ലക്‌സസ് അത്യാഡംബര എസ്‌യുവി അവതരിച്ചു

Written By:

ന്യൂ യോര്‍ക്ക് ഓട്ടോ ഷോയുടെ 2015 എഡിഷനില്‍ ലക്‌സസ് തങ്ങളുടെ ആര്‍എക്‌സ് അത്യാഡംബര എസ്‌യുവിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഏപ്രില്‍ 1 മുതലാണ് ന്യൂ യോര്‍ക്ക് ഓട്ടോ ഷോയ്ക്ക് തുടക്കമായത്. 2015 അവസാനമാകുമ്പോഴേക്ക് വിപണിയിലെത്താന്‍ സാധ്യതയുള്ള മോഡലാണിത്.

ലോകത്തിലെ ഏറ്റവും ട്രാഫിക് തിരക്കേറിയ 10 നഗരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍.

To Follow DriveSpark On Facebook, Click The Like Button
ലക്‌സസ് അത്യാഡംബര എസ്‌യുവി അവതരിച്ചു

താളുകളിലൂടെ നീങ്ങുക.

ലക്‌സസ് അത്യാഡംബര എസ്‌യുവി അവതരിച്ചു

ലക്‌സസ് ആര്‍എക്‌സ് എസ്‌യുവിയുടെ നാലാം തലമുറ പതിപ്പാണിത്. കാറിന്റെ അകവും പുറവും വലിയ തോതില്‍ മാറ്റത്തിന് വിധേയമായിട്ടുണ്ട്. വില്‍ബേസിന്റെ നീളം മുന്‍ പതിപ്പിനെക്കാള്‍ കൂട്ടിയിട്ടുണ്ട്.

ലക്‌സസ് അത്യാഡംബര എസ്‌യുവി അവതരിച്ചു

ലക്‌സസിന്റെ അടിസ്ഥാന ഡിസൈന്‍ തീം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് പുതുക്കലുകള്‍ നടത്തിയിട്ടുള്ളത്. ഗ്രില്‍ ഡിസൈനില്‍ ഇത്തരത്തില്‍ വലിയൊരു മാറ്റം വന്നിട്ടുള്ളതായി കാണാം. എല്‍ഇഡി ഹെഡ്‌ലാമ്പുകളുടെ ഡിസൈനും പുതിയതാണ്.

ലക്‌സസ് അത്യാഡംബര എസ്‌യുവി അവതരിച്ചു

20 ഇഞ്ച് അലൂമിനിയം വീലുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. പിന്നിലേക്ക് ചാഞ്ഞിറങ്ങുന്ന രീതിയിലാണ് റൂഫ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പിന്‍ഭാഗത്തിന്റെ ഡിസൈനും അതിമനോഹരമായിട്ടുണ്ട്.

ലക്‌സസ് അത്യാഡംബര എസ്‌യുവി അവതരിച്ചു

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ലക്‌സസ് ലഭിക്കുക. 3.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ് ഒന്ന്. മറ്റൊരെണ്ണം ഇതേ എന്‍ജിന്‍ ഒരു ഇലക്ട്രിക് മോട്ടോര്‍ കൂടി ഘടിപ്പിച്ച ഹൈബ്രിഡ് മോഡലിലും ചേര്‍ത്തിരിക്കുന്നു.

English summary
Lexus RX Luxury SUV Revealed at 2015 New York Auto Show.
Story first published: Thursday, April 2, 2015, 16:24 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark