മാരുതി ഉല്‍പാദനം 1 കോടി കവിഞ്ഞു!

Posted By:

മാരുതി സുസൂക്കിയുടെ ഉല്‍പാദനം പത്ത് ദശലക്ഷം യൂണിറ്റുകള്‍ കടന്നതായി സുസൂക്കി മോട്ടോര്‍ കോര്‍പറേഷന്‍ അറിയിച്ചു. 27 വര്‍ഷവും മൂന്നുമാസവുമെടുത്താണ് ഈ നാഴികക്കല്ല് മാരുതി പിന്നിടുന്നത്.

ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ചരിത്രത്തെ സമ്പന്നമാക്കിയ മാരുതി സുസൂക്കി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവാണ്. മാരുതിയുടെ വാഹനങ്ങള്‍ വിശ്വാസ്യതയുടെ പ്രതികമെന്നവണ്ണമാണ് വിപണി കൊണ്ടാടുന്നത്.

Sanjay Gandhi At Maruti Factory

ഇക്കാരണത്താല്‍ മാരുതി മോഡലുകള്‍ വിപണിയിലെത്തും മുന്‍പേ തന്നെ വാഹനങ്ങള്‍ക്ക് വന്‍തോതിലുള്ള ബുക്കിംഗ് ഉണ്ടാകാറുള്ളത് സാധാരണമാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മാരുതി ആള്‍ട്ടോ 800ന്‍റെ ചിത്രങ്ങള്‍ പോലും കാണുന്നതിന് മുന്‍പ് പതിനായിരത്തോളം പേര്‍ വാഹനം ബുക്ക് ചെയ്തുകഴിഞ്ഞിരുന്നു.

ഓമ്‍നി, ജിപ്സി, വാഗണ്‍ ആര്‍, ആള്‍ട്ടോ, സ്വിഫ്റ്റ്, എസ്എക്സ്4, എസ്റ്റാര്‍, റിറ്റ്സ് തുടങ്ങിയ വാഹനനിരകള്‍ വിപണിയില്‍ അതാത് സെഗ്മെന്‍റുകളെ നയിക്കുന്നവരോ മുന്‍ നിരയില്‍ നില്‍ക്കുന്നവരോ ആണ്. ഈ ആധിപത്യത്തിനെതിരെ സമഗ്രമായ ചെറുത്തുനില്‍പിന് ഹ്യൂണ്ടായ് പോലുള്ള എതിരാളികള്‍ക്ക് ഇന്നുവരെ സാധിച്ചിട്ടില്ല.

സഞ്ജയ് ഗാന്ധിയുടെ കാര്‍മികത്വത്തിലാണ് മാരുതി ഉദ്യോഗ് ലിമിറ്റഡിന് തുടക്കമിടുന്നത്. മാരുതിയുടെ ആദ്യ മാനേജിംഗ് ഡയറക്ടറായിരുന്നത് സോണിയാ ഗാന്ധിയാണ്. മാരുതിയുടെ കൗതുകം നിറഞ്ഞ കഥകളറിയാന്‍ ദാ ദിവിടെ ക്ലിക്കുക.

English summary
The car production at Maruti Suzuki has passed the 10 million units milestone.
Story first published: Tuesday, March 26, 2013, 13:00 [IST]
Please Wait while comments are loading...

Latest Photos