വ്യാജന്മാര്‍ക്കെതിരെ സിയാം ആഞ്ഞടിക്കുന്നു

By Santheep

ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയുടെ 2014 എഡിഷനില്‍ ഒട്ടോമൊബൈല്‍ വ്യാജന്മാര്‍ക്കെതിരായി സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബാല്‍ മാനുഫാക്ചുറേഴ്‌സ്) വന്‍ പ്രചാരണം സംഘടിപ്പിച്ചു. ഓട്ടോ എക്‌സ്‌പോ നടക്കുന്ന കോമ്പൗണ്ടില്‍ മൂന്ന് സ്റ്റാളുകള്‍ ഇതിനായി സന്നാഹപ്പെടുത്തിയിരുന്നു.

വ്യാജ പാര്‍ട്‌സുകള്‍ നിര്‍മിച്ച് വില്‍ക്കുന്നവര്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയാണ് സിയാം നടത്തിയത്. എക്‌സ്‌പോയ്‌ക്കെത്തുന്ന യുവാക്കളുടെ ശ്രദ്ധയിലേക്ക് പ്രശ്‌നമെത്തിക്കുക എന്നതായിരുന്നു സിയാമിന്റെ ഉദ്ദേശ്യം.

SIAM Fighting Fake at Auto Expo 2014

ഓരോ സ്റ്റാളുകളിലും സിയാം നിയോഗിച്ച ആളുകള്‍ സന്ദര്‍ശകരുമായി ചര്‍ച്ചകളിലേര്‍പ്പെട്ടു. സന്ദര്‍ശകര്‍ ഓരോരുത്തരോടും ഓരോ മുദ്രാവാക്യങ്ങള്‍ എഴുതിച്ചേര്‍ത്ത് വ്യാജന്മാര്‍ക്കെതിരായ നീക്കത്തില്‍ പങ്കാളികളാവാന്‍ ആവശ്യപ്പെട്ടു. മികച്ച മുദ്രാവാക്യങ്ങള്‍ക്ക് സമ്മാനങ്ങളുമുണ്ടായിരുന്നു.

ഇറ്റാലിയൻ കാളയും ചൈനീസ് പെൺകൊടിയും

വ്യാജന്മാര്‍ക്കെതിരായ സിയാമിന്റെ പുതിയ നീക്തത്തിന് സോഷ്യയല്‍ മീഡിയയിലും കാര്യമായ പ്രതികരണണാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്കില്‍ സിയാം ഇതിനായി പേജ് സൃഷ്ടിച്ചിട്ടുണ്ട്. മുദ്രാവാക്യമെഴുത്ത് പരിപാടിയില്‍ മുവ്വായിരത്തിലധികമാളുകള്‍ പങ്കാളികളായതായി സിയാം അവകാശപ്പെടുന്നു.

വ്യാജനും ഒറിജിനലും എന്ന തീമില്‍ സ്‌കൂള്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സ്ഥലത്തുവെച്ച് നടന്നു. ഏറ്റവും മികച്ച ചിത്രങ്ങള്‍ക്ക് സമ്മാനവുമുണ്ടായിരുന്നു. മൂന്ന് സ്റ്റാളുകളും ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

മറ്റൊരു ശ്രദ്ധേയ സംഭവം വ്യാജ-ഒറിജിനല്‍ തീം അടിസ്ഥാനമാക്കി നിര്‍മിച്ച നാടകമായിരുന്നു.

Most Read Articles

Malayalam
English summary
During the Auto Expo 2014, SIAM engaged visitors via three ‘SIAM Fighting Fake’ stalls which were placed at prime locations around the venue.
Story first published: Wednesday, February 12, 2014, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X