നിസ്സാൻ ടെറാനോ ലോഞ്ച് ചെയ്തു

Posted By:

നിസ്സാൻ ടെറാനോ എസ് യുവി ലോഞ്ച് ചെയ്തു. 9.58 ലക്ഷം രൂപയാണ് വാഹനത്തിൻറെ വില. റിനോ ഡസ്റ്ററിനെക്കാൾ 70,000 രൂപയോളം ഉയർത്തിയാണ് വിലയിട്ടിരിക്കുന്നത്. ഏഴ് വേരിയൻറുകളിൽ വാഹനം ലഭിക്കും.

നിസ്സാൻ ടെറാനോ റിവ്യൂ വായിക്കൂ

ഒരു പെട്രോൾ വേരിയൻറും ആറ് ഡീസൽ വേരിയൻറുമാണ് നിസ്സാൻ ടെറാനോയ്ക്കുള്ളത്.

Nissan Terrano SUV launched In India

റിനോ ഡസ്റ്റർ, ഫോർഡ് ഇക്കോസ്പോർട് തുടങ്ങിയ ചെറു യൂട്ടിലിറ്റി വാഹനങ്ങളുടെ വിപണിയിലാണ് ടെറാനോ ഇരിപ്പുറപ്പിക്കുക. റിനോയിൽ നിന്നുള്ള 1.5 ലിറ്റർ കെ9കെ ഡീസൽ എൻജിൻ ഈ വാഹനങ്ങളിൽ ഉപയോഗിക്കും. 1.6 ലിറ്റർ പെട്രോൾ എൻജിനാണ് ടെറാനോയിലുള്ളത്.

Nissan Terrano SUV launched In India

ഡീസൽ എൻജിനുകൾ രണ്ട് തരത്തിൽ ട്യൂൺ ചെയ്തിരിക്കുന്നു. 85 പിഎസ് കരുത്തും 110 പിഎസ് കരുത്തും ഇവ പകരും. പെട്രോൾ എൻജിൻ 1.6 ലിറ്റർ പെട്രോൾ എൻജിൻ ഉൽപാദിപ്പിക്കുന്നത് 104 പിഎസ് കരുത്താണ്. പെട്രോൾ എൻജിനൊപ്പം ചേർത്തിരിക്കുന്നത് 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ്. 1.5 ലിറ്റർ ഡീസൽ എൻജിൻറെ 85 കുതിരശക്തി തരുന്ന പതിപ്പിലും ഇതേ ട്രാൻസ്മിഷൻ സന്നാഹം ഉപയോഗിച്ചിരിക്കുന്നു. 110 പിഎസ് കരുത്ത് പകരുന്ന ഡീസൽ എൻജിനൊപ്പം ഉപയോഗിക്കുന്നത് ൬ സ്പീഡ് മാന്വൽ ഗിയർബോക്സാണ്.

Nissan Terrano SUV launched In India

എക്സ്ഇ, എക്സ്എൽ എക്സ് വി എന്നീ ട്രിം വേരിയൻറുകളിലാണ് നിസ്സാൻ ടെറാനോ വരുന്നത്. ഇവയിൽ എക്സ് വി എന്നത് ഏറ്റവും ഉയർന്ന വേരിയൻറാണ്. ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ഇബിഡി, റിവേവ്സ് പാർക്കിംഗ് സെൻസറുകൾ, പിൻ കാബിനിൽ എയർ കണ്ടീഷനിംഗ് കോളം, തുകൽ സീറ്റുകൾ എന്നിവ ഉയർന്ന വേരിയൻറിലുണ്ടായിരിക്കും. പേൾ വൈറ്റ്, ബ്ലേഡ് സിൽവർ, സഫയർ ബ്ലാക്, സ്റ്റേർലിംഗ് ഗ്രേ, ബ്രോൺസ് ഗ്രേ, ഫയർ റെഡ് എന്നീ നിറങ്ങളിൽ ടെറാനോ ലഭിക്കും.

നിസ്സാൻ ടെറാനോ ഡീസൽ പതിപ്പ് വില

നിസ്സാൻ ടെറാനോ ഡീസൽ പതിപ്പ് വില

  • ടെറാനോ എക്സ്ഇ 1.5 ലി. 85 പിഎസ് - 9.58 ലക്ഷം
  • ടെറാനോ എക്സ്എൽ 1.5 ലി. 85 പിഎസ് - 10.65 ലക്ഷം
  • ടെറാനോ എക്സ്എൽ പ്ലസ് 1.5 ലി. 85 പിഎസ് - 10.92 ലക്ഷം
  • ടെറാനോ എക്സ്എൽ 1.5 ലി. 110 പിഎസ് - 11.31 ലക്ഷം
  • ടെറാനോ എക്സ് വി 1.5 ലി. 110 പിഎസ് - 12.41 ലക്ഷം
  • ടെറാനോ എക്സ് വി പ്രീമിയം 1.5 ലി. 110 പിഎസ് - 12.44 ലക്ഷം
നിസ്സാൻ ടെറാനോ പെട്രോൾ പതിപ്പ്

നിസ്സാൻ ടെറാനോ പെട്രോൾ പതിപ്പ്

  • ടെറാനോ എക്സ്എൽ 1.6 ലി. - 9.78 ലക്ഷം

റിവ്യൂ വായിക്കാം...

English summary
Nissan Terrano SUV has been launched in Indian market. Here are the price and details of Nissan Terrano SUV in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark