നാനോ ജെന്‍എക്‌സ് റിവ്യൂ: ഈ ബൂട്ടും ഓട്ടോമാറ്റിക്കും രക്ഷയാകുമോ?

By Santheep

ഇന്ത്യയിലെ ഓരോ കുടുംബത്തിനും ഒരു കാര്‍ വീതം എന്ന ഉട്ടേപ്യന്‍ സ്വപ്‌നം ഇപ്പോള്‍ ടാറ്റയ്ക്കില്ല. എങ്കിലും, കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന മികച്ച കാര്‍ എന്ന സങ്കല്‍പത്തില്‍ കമ്പനി ഉറച്ചു നില്‍ക്കുന്നുമുണ്ട്. ഇടക്കാലത്ത് സംഭവിച്ച വന്‍ ഇടിവില്‍ നിന്നും കരകയറാുള്ള ശ്രമങ്ങളുടെ ഭാഗമായി ടാറ്റ നാനോയ്ക്ക് നിരവധി പുതുക്കലുകള്‍ ലഭിക്കുകയുണ്ടായി.

നിരവധി പോരായമകളുണ്ടായിരുന്നു ടാറ്റ നാനോ എന്ന ഹാച്ച്ബാക്കിന്. ചെലവ് ചുരുക്കല്‍ മാത്രം ലക്ഷ്യമിട്ട് നിര്‍മിച്ചെടുത്ത ഒരു വാഹനത്തെ ഒരു 'കാര്‍' ആക്കി മാറ്റുകയാണ് ടാറ്റയ്ക്ക് ആദ്യം ചെയ്യേണ്ടിയിരുന്നത്. നാനോയെ ഈ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതില്‍ ടാറ്റ വിജയിച്ചുകഴിഞ്ഞു എന്നതാണ് പുതിയ സദ് വാര്‍ത്ത!

നാനോ ഹാച്ച്ബാക്കിന്റെ ജെന്‍എക്‌സ് പതിപ്പ് ഈ മാസത്തില്‍ തന്നെ വിപണി പിടിക്കാന്‍ തയ്യാറെടുക്കുകയാണ്. സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എത്തുന്ന സെഗ്മെന്റിലെ തന്നെ ആദ്യത്തെ കാര്‍ എന്ന ബഹുമതി ഇനി നാനോയ്ക്ക് സ്വന്തമാണ്. ഈ കാറിനെ വിശദമായി ഒന്ന് പരിശോധിക്കുകയാണ് ഇവിടെ.

ഡിസൈന്‍

ഡിസൈന്‍

മൊത്തത്തിലുള്ള രൂപം കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ല. ഡിസൈനിന്റെ അടിസ്ഥാന തീം നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള ബംപര്‍, സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകള്‍, പുതിയ ഗ്രില്‍ എന്നിവയാണ് എടുത്തു പറയേണ്ടവ. താഴെയുള്ള വലിപ്പമേറിയ എയര്‍ഡാം നാനോയുടെ മുഖത്തിന് പ്രസന്നത വരുത്തിയിരിക്കുന്നു. പുതുക്കിയ ഗ്രില്ലിനു നടുവില്‍ ടാറ്റ ലാഗോയ്ക്ക് കൂടുതല്‍ ഭംഗി കൈവന്നിട്ടുണ്ട്. ഫോഗ് ലാമ്പുകളുടെ ഡിസൈനിലും മാറ്റം വരുത്തിയിരിക്കുന്നു.

ഡിസൈന്‍

ഡിസൈന്‍

പിന്‍വശത്താണ് നാനോയെ സംബന്ധിച്ച് അത്ഭുതം എന്നു തന്നെ വിളിക്കാവുന്ന സംഗതി സംഭവിച്ചിരിക്കുന്നത്. തുറക്കാവുന്ന ഒരു ബൂട്ട്! 110 ലിറ്റര്‍ ശേഷിയുണ്ട് ഈ ബൂട്ടിന്. മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിലുള്ളത്ര ബൂട്ട്‌സ്‌പേസ് ഓട്ടോമാറ്റിക്കില്‍ കിട്ടില്ല. 91 ലിറ്ററാണ് ഓട്ടോമാറ്റിക് പതിപ്പിലെ ബൂട്ട് വലിപ്പം. കീ ഉപയോഗിച്ചുമാത്രമേ ബൂട്ട് തുറക്കാന്‍ കഴിയൂ. അകത്ത് ബൂട്ട് റിലീസിങ് ലിവറില്ല.

