകോഴിയും

മെഴ്‌സിഡിസിന്റെ പരസ്യത്തിലെ പ്രധാനവാചകം തെളിയുന്നു: 'Magic Body Control?' ഇതിന് ജാഗ്വറിന്റെ മറുപടി ലളിതമാണ്: 'ചീറ്റയുടേതുപോലുള്ള ക്ഷിപ്രപ്രതികരണങ്ങളാണ് ഞങ്ങളുടേത്'

വീഡിയോ

വീഡിയോ

English summary
The new commercial is titled Jaguar vs Chicken and we'll only say that it features a bird and a cat and ends with Jaguar saying it prefers cat like reflexes over Mercedes' Magic Body Control.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark