മഹീന്ദ്ര സ്‌കോര്‍പിയോ, സൈലോ, എക്‌സ്‌യുവി500 തിരിച്ചുവിളിച്ചു

Written By:

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ മൂന്ന് കാര്‍ മോഡലുകള്‍ തിരിച്ചുവിളിച്ചു. സ്‌കോര്‍പിയോ, എക്‌സ്‌യുവി500, സൈലോ എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചത്.

മൊത്തം 2300 മോഡലുകള്‍ ഈ തിരിച്ചുവിളിയില്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. 2014 മെയ് മാസത്തില്‍ നിര്‍മിക്കപ്പെട്ടവയാണിവ.

മൂന്ന് ഇക്കോസ്‌പോര്‍ട് കണ്‍സെപ്റ്റുകള്‍ കാണാം

സ്‌കോര്‍പിയോയുടെ വിഎല്‍എക്‌സ്, എല്‍എക്‌സ്, എസ്എല്‍ഇ വേരിയന്റുകളാണ് തിരിച്ചുവിളിക്കുന്നത്. എക്‌സ്‌യുവി500-യുടെ ഡബ്ല്യു4, ഡബ്ല്യു6, ഡബ്ല്യു8 എന്നീ വേരിയന്റുകളും തിരിച്ചുവിളിക്കുന്നുണ്ട്. സൈലോയിലെ എച്ച്9, എച്ച്8, എച്ച്4 എന്നീ വേരിയന്റുകളാണ് തിരിച്ചുവിളിക്കുന്നത്.

ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ തിരിച്ചുവിളി എന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു. നേരിട്ടുള്ള പരിശോധനയില്‍ നിന്നു മാത്രമേ തകരാറുണ്ടോ എന്നറിയാനാവൂ. ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടാനാണ് മഹീന്ദ്രയുടെ തീരുമാനം.

എന്‍ജിനിലെ വാക്വം പമ്പിന്റെ തകരാറാണ് തിരിച്ചുവിളിക്ക് കാരണമായതെന്നാണ് അറിയുന്നത്.

English summary
Mahindra Order Recall Of Scorpio, Xylo and XUV500 Models.
Story first published: Wednesday, November 19, 2014, 11:16 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark