ടൊയോട്ട പ്ലാന്റ് അടച്ചിടല്‍ നിയമവിരുദ്ധം

Posted By:

ശമ്പളവര്‍ധന ആവശ്യപ്പെട്ട തൊഴിലാളികളെ നേരിടാന്‍ പ്ലാന്റുകള്‍ അടച്ചിട്ട നടപടി നിയമവിരുദ്ധമെന്ന് ടൊയോട്ട തൊഴിലാളി യൂണിയന്‍. ഞായറാഴ്ചയാണ് ബങ്കളുരുവിലെ ബിഡദിയില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ടൊയോട്ട പ്ലാന്റുകള്‍ അടച്ചിട്ടത്.

ഏകപക്ഷീയമായാണ് ടൊയോട്ട പ്ലാന്റ് അടച്ചിടുന്നതിനുള്ള തീരുമാനമെടുത്തത്. തൊഴിലാളികളെ അറിയിക്കാതെ ഇത്തരം നടപടികളെടുക്കാന്‍ കമ്പനിക്ക് അധികാരമില്ല. അടച്ചിടുന്നതിനു മുമ്പ് 14 ദിവസത്തെ നോട്ടീസ് നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ട്. ഈ നിയമം ലംഘിക്കപ്പെട്ടുവെന്നാണ് യൂണിയന്‍ ആരോപിക്കുന്നത്.

കഴിഞ്ഞ 10 മാസമായി ശമ്പളവര്‍ധനവവും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് തൊഴിലാളികള്‍ മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ടൊയോട്ടയുടെ ഭാഗത്തു നിന്ന് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകാതിരുന്നതുനെ തുടര്‍ന്ന് തങ്ങള്‍ക്ക് രണ്ടുദിവസം സമരം ചെയ്യേണ്ടതായി വന്നുവെന്ന് ടൊയോട്ട തൊഴിലാളി യൂണിയന്‍ നേതാവ് പ്രസന്നകുമാര്‍ പറയുന്നു.

ടൊയോട്ട പ്ലാന്റുകൾ അടച്ചിട്ടു

അതെസമയം മാനേജ്‌മെന്റിനെതിരായ ഭീഷണികളെത്തുടര്‍ന്നാണ് പ്ലാന്റ് അടച്ചിടുന്നതെന്നാണ് ജപ്പാന്‍ കമ്പനിയായ ടൊയോട്ടയുടെ വാദം. തൊഴിലാളികളുമായി സമവായത്തിലെത്താന്‍ സാധിക്കാതെ വന്നതിനെത്തുടര്‍ന്നാണ് തങ്ങള്‍ക്ക് ഭീഷണി ലഭിച്ചതെന്ന് കമ്പനിയുടെ ടോക്കിയോ ആസ്ഥാനത്തു നിന്നിറക്കിയ പത്രക്കുറിപ്പ് പറയുന്നു.

വര്‍ഷത്തില്‍ 310,000 യൂണിറ്റ് വാഹനങ്ങളുല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റുകള്‍. ടൊയോട്ട ഇന്നോവയും ഫോര്‍ച്യൂണറും അടക്കമുള്ള വാഹനങ്ങള്‍ പുറത്തിറങ്ങുന്നത് ഇവിടെ നിന്നാണ്.

കമ്പനികള്‍ അടച്ചിടുന്നതിനു മുമ്പ് തൊഴിലാളി സംഘടനകള്‍ക്കും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും 14 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് നിയമം. ഇത് പാലിക്കാതിരിക്കാന്‍ തക്കതായ അടിയന്തിരസാഹചര്യം ഇപ്പോള്‍ ടൊയോട്ട പ്ലാന്റില്‍ ഇല്ല. മൊത്തം 6400 തൊഴിലാളികളാണ് പ്ലാന്റില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ 4400 പേര്‍ സ്ഥിരം തൊഴിലാളികളാണ്. ബാക്ക് 2000 പേര്‍ കരാര്‍ തൊഴിലാളികളും.

Cars താരതമ്യപ്പെടുത്തൂ

ടൊയോട്ട എത്യോസ് ലിവ
ടൊയോട്ട എത്യോസ് ലിവ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #toyota #ടൊയോട്ട #strike
English summary
Toyota Kirloskar Motor Employees Union Monday termed the lockout in the twin plants declared by management illegal.
Story first published: Tuesday, March 18, 2014, 13:20 [IST]
Please Wait while comments are loading...

Latest Photos