ലംബോര്‍ഗിനി അപകടം; 321 കിമി വേഗത; കാറില്‍നിന്നു പകര്‍ത്തിയ വീഡിയോ
പൊതുനിരത്തുകളില്‍ അതിവേഗതയില്‍ വാഹനമോടിക്കുന്നത് ഒരു പത്തുനാനൂറ് രൂപയുടെ പ്രശ്‌നം മാത്രമാണ് നമ്മുടെ നാട്ടില്‍. അമിതവേഗത ശീലമാക്കിയവരെല്ലാം അഞ്ഞൂറ് രൂപ പോക്കറ്റില്‍ വെച്ച് പുറത്തിറങ്ങണമെന്നു മാത്രമേയുള്ളൂ. സമാധാനപരമായി വാഹനമോടിക്കുന്ന മറ്റുള്ളവര്‍ക്കും വഴിയാത്രക്കാര്‍ക്കും ഇതൊരു ജീവന്മരണ പ്രശ്‌നമാണ്.
അമിതവേഗതയില്‍ സഞ്ചരിക്കാനിഷ്ടപെടുന്നവരെ വഴിതിരിച്ചുവിടുക എന്ന ഉദ്ദേശ്യത്തോടെയല്ല ഈ വീഡിയോ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവര്‍ നാട്ടുകാരോട് ചെയ്യുന്ന കൊടുംക്രൂരതയെ ചൂണ്ടിക്കാട്ടുക എന്നതാകുന്നു ഉദ്ദേശ്യം.
ബുള്ളറ്റ് പ്രൂഫ് ടെസ്റ്റ്: കമ്പനി തലവനെ കാറിലിരുത്തി എകെ47 വെടിയുതിര്‍ക്കുന്നു
മണിക്കൂറില്‍ 320 കിലോമീറ്ററിലധികം വേഗതയിലാണ് ഈ ചെങ്ങായിമാര്‍ ലംബോര്‍ഗി ഹൂറാകേന്‍ ഓടിച്ചുകൊണ്ടിരുന്നത്. അതേ വേഗതയില്‍ തന്നെ ചെന്നു ചാര്‍ത്തുകയും ചെയ്തു. വണ്ടി പൂര്‍ണമായും കത്തിപ്പോയി. ഡ്രൈവര്‍ ഒരുവിധം രക്ഷപെട്ടു. ഈ വീഡിയോ പകര്‍ത്തിക്കൊണ്ട് കൂടെ സഞ്ചരിച്ചിരുന്നയാള്‍ക്ക് അതിഗുരുതരമായി പരുക്കേറ്റു. ഇങ്ങോര്‍ രക്ഷപെടുമെങ്കിലും വലിയ പ്രതീക്ഷയൊന്നും വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വീഡിയോ കാണാം.


Click it and Unblock the Notifications