എന്‍ജിന്‍

എന്‍ജിന്‍

നിലവിലെ ടാറ്റ നാനോയുടെ അതേ എന്‍ജിന്‍ തന്നെയാണിത്. 624 സിസി ശേഷിയുള്ള ഈ എന്‍ജിന്‍ 5000 ആര്‍പിഎമ്മില്‍ 38.19 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 4000 ആര്‍പിഎമ്മില്‍ 51 എന്‍എം ആണ് ചക്രവീര്യം.

ഗിയര്‍ബോക്‌സ്

ഗിയര്‍ബോക്‌സ്

ടാറ്റ നാനോ ജെന്‍എക്‌സിന്റെ പ്രധാന സവിശേഷത ഗിയര്‍ബോക്‌സ് തന്നെയാണ്. ഓട്ടോമാറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്. ക്ലച്ച് പെഡല്‍ ഇല്ല എന്നതാണ് പ്രത്യേകത. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള സെമി ഓട്ടോമാറ്റിക് കാറായിരിക്കും നാനോ ജെന്‍എക്‌സ്.

മൈലേജ്

മൈലേജ്

നാനോ ജെന്‍എക്‌സിന്റെ സെമി ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 21.9 കിലോമീറ്റര്‍ മൈലേജ് പകരുമന്നൊണ് ടാറ്റ അവകാശപ്പെടുന്നത്. മാന്വല്‍ പതിപ്പ് 25.4 കിലോമീറ്റര്‍ മൈലേജ് നല്‍കും. 24 ലിറ്റര്‍ പെട്രോള്‍ കൊള്ളുന്ന ടാങ്കാണ് നാനോയില്‍ ചേര്‍ത്തിരിക്കുന്നത്.

ഇന്റീരിയര്‍ സ്‌പേസ്

ഇന്റീരിയര്‍ സ്‌പേസ്

നിലവിലെ നാനോയില്‍ കിട്ടുന്ന അതേ ഇന്റീരിയര്‍ സ്‌പേസാണ് ജെന്‍എക്‌സ് മോഡലിലുമുള്ളത്. മികച്ച ലെഗ് റൂമും ഹെഡ് റൂമും പ്രദാനം ചെയ്യുന്നു നാനോ ജെന്‍എക്‌സ്. അഞ്ച് മുതിര്‍ന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. പിന്നിലെ സീറ്റ് മടക്കിവെച്ച് കൂടുതല്‍ സാധനങ്ങള്‍ കയറ്റാനും സാധിക്കും.

ഇന്‍സ്ട്രുമെന്റേഷന്‍

ഇന്‍സ്ട്രുമെന്റേഷന്‍

മധ്യത്തിലായാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് എല്ലാവരെയും സന്തോഷിപ്പിക്കണമെന്നില്ല. അനലോഗ് ആയും ഡിജിറ്റലായും വിവരവിനിമയം നടത്തുന്നു ഇവിടെ. ശരാശരി ഇന്ധന ഉപഭോഗം, ഡിജിറ്റല്‍ ക്ലോക്ക്, ട്രിപ്പ് മീറ്റര്‍, ഗിയര്‍നില തുടങ്ങിയ വിവരങ്ങള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വഴി അറിയാം.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

സ്റ്റീയറിങ് വീലിന്റെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നാല് സ്പീക്കറുകളോടു കൂടിയ ഒരു മ്യൂസിക് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു. ബ്ലൂടൂത്ത്, യുഎസ്ബി കണക്ടിവിറ്റിയുണ്ട്. മുന്നില്‍ പവര്‍ വിന്‍ഡോകള്‍ ചേര്‍ത്തിരിക്കുന്നു. ഇതിന്റെ സ്വിച്ചുകള്‍ ഗിയര്‍ ലിവറിനു തൊട്ടു താഴെയായിട്ടാണുള്ളത്. ഇതും ചിലര്‍ക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. ഒരു ചാര്‍ജിങ് ഔട്‌ലെറ്റും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

സ്റ്റോറേജ്

സ്റ്റോറേജ്

വാഹനത്തിനകത്ത് നിരവധി ചെറിയ സ്‌റ്റോറേജ് പോക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഡോര്‍ പോക്കറ്റുകളില്‍ പേപ്പറുകളും മറ്റും സൂക്ഷിക്കാവുന്നതാണ്. സീറ്റിനടിയില്‍ സ്റ്റേറേജ് സൗകര്യമില്ല. ഡ്രൈവര്‍ സീറ്റിനു താഴെയാണ് ബാറ്ററി സ്ഥിതി ചെയ്യുന്നത്. വാഹനത്തിന്റെ മുന്‍വശത്ത് ബോണറ്റിനടിയില്‍ സ്‌പെയര്‍ വീല്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ ഇവിടെയും രക്ഷയില്ല.

