കാറുകളുടെ മൈലേജ് കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം

വാഹനങ്ങളുടെ കരിമ്പുക പുറന്തള്ളല്‍ കുറച്ചുകൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ ഭാരതസര്‍ക്കാര്‍ പുതിയ ഇന്ധനക്ഷമതാ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പാസഞ്ചര്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

സമ്പന്ന സുന്ദരികളുടെ റേസിംഗ് ട്രാക്കുകൾ

സര്‍ക്കാര്‍ ഏജന്‍സിയായ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി നല്‍കിയ പ്രപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണിപ്പോള്‍. 2016-17 വര്‍ഷത്തോടെ പാസഞ്ചര്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത 14 ശതമാനം കണ്ട് വര്‍ധിപ്പിക്കണമെന്നാണ് പ്രപ്പോസല്‍ പറയുന്നത്.

Government To Mandate Increased Passenger Car Mileage

2017നു ശേഷം ഈ നിരക്ക് വീണ്ടുമുയര്‍ത്തണമെന്നും ബിഇഇ നിര്‍ദ്ദേശിക്കുന്നു. ഇവിടെനിന്ന് അഞ്ചുവര്‍ഷത്തിനുള്ളില്‍ 38 ശതമാനം കണ്ട് ഇന്ധനക്ഷമത വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

2016-17 വര്‍ഷത്തോടെ കാറുകളെല്ലാം ശരാശരി ലിറ്ററിന്‍ 18.2 കിലോമീറ്റര്‍ എന്ന മൈലേജ് നിരക്ക് പിടിക്കേണ്ടതായിവരും. അടുത്ത ഘട്ടത്തില്‍, അതായത് 2021-22 വര്‍ഷത്തില്‍ ഇത് ലിറ്ററിന്‍ 22 കിലോമീറ്റായി ഉയരും. നിലവില്‍ ശരാശരി മൈലേജ് നിരക്ക് ലിറ്ററിന്‍ 16 കിലോമീറ്ററാണ്.

കാര്‍ വിപണിയുടെ സ്വഭാവത്തെ വലിയ തോതില്‍ മാറ്റിത്തീര്‍ക്കുന്ന നിര്‍ദ്ദേശമാണ് ബിഇഇ ഇപ്പോള്‍ വെച്ചിരിക്കുന്നത്. എന്‍ജിനുകളില്‍ കാര്യമായ സാങ്കേതികമുന്നേറ്റങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ കാറുകളുടെ വിലകള്‍ നിശ്ചയമായും വര്‍ധിക്കും. വാഹനങ്ങളുടെ ഭാരം കുറയ്ക്കുകയാണ് മറ്റൊരു മാര്‍ഗം. ഇതിനായി നിലവാരം കൂടിയ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കേണ്ടതായും വരും.

ബിഇഇ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുവാന്‍ സാധ്യത കാണുന്നുണ്ട്. ചട്ടമായിത്തീര്‍ന്നാല്‍ അവ നടപ്പാക്കാത്ത കമ്പനികളില്‍ നിന്ന് വലിയ പിഴ ഈടാക്കുവാനാണ് നീക്കം.

Most Read Articles

Malayalam
English summary
A new proposal by authorities that is sure to make the green brigade smile with relief, seeks to ensure Indian passenger vehicles in the coming years are more fuel efficient.
Story first published: Saturday, February 15, 2014, 14:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X