നാനോ ജെന്‍എക്‌സ് നാളെ ലോഞ്ച് ചെയ്യും!

Written By:

ടാറ്റ നാനോയുടെ സെമി ഓട്ടോമാറ്റിക് പതിപ്പായ 'ജെന്‍എക്‌സ്' ഇന്ത്യന്‍ വിപണിയില്‍ നാളെ (മെയ് 19) ലോഞ്ച് ചെയ്യും. സെഗ്മെന്റില്‍ തന്നെ പുതിയതായ നിരവധി മാറ്റങ്ങളോടെയാണ് ഈ വാഹനം എത്തിച്ചേരുന്നത്.

നാനോ ജെന്‍എക്‌സ് റിവ്യൂ

വിപണിയില്‍ നാനോ കാറുകള്‍ക്കുള്ള 'ചീപ്പ് കാര്‍' മുഖച്ഛായയില്‍ മാറ്റം വരുത്തുകയാണ് പുതിയ ജെന്‍എക്‌സിന്റെ ആത്യന്തിക ലക്ഷ്യമെന്നു പറയാം. ആള്‍ട്ടോ 800 അടക്കമുള്ള, സെഗ്മെന്‍രിലെ കൊമ്പന്മാരോട് മല്ലിടാന്‍ എല്ലാംകൊണ്ടും തയ്യാറായിട്ടാണ് ജെന്‍എക്‌സ് മോഡല്‍ വരുന്നത്.

നിലവിലുള്ളതിനെക്കാള്‍ വലിപ്പമേറിയ ഇന്ധനടാങ്ക് ഘടിപ്പിച്ചായിരിക്കും നാനോ ജെന്‍എക്‌സ് വിപണി പിടിക്കുക. പുതിയ മോഡലിനെ കാര്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്കിടയിലേക്ക് കൂടുതലടുപ്പിക്കാന്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട് ടാറ്റ. പുതിയ ഫിനാന്‍സ് പദ്ധതികളും ഓഫറുകളുമെല്ലാം ഇതില്‍പെടുന്നു.

നാനോ ജെന്‍എക്‌സിന്റെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെവിടെയുമുള്ള ടാറ്റ ഷോറൂമുകളില്‍ ഈ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

നാനോ മോഡലുകളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന 624 സിസി എന്‍ജിന്‍ തന്നെയാണ് ജെന്‍എക്‌സിലും ഉണ്ടാവുക. പുതിയ ബംപറുകള്‍. ടെയ്ല്‍ഗേറ്റ് സ്‌പോയ്‌ലറുകള്‍ തുടങ്ങിയ പുതുക്കലുകളാണ് എക്സ്റ്റീരിയറില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍. 'ഇന്‍ഫിനിറ്റി ഗ്രില്‍‌' എന്നാണ് പുതിയ നാനോ ഗ്രില്ലിനെ ടാറ്റ വിളിക്കുന്നത്. വലിപ്പമേറിയ എയർഡാമുകളും നാനോ ജെന്‍എക്‌സിലുണ്ട്.

നാനോ ജെന്‍എക്‌സിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം, ടാറ്റ നാനോയ്ക്ക് ഇതാദ്യമായി തുറക്കാവുന്ന ബൂട്ട് ഘടിപ്പിക്കപെടുന്നു എന്നതാണ്. 110 ലിറ്റര്‍ അകസൗകര്യമുള്ളതായിരിക്കും ഈ ബൂട്ട്. നാനോയുടെ വില്‍പനയില്‍ അനുകൂലമായ വലിയ മാറ്റം കൊണ്ടുവരാന്‍ ഈ ബൂട്ടിന് സാധിക്കും!

English summary
Tata Nano GenX AMT Launching On 19th May In A New Avatar.
Story first published: Monday, May 18, 2015, 11:06 [IST]
Please Wait while comments are loading...

Latest Photos

 
X