ഇന്ത്യയിലെ ഏറ്റവും വാഹനപ്പെരുപ്പമുള്ള നഗരങ്ങള്‍

By Santheep

പക്വതയെത്തിക്കഴിഞ്ഞ വികസിത വിപണികളെപ്പോലെയല്ല നമ്മുടെ രാജ്യം. കാറ്റടിക്കുമ്പോള്‍ പറന്നു പൊങ്ങുന്ന ഓരോ മണ്‍തരിയിലും വന്‍ സാധ്യതകളാണ് കുടിയിരിക്കുന്നത്. രാജ്യത്തെ നൂറ്റിമുപ്പതോളം കോടി ജനങ്ങളില്‍ വളരെ ചെറിയൊരു ശതമാനത്തിന്റെ പക്കല്‍ മാത്രമേ വാഹനങ്ങളുള്ളൂ. ഇക്കാരണത്താല്‍ തന്നെ വിദേശ വാഹനനിര്‍മാതാക്കളുടെ പ്രവാഹം തന്നെ നടന്നു കൊണ്ടിരിക്കുന്നു രാജ്യത്ത്.

ഇന്ത്യന്‍ റെയില്‍വേ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വാഹനങ്ങളുടെ എണ്ണം കൂടുന്നതിന്റെ കാരണങ്ങളെക്കുറിച്ചാണ് നമ്മള്‍ സംസാരിച്ചുവരുന്നത്. റോഡുകളില്‍ ഈ എണ്ണക്കൂടുതല്‍ ദിനംപ്രതിയെന്നോണം നമ്മളനുഭവിക്കുന്നു. ഇന്ത്യയിലെ ഓരോ നഗരവും ഈ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജിവിതത്തിന്റെ നല്ലൊരുപങ്ക് സമയം ട്രാഫിക്കുകളില്‍ സ്വയം പ്രാകി നമ്മള്‍ ചെലവാക്കുന്നു. ഇവിടെ ഇന്ത്യയിലെ ഏറ്റവും വാഹനത്തിരക്കേറിയ നഗരങ്ങളെക്കുറിച്ചാണ് ചര്‍ച്ച. താഴെ താളുകളിലേക്ക് നീങ്ങുക.

06. ദില്ലി-എന്‍സിആര്‍

06. ദില്ലി-എന്‍സിആര്‍

ദില്ലി-നാഷണല്‍ കാപ്പിറ്റല്‍ റീജ്യണ്‍ ആണ് രാജ്യത്ത് ഏറ്റവു കൂടിയ വാഹനസാന്ദ്രതയുള്ള ആറാമത്തെ നഗരം. നഗരത്തില്‍ മാത്രം 73 ലക്ഷം വാഹനങ്ങളുണ്ട്. വാഹനങ്ങളുടെ എണ്ണം മാത്രം കണക്കാക്കിയാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനസാന്ദ്രയുള്ളത് ഇവിടെയാണെന്നു പറയാം. എന്നാല്‍, തലസ്ഥാനത്ത് കൂടുതല്‍ റോഡ് സൗകര്യങ്ങളുള്ളതിനാല്‍ ഈ പ്രശ്‌നം കാര്യമായി അനുഭവപ്പെടുന്നില്ല. ഇക്കാരണത്താലാണ് ദില്ലി ആറാം സ്ഥാനത്തെത്തുന്നത്. ഇവിടെ ഒരു കിലോമീറ്റര്‍ റോഡിലെ വാഹനസാന്ദ്രത 245 വാഹനങ്ങളാണ്. 30,000 കിലോമീറ്റര്‍ റോഡുണ്ട് ഈ നഗരത്തില്‍. ഇന്ത്യയിലെ (ലോകത്തിലെ തന്നെയും) ഏറ്റവും അന്തരീക്ഷമലിനീകരണമുള്ള നഗരങ്ങളിലൊന്നാണിത്.

05. കൊല്‍ക്കത്ത

05. കൊല്‍ക്കത്ത

വെറും അഞ്ച് ലക്ഷം വാഹനങ്ങളാണ് ഈ നഗരത്തിലുള്ളതെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വാഹനസാന്ദ്രതയുള്ള നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചിരിക്കുന്നു. കിലോമീറ്ററിന് 355 വാഹനങ്ങളാണ് ഈ നഗരത്തിലുള്ളത്. കൊല്‍ക്കത്തയിലെ കുറഞ്ഞ റോഡ് സൗകര്യങ്ങളാണ് പ്രശ്‌നം. 1400 കിലോമീറ്റര്‍ റോഡ് മാത്രമേ ഈ നഗരത്തിലുള്ളൂ.

04. ഹൈദരാബാദ്

04. ഹൈദരാബാദ്

34 ലക്ഷം വാഹനങ്ങളാണ് ഹൈദരാബാദ് നഗരത്തിലുള്ളത്. ഒരു കിലോമീറ്ററിന് 723 വാഹനങ്ങള്‍ എന്ന നിലയിലാണ് ഇവിടുത്തെ സാന്ദ്രത.

03. മുംബൈ

03. മുംബൈ

20 ലക്ഷം വാഹനങ്ങളാണ് ഈ നഗരത്തെ മൂന്നാം സ്ഥാനത്തെത്തിക്കുന്നത്. 2000 കിലോമീറ്റര്‍ റോഡാണ് ഈ വാഹനങ്ങള്‍ക്ക് ഓടാനായി ആകെയുള്ളത്. കിലോമീറ്ററില്‍ 1014 വാഹനങ്ങള്‍ എന്ന നിലയില്‍ സാന്ദ്രതയുണ്ട് ഇവിടെയുള്ള റോഡുകളില്‍.

02. പൂനെ

02. പൂനെ

22 ലക്ഷം വാഹനങ്ങളാണ് ഈ നഗരത്തിലുള്ളത്. ഈ വാഹനങ്ങള്‍ക്ക് ഓടാന്‍ 1800 കിലോമീറ്റര്‍ റോഡുണ്ട്. ഇവിടുത്തെ വാഹനസാന്ദ്രത 1,260 കിലോമീറ്ററാണ്.

01. ചെന്നൈ

01. ചെന്നൈ

37 ലക്ഷം വാഹനങ്ങളാണ് ഈ നഗരത്തിലുള്ളത്. ദില്ലി നഗരത്തെ അപേക്ഷിച്ച് ഏതാണ്ട് പകുതി. എന്നാല്‍ റോഡുകളിലെ വാഹനസാന്ദ്രത എട്ടിരട്ടിയോളം വരുന്നു. ഇതിനു കാരണം റോഡുകളുടെ അപര്യാപ്തതയാണ്. വെറും 1800 കിലോമീറ്റര്‍ റോഡ് മാത്രമാണ് ഇത്രയും വാഹനങ്ങള്‍ക്ക് ഓടാനായി നിര്‍മിച്ചിട്ടുള്ളത്. കിലോമീറ്ററിന് 2,093 വാഹനങ്ങള്‍ എന്ന നിലയിലാണ് ചെന്നൈ നഗരത്തിലെ വാഹനസാന്ദ്രത.

കൂടുതല്‍

Most Read Articles

Malayalam
English summary
Most Vehicle Congested Cities in India.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X