ന്യൂ യോര്‍ക്ക് ഷോയെ കോരിത്തരിപ്പിച്ച 20 കാറുകള്‍

നൂറ്റാണ്ടിലധികം പിന്നിട്ടു ന്യൂ യോര്‍ക്ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോ തുടങ്ങിയിട്ട്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ ഓട്ടോഷോ അവരുടെ സംസ്‌കാരത്തിന്റെ ഭാഗം തന്നെയായി മാറിയിട്ടുണ്ട്. ഇവിടെ അവതരിക്കപെടുന്ന കാറുകള്‍ നോര്‍ത്ത് അമേരിക്കയെ മാത്രം ലക്ഷ്യം വെച്ചുള്ളവയല്ല. ന്യൂ യോര്‍ക്കിനെ ഒരു ഉല്‍പന്നം കാണിക്കുന്നു എന്നാലര്‍ഥം ലോകത്തെ കാണിക്കുന്നു എന്നു തന്നെയാണ്!

ജനീവയിലെ കണ്‍സെപ്റ്റ് കാറുകള്‍: ഭാവിക്ക് ഒരു സമ്പൂര്‍ണ നിര്‍വചനം

ഇന്ന് ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഈ ഓട്ടോഷോയില്‍ വലിയ കൗതുകം കാണിക്കുന്നതിന് കാരണവും മേല്‍പറഞ്ഞതാണ്. ഇവിടെ ഇത്തവണ അവതരിപ്പിക്കപെട്ട എല്ലാ വാഹനങ്ങളും ഇന്നുതന്നെ നമ്മുടെ രാജ്യത്തെത്തില്ലായിരിക്കാം. എന്നാല്‍, സമീപഭാവിയില്‍ തന്നെ ഈ കാറുകള്‍ക്കെല്ലാം ഇന്ത്യയിലെത്തേണ്ടതായി വരും!

ഇത്തവണത്തെ ന്യൂ യോര്‍ക്ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ അവതരിപ്പിക്കപെട്ട കാറുകളില്‍ ഏറ്റവും മികച്ച ഇരുപതെണ്ണത്തെ ഞങ്ങള്‍ തെരഞ്ഞെടുക്കുന്നു. താഴെ വായിക്കാം.

ന്യൂ യോര്‍ക്ക് ഷോയെ കോരിത്തരിപ്പിച്ച 20 കാറുകള്‍

താളുകളിലൂടെ നീങ്ങുക.

01. ഫോഡ് ഫോക്കസ് ആര്‍എസ്

01. ഫോഡ് ഫോക്കസ് ആര്‍എസ്

ഫോഡ് ആണ് നിര്‍മിച്ചതെങ്കിലും ഇതൊരു പക്കാ അമേരിക്കന്‍ കാറല്ല. ജര്‍മനിയിലാണ് ഈ കാറിന്റെ ഡിസൈനിങ് ജോലികള്‍ നടന്നത്. 330 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന ഒരു ടര്‍ബോ എന്‍ജിനാണ് വാഹനത്തിലുള്ളത്.

02. ഫോഡ് ജിടി

02. ഫോഡ് ജിടി

കഴിഞ്ഞ ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍ തന്നെ നോര്‍ത്ത് അമേരിക്കന്‍ വിപണിയില്‍ എത്തിച്ചേര്‍ന്ന ഫോഡ് ജിടി എന്ന കിടിലന്‍ വാഹനവും ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. നാല് ലക്ഷം യുഎസ് ഡോളറാണ് വാഹനത്തിന്റെ വില.

03. ഡോഡ്ജ് ചാലഞ്ചര്‍ ടി/എ കണ്‍സെപ്റ്റ്

03. ഡോഡ്ജ് ചാലഞ്ചര്‍ ടി/എ കണ്‍സെപ്റ്റ്

വിഖ്യാതനായ റേസിങ് ഡ്രൈവര്‍ സാം പോസിയുടെ പ്രശസ്തമായ ഡോഡ്ജ് കാറിന്റെ പേരായ 77 ചാലഞ്ചറില്‍ നിന്നാണ് ഡോഡ്ജ് ചാലഞ്ചര്‍ ടി/എ കണ്‍സെപ്റ്റിന്റെ പേര് സൃഷ്ടിക്കപെട്ടിരിക്കുന്നത്. 6.4 ലിറ്റര്‍ ശേഷിയുള്ള ഭീകരന്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്.

04. ആല്‍ഫ റോമിയോ 4സി സ്‌പൈഡര്‍

04. ആല്‍ഫ റോമിയോ 4സി സ്‌പൈഡര്‍

ഈ ഇറ്റാലിയന്‍ കാര്‍ ന്യൂ യോര്‍ക്ക് ഓട്ടോഷോയില്‍ വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റിയത്. മണിക്കൂറില്‍ 65 മൈല്‍ എന്ന ദൂരം 4.5 സെക്കന്‍ഡ് കൊണ്ട് പിടിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 155 മൈലാണ്.

05. ടൊയോട്ട എഫ്ടി-1 കണ്‍സെപ്റ്റ്

05. ടൊയോട്ട എഫ്ടി-1 കണ്‍സെപ്റ്റ്

ട്രാക്കിലേക്ക് മാത്രം ഉദ്ദേശിച്ച് നിര്‍മിച്ച കാറാണിത്. സുപ്ര, സെലിക്ക, 2000ജിടി എന്നീ വാഹനങ്ങളുടെയെല്ലാം സ്വാധീനം എഫ്ടി1 കണ്‍സെപ്റ്റിന്റെ നിര്‍മാണത്തില്‍ സംഭവിച്ചിട്ടുണ്ട്.

06. മെഴ്‌സിഡിസ് ബെന്‍സ് എഎംജി ജിടിഎസ്

06. മെഴ്‌സിഡിസ് ബെന്‍സ് എഎംജി ജിടിഎസ്

മണിക്കൂറില്‍ 310 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ശേഷിയുണ്ട് ഈ കാറിന്. ഒരു 4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്.

07. മക്‌ലാറന്‍ 570 എസ്

07. മക്‌ലാറന്‍ 570 എസ്

രണ്ട് ലക്ഷം ഡോളറിനടുത്ത് വിലയുണ്ട് ന്യൂ യോര്‍ക്കില്‍ അവതരിച്ച ഈ കാറിന്. വെറും 1,313 കിലോഗ്രാമാണ് വാഹനത്തിന്റെ വില.

08. ഹോണ്ട സിവിക്

08. ഹോണ്ട സിവിക്

ഏത് ആമസോണ്‍ കാട്ടിലുമുണ്ടാകും ഹോണ്ട സിവിക്കിനെ പ്രണയിക്കുന്ന ഒരാള്‍! ന്യൂ യോര്‍ക്ക് ഓട്ടോഷോയില്‍ അവതരിച്ച പുതിയ സിവിക് അധികം താമസിക്കാതെ തന്നെ വിപണികളിലെത്തും. 1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്.

09. ആസ്റ്റണ്‍ മാര്‍ടിന്‍ വുള്‍കാന്‍

09. ആസ്റ്റണ്‍ മാര്‍ടിന്‍ വുള്‍കാന്‍

ബ്രിട്ടിഷ് കാര്‍നിര്‍മാതാവായ ആസ്റ്റണ്‍ മാര്‍ടിനില്‍ നിന്നുള്ള ഈ പുതിയ ഹൈപ്പര്‍കാര്‍ ന്യൂ യോര്‍ക്ക് ഷോയില്‍ വന്‍ ഹിറ്റായി മാറി. എണ്ണൂറിലധികം കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന 7 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്.

10. ലിങ്കണ്‍ കോണ്‍ടിനെന്റല്‍ കണ്‍സെപ്റ്റ്

10. ലിങ്കണ്‍ കോണ്‍ടിനെന്റല്‍ കണ്‍സെപ്റ്റ്

മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ്, കാഡില്ലാക് സിടി6 തുടങ്ങിയ വാഹനങ്ങളെ എതിരിടുകയാണ് ലിങ്കണ്‍ കോണ്‍ടിനെന്റല്‍ കണ്‍സെപ്റ്റ് ലക്ഷ്യമിടുന്നത്.

11. പോഷെ ബോക്‌സ്റ്റര്‍ സ്‌പൈഡര്‍

11. പോഷെ ബോക്‌സ്റ്റര്‍ സ്‌പൈഡര്‍

പുതുക്കലുകളോടെ എത്തിയ ബോക്‌സ്റ്റര്‍ സ്‌പൈഡറില്‍ ഇപ്പോള്‍ റേഡിയോ ഇല്ല. എയര്‍ കണ്ടീഷറും എടുത്തു മാറ്റിയിരിക്കുന്നു. ഭാരക്കുറവിന്റെ ആനുകൂല്യം വാഹനത്തെകൂടുതല്‍ പ്രകടനക്ഷമതയുള്ളതാക്കിയിരിക്കുന്നു. എന്‍ജിന്റെ സംഗീതം മാത്രം ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്കുള്ളതാണ് ഈ വാഹനം.

12. കാഡില്ലാക് സിടി6

12. കാഡില്ലാക് സിടി6

കാഡില്ലാക്കിന്റെ ഫ്‌ലാഗ്ഷിപ് മോഡലായ സിടി6 ന്യൂ യോര്‍ക്ക് ഷോയില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ കാറാണ്. മൂന്ന് എന്‍ജിന്‍ പതിപ്പുകളില്‍ ഈ വാഹനം പുറത്തിറങ്ങും.