സുരക്ഷ

സുരക്ഷ

ടാറ്റ നാനോ എത്രത്തോളം സുരക്ഷിതമാണ് എന്ന ആ പഴയ ചോദ്യത്തിന് ഇപ്പോഴും തൃപ്തികരമായ ഉത്തരം കിട്ടാനില്ല. എന്നാല്‍ ആള്‍ട്ടോ 800ഉം, ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കുമെല്ലാം വാഴുന്നിടത്ത് നാനോയ്ക്കും വാഴാം എന്ന ന്യായമായിരിക്കും ഇവിടെ കൂടുതല്‍ ചേരുക. ഉതാരതമ്യേ ഉയര്‍ന്ന സെഗ്മെന്റുകളില്‍ പോലും ആരും നല്‍കാത്തത് നാനോ നല്‍കണമെന്ന് വാശി പിടിക്കുന്നതില്‍ അര്‍ഥമില്ല. നാനോ ജെന്‍എക്‌സില്‍ ആകെ നാല് സീറ്റ് ബെല്‍റ്റാണുള്ളത്. എയര്‍ബാഗ്, എബിഎസ് എന്നൊക്കെ ഈ സെഗ്മെന്റിലെ ഒരു കാറിനോട് ചോദിക്കുന്നത് അപരാധമായിരിക്കും. എ്തായാലും കാര്യമായ കൂട്ടിയിടിയൊക്കെ സംഭവിച്ചാല്‍ ബാക്കി പടച്ചോന്റെ കയ്യില്‍!

വില

വില

3 ലക്ഷത്തിനു താഴെ വില കാണും നാനോ ജെന്‍എക്‌സിന് എന്നനുമാനിക്കാം. അതായത്, ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന ലേബലില്‍ നിന്ന് നാനോ പതുക്കെ രക്ഷപെട്ടു കൊണ്ടിരിക്കുന്നു എന്ന്.

വിധി

വിധി

കാശ് മുതലാകുമോ എന്നതാണ് നാനോ ജെന്‍എക്‌സിനെ സംബന്ധിച്ച ഏറ്റവും നിര്‍ണായകമായ ചോദ്യം. നഗരത്തിലെ ഉപയോഗത്തിന് ഏറ്റവും ചേര്‍ന്ന വാഹനം എന്ന ലേബല്‍ ഇതിനകം തന്നെ നാനോയ്ക്കുണ്ട്. സെമി ഓട്ടോമാറ്റിക് ഈ സല്‍പേര് കൂട്ടുകയേയുള്ളൂ. ഇന്ധനക്ഷമത, വലിപ്പക്കുറവ് തുടങ്ങിയ ഗുണഗണങ്ങള്‍ വേറെയും ധാരാളമുണ്ട്. ഹൈവേകളിലെ കളികള്‍ക്ക് ഈ കാര്‍ ഇപ്പോഴും പറ്റിയതല്ല. കുറെക്കൂടി കരുത്തുള്ള ഒരു നാനോയുടെ വരവിനായി കാത്തിരിക്കേണ്ടതുണ്ട് ഇത്തരം ഉപയോഗങ്ങള്‍ക്കായി.

എന്താണ് എഎംടി

എന്താണ് എഎംടി

ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്നാണ് എഎംടിയുടെ നീട്ടപ്പേര്. ഇതൊരു ഇലക്ട്രോ ഹോട്രോളിക് സംവിധാനമാണ്. മാന്വല്‍ ട്രാന്‍സ്മിഷനെ ആട്ടോമേറ്റ് ചെയ്യുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്. ഒരു ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റും ഒരു ഹൈഡ്രോളിക് സിസ്റ്റവും ചേരുന്നതാണ് ഈ സംവിധാനം. ക്ലച്ച് ഉപയോഗിക്കാതെ തന്നെ ഗിയര്‍ഷിഫ്റ്റ് നടത്താന്‍ ഡ്രൈവര്‍ക്ക് കഴിയുന്നു എഎംടി സംവിധാനത്തില്‍. ക്ലച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ മേല്‍പറഞ്ഞ മെക്കാനിസം ഏറ്റെടുത്ത് നടത്തുന്നു.

കൂടുതല്‍ വായിക്കുക

കൂടുതല്‍ വായിക്കുക

Most Read Articles

Malayalam
English summary
Tata Nano GenX AMT Review, The New Nano Gets The Boot.
Story first published: Thursday, May 7, 2015, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X