റിനോ കോളിയോസ് മുഖംമിനുക്കിയെത്തുന്നു!!

Written By:

റിനോ കോളിയോസ് ഇന്ത്യയിൽ വിജയകരമായിരുന്നില്ലെങ്കിലും ഒട്ടേറെ പുതുമകൾ വരുത്തിയുള്ള പുത്തൻ കോളിയോസ് 2016 പാരീസ് മോട്ടോർഷോയിൽ അവതരിച്ചിരിക്കുന്നു. റിനോ-നിസാൻ കൂട്ടുകെട്ടിൽ വികസിപ്പിച്ച സിഎംഎഫ് പ്ലാറ്റ്ഫോമിൽ നിർമാണം നടത്തിയിട്ടുള്ളതാണ് ഈ പുതുക്കിയ എസ്‍യുവി.

ഡി സെഗ്മെന്റ് എസ്‌യുവി എന്ന വിഭാഗത്തിലേക്ക് അവതരിപ്പിക്കുന്ന ഈ എസ്‌യുവിയിൽ അകത്തളത്തിലെ വിശാലത വർധപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷതയായി കമ്പനി തന്നെ വ്യക്തമാക്കുന്നത്. പിന്നിലിരിക്കുന്നവർക്കായി ലെഗ് സ്പേസ് 289എംഎം ആക്കി ഉയർത്തിയിട്ടുണ്ട്.

To Follow DriveSpark On Facebook, Click The Like Button
റിനോ കോളിയോസ് മുഖംമിനുക്കിയെത്തുന്നു!!

നിസാൻ എക്സ്ട്രയൽ, റിനോ എസ്കേപ്, റിനോ ടാലിസ്മാൻ എന്നീ വാഹനങ്ങളാണ് സിഎംഎഫ്-സിഡി പ്ലാറ്റ്ഫോം പിൻതുടരുന്ന മറ്റ് വാഹനങ്ങൾ. അതിൽ റിനോ ടാലിസ്മാന്റെ അതിലെ സ്റ്റൈലിംഗ് സവിശേഷതകളാണ് പുതിയ കോളിയോസിൽ പകർത്തിയിട്ടുള്ളത്.

റിനോ കോളിയോസ് മുഖംമിനുക്കിയെത്തുന്നു!!

കറുപ്പും ചാരനിറത്തിലുമുള്ള ലെതർ അപ്ഹോൾസ്ട്രെ, ലെതർ കവറിംഗ് സ്റ്റിയറിംഗ് വീലും ഗിയർ ലിവറും, പുതിയ ഡാഷ് ബോർഡ്, ലെതർ ട്രിമ്ഡ് ഇൻസ്ട്രുമെന്റ് പാനൽ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്ന പുത്തൻ ഫീച്ചറുകൾ.

റിനോ കോളിയോസ് മുഖംമിനുക്കിയെത്തുന്നു!!

ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സീറ്റ്, ടി ലിങ്ക് 2 8.7 ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ബോസ് ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് വീൽ ഇൻസേർട് എന്നിവയാണ് മറ്റ് സവിശേഷതകൾ.

റിനോ കോളിയോസ് മുഖംമിനുക്കിയെത്തുന്നു!!

പെട്രോൾ, ഡീസൽ എന്നീ വകഭേദങ്ങളിലാണ് കോളിയോസിനെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഫ്രണ്ട് വീൽ, ഓൾ വീൽ ഡ്രൈവ് ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

റിനോ കോളിയോസ് മുഖംമിനുക്കിയെത്തുന്നു!!

2017 പകുതിയോടെയായിരിക്കും റിനോ കോളിയോസ് ഇന്ത്യയിലെത്തിച്ചേരുക. വിദേശവിപണികളിൽ മികവ് പുലർത്തിയിട്ടുള്ള കോളിയോസിന് ഇന്ത്യയിലും മികച്ച വില്പനയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് റിനോ.

റിനോ കോളിയോസ് മുഖംമിനുക്കിയെത്തുന്നു!!

ടൊയോട്ട ഫോർച്ച്യൂണർ, ഫോഡ് എൻഡവർ, ഹ്യുണ്ടായ് സാന്റാഫെ എന്നിവയുമായി പോരാടാനായിരിക്കും പുതിയ റിനോ കോളിയോസ് ഇന്ത്യയിലെത്തുന്നത്.

റിനോ കോളിയോസ് മുഖംമിനുക്കിയെത്തുന്നു!!

ഇന്ത്യയിൽ പുത്തൻ എസ്‌യുവി തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ്

വാഗൺ ആറിന്റെ മൂന്നാം തലമുറയെത്തുന്നു

  
കൂടുതല്‍... #റിനോ #renault
English summary
2016 Paris Motor Show: Renault Reveals 2017 Koleos
Story first published: Saturday, October 1, 2016, 13:53 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark