ബോംബെ നഗരത്തിന്‍റെ 'പത്മിനി'ഗാഥ അവസാനിക്കുന്നു

ലണ്ടന്‍ നഗരത്തിന് ലണ്ടന്‍ ടാക്സി പോലെയായിരുന്നു മുംബൈ നഗരത്തിന് ഫിയറ്റ് പ്രീമിയര്‍ പത്മിനി ടാക്സികള്‍. ഇപ്പോഴും പ്രീമിയര്‍ പത്മിനികള്‍ നഗരത്തില്‍ പലയിടങ്ങളിലും സജീവമാണ്. പ്രായമേറെയായ ഈ വാഹനങ്ങളെ നിരത്തുകളില്‍ നിന്ന് നീക്കം ചെയ്യുന്ന ഒരു നടപടി എടുത്തിരിക്കുകയാണ് സംസ്ഥാന ഗതാഗത വകുപ്പ്. ടാക്സിയായ ഓടാവുന്ന വാഹനങ്ങളുടെ പ്രായം 25ല്‍ നിന്ന് 20ലേക്ക് കുറയ്ക്കുന്നതാണ് ഈ തീരുമാനം. ആയിരത്തോളം ഫിയറ്റ് ടാക്സികളാണ് നഗരത്തിലുള്ളത്.

ജൂലൈ 31നുള്ളില്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഗതാഗത വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. അതെസമയം ഈ തീരുമാനം മുംബൈയിലെ ടാക്സി തൊഴിലാളികളെ അന്ധാളിപ്പിലാക്കിയിരിക്കുകയാണ്. പഴയ വാഹനങ്ങളില്‍ തുടരുന്നവര്‍ മിക്കവരും പുതിയവ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ്. ഉപജീവനമാര്‍ഗം മുട്ടിക്കുന്ന ഈ നടപടി തൊഴിലാളികള്‍ ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2018ടെ പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് മാറ്റേണ്ടി വരും എന്നാണ് നേരത്തെ വന്നിരുന്ന വാര്‍ത്തകള്‍.

പഴക്കമുള്ള വാഹനങ്ങള്‍ മാറ്റുവാന്‍ തങ്ങള്‍ തയ്യാറാണെന്ന് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. അതോടൊപ്പം പുതിയ വാഹനം വാങ്ങാനുള്ള സാമ്പത്തിക സഹായം നല്‍കണം. 4 ശതമാനം പലിശയോടെയുള്ള വായ്പയാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

ഓട്ടോറിക്ഷ തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന തീരുമാനവും ഗതാഗത വകുപ്പ് എടുത്തിട്ടുണ്ട്. റിക്ഷകളുടെ പരമാവധി പഴക്കം 16 വര്‍ഷമാക്കി നിശ്ചയിച്ചതാണിത്. ഏതാണ്ട് എട്ടായിരത്തോളം ഓട്ടോറിക്ഷകളെ ബാധിക്കുന്ന ഈ തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ചില ഓട്ടോമൊബൈല്‍ കമ്പനികളെ സഹായിക്കുകയാണ് ഗതാഗത വകുപ്പ് ഇതിലൂടെ ചെയ്യുന്നതെന്നും അവര്‍ ആരോപിക്കുന്നു.

Most Read Articles

Malayalam
English summary
The State transport authority (STA)has taken a decision to reduce maximum age of taxis in Mumbai which will affect the iconic Premier Padmini cars more.
Story first published: Friday, May 31, 2013, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X