13. മക്‌ലാറന്‍ പി1 ജിടിആര്‍

13. മക്‌ലാറന്‍ പി1 ജിടിആര്‍

ആസ്റ്റണ്‍ മാര്‍ടിന്‍ വുള്‍കാന്‍ കണ്‍സെപ്റ്റിനുള്ള മക്‌ലാറന്റെ മറുപടിയാണിത്. റേസ് ട്രാക്കില്‍ മാത്രം ഇറക്കാന്‍ കഴിയുന്ന ഈ വാഹനം നേരത്തെ ജനീവയിലും അവതരിപ്പിക്കപെട്ടിരുന്നു.

14. റെയ്ഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി

14. റെയ്ഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി

രണ്ട് ലക്ഷത്തിനടുത്ത് ഡോളര്‍ വിലയാണ് ഈ വാഹനത്തിന് ലാന്‍ഡ് റോവര്‍ ഈടാക്കുക. ലാന്‍ഡ് റോവറില്‍ നിന്നുള്ള ഏറ്റവും കരുത്തേറിയ വാഹനം എന്ന ബഹുമതി കൂടി ഈ എസ്‌യുവിക്കുണ്ട്.

15. മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ഇ 63 എഎംജി

15. മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ഇ 63 എഎംജി

5.5 ലിറ്ററിന്റെ എന്‍ജിന്‍ ഘടിപ്പിച്ചു വന്ന ഈ വാഹനം ന്യൂ യോര്‍ക്ക് ഷോയുടെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരുന്നു. 550 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്.

16. വോള്‍വോ എക്‌സ്‌സി90

16. വോള്‍വോ എക്‌സ്‌സി90

2 ലിറ്റര്‍ ശേഷിയുള്ളതും ടര്‍ബോ ചാര്‍ജര്‍ ഘടിപ്പിച്ചതുമായ ഈ എസ്‌യുവിയുടെ എന്‍ജിനോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോര്‍ കൂടി ചേര്‍ത്തിരിക്കുന്നു. ഈ ഹൈബ്രിഡ് സംവിധാനം ഉല്‍പാദിപ്പിക്കുന്നത് 400 കുതിരശക്തിയായിരുന്നു.

17. ഫോഡ് ഷെല്‍ബി ജിടി350 ആര്‍

17. ഫോഡ് ഷെല്‍ബി ജിടി350 ആര്‍

ഒരു അമേരിക്കന്‍ മസില്‍ കാറിന്റെയെങ്കിലും സാന്നിധ്യമില്ലെങ്കില്‍ എങ്ങനെയാണ് ന്യൂ യോര്‍ക്ക് ഓട്ടോഷോ പൂര്‍ണത കൈവരിക്കുക?

18. ബ്യൂക്ക് അവെനീര്‍

18. ബ്യൂക്ക് അവെനീര്‍

സെമി ഓട്ടോണമസ് സന്നാഹങ്ങളുമായി വന്നാണ് ഈ ബ്യൂക്ക് കണ്‍സെപ്റ്റ് ശ്രദ്ധ പിടിച്ചു പറ്റിയത്.

19. മിസ്സാന്‍ മാക്‌സിമ

19. മിസ്സാന്‍ മാക്‌സിമ

ഡ്രൈവറുടെ ജാഗ്രത നഷ്ടപെടുന്നത് തിരിച്ചറിഞ്ഞ് അലര്‍ട്ട് നല്‍കാന്‍ ശേഷിയുള്ള 'ഡ്രൈവര്‍ അറ്റന്‍ഷന്‍ അലര്‍ട്ട്' അഥവാ 'ഡിഎഎ' അഥവാ 'ഡാാ' ആണ് ഈ കാറിനെ ന്യൂ യോര്‍ക്ക് ഓട്ടോ ഷോയില്‍ വ്യത്യസ്തമാക്കിയത്.

20. റോള്‍സ് റോയ്‌സ് റൈത്

20. റോള്‍സ് റോയ്‌സ് റൈത്

'ആന്‍ഡ് ദി വേള്‍ഡ് സ്റ്റുഡ് സ്റ്റില്‍' എന്ന സിനിമയുടെ സ്വാധീനത്തില്‍ നിര്‍മിക്കപെട്ട ഒരു പ്രത്യേ റൈത് പതിപ്പാണ് ന്യൂ യോര്‍ക്ക് ഓട്ടോ ഷോയുടെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു വാഹനം.

Most Read Articles

Malayalam
English summary
20 Interesting Cars Showcased During The 2015 New York Auto Show.
Story first published: Monday, April 6, 2015, 15:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X