വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

Written By:

ഇന്ത്യന്‍ വിപണിയില്‍ ജീപിന്റെ പുതുവിപ്ലവം. കോമ്പാക്ട് എസ്‌യുവി കോമ്പസിനെ ജീപ് ഇന്ത്യയില്‍ പുറത്തിറക്കി. 14.95 ലക്ഷം രൂപ ആരംഭവിലയിലാണ് ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോമ്പസ് എസ്‌യുവി എത്തിയിരിക്കുന്നത്.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

20.65 ലക്ഷം രൂപ വിലയിലാണ് കോമ്പസ് ഡീസല്‍ ടോപ് വേരിയന്റിനെ ജീപ് അവതരിപ്പിച്ചിരിക്കുന്നതും. ജീപിന്റെ ഏറ്റവും വില കുറഞ്ഞ അവതാരമായ കോമ്പസ് എസ്‌യുവി, പൂനെയിലുള്ള ഫിയറ്റിന്റെ രഞ്ജന്‍ഗൊണ്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാണ് പുറത്ത് വരുന്നത്.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

സ്‌പോര്‍ട്, ലോംഗിറ്റിയൂഡ്, ലിമിറ്റഡ് വേരിയന്റുകളിലാണ് കോമ്പസ് എസ്‌യുവി ലഭ്യമാകുന്നത്. മൂന്ന് വേരിയന്റുകളിലും പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളെ ജീപ് നല്‍കുന്നു.

Recommended Video - Watch Now!
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

ഡീസല്‍ വേരിയന്റുകളില്‍ മാത്രമാണ് 4x4 ഓപ്ഷനെ ജീപ് ഒരുക്കുന്നത്. കോമ്പസ് പെട്രോള്‍ വേര്‍ഷനുകള്‍ എല്ലാം എത്തുന്നത്, ഫ്രണ്ട് വീല്‍ ഡ്രൈവിലാണ്.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

ഗ്രാന്‍ഡ് ചെറോക്കിയില്‍ നിന്നുമുള്ള ഒരുപിടി ഡിസൈന്‍ തത്വങ്ങളാണ് ജീപ് കോമ്പസും പിന്തുടരുന്നത്. സ്‌ക്വയഡ് വീല്‍ ആര്‍ച്ചസ്, സെവന്‍-സ്ലാറ്റ് ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഹൈ-ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ അലോയ് വീല്‍ എന്നിവ ജീപ് കോമ്പസിന്റെ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

എന്‍ട്രി-ലെവല്‍ എസ് യു വി റെനഗേഡിന്റെ സമാന പ്ലാറ്റ്ഫോമിലാണ് കോമ്പസ് എസ്യുവിയും ഒരുങ്ങുന്നത്. അതേസമയം, ക്യാബിന്‍ സ്പെയ്സ് വര്‍ധിപ്പിക്കുന്നതിനായി നീളമേറിയ വീല്‍ബേസാണ് കോമ്പസിന് ലഭിച്ചിരിക്കുന്നത്.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

ക്യാബിന്‍ സ്പെയ്സാണ് ജീപ് കോമ്പസിന്റെ മറ്റൊരു ശ്രദ്ധാ കേന്ദ്രം. ഒരല്‍പം മെറ്റല്‍ വര്‍ക്കുകളും, ബ്രാക്കറ്റിങ്ങും ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും. ടെറെയ്ന്‍ സെലക്ട് ഡയല്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (5.0 ഇഞ്ച്, 7.0 ഇഞ്ച്), ഡ്യൂവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് ജീപ് കോമ്പസ് ഇന്റീരിയര്‍ ഫീച്ചറുകള്‍.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

ഫിയറ്റില്‍ നിന്നുമുള്ള എഞ്ചിനാണ് കോമ്പസില്‍ ഇടംപിടിക്കുന്നത്. നിലവില്‍ മറ്റ് നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്ന 1.3 ലിറ്റര്‍, 1.6 ലിറ്റര്‍ ഫിയറ്റ് എഞ്ചിനുകള്‍ക്ക് പകരം 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍, മള്‍ട്ടിജെറ്റ് II എഞ്ചിനാണ് കോമ്പസില്‍ ഒരുങ്ങുന്നതും.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

171 bhp കരുത്തും 350 Nm torque ഉം ഏകുന്നതാണ് കോമ്പസിന്റെ ഡീസൽ എഞ്ചിന്‍. 160 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.4 ലിറ്റര്‍, മള്‍ട്ടി-എയര്‍, ടര്‍ബ്ബോ-പെട്രോള്‍ എഞ്ചിന്‍.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

6 സ്പീഡ് മാനുവല്‍ ഗിയർബോക്സാണ് ഡീസൽ വേരിയന്റിൽ ജീപ് ലഭ്യമാക്കുന്നത്. 7 സ്പീഡ് DDCT ഒാട്ടോമാറ്റിക് ഗിയര്‍ബോക്സാണ് കോമ്പസ് പെട്രോൾ വേരിയന്റിൽ ഒരുങ്ങുന്നതും.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

ഓഫ്‌റോഡിംഗിനായി, ജീപ് ആക്ടീവ് ഡ്രൈവ് 4X4 സിസ്റ്റം കോമ്പസില്‍ സജ്ജമാണ്. നാല് ഡ്രൈവിംഗ് മോഡുകളിലാണ് ജീപ് കോമ്പസ് എത്തുന്നത്. ഓട്ടോ, സ്‌നോ, സാന്‍ഡ്, മഡ് എന്നിങ്ങനെയാണ് ജീപ് കോമ്പസിലെ ഡ്രൈവിംഗ് മോഡുകള്‍.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

പേര് സൂചിപ്പിക്കുന്നത് പോലെ ഓട്ടോ മോഡില്‍, പ്രതലങ്ങള്‍ക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി എസ്‌യുവി സജ്ജമാകും. സ്‌നോ മോഡില്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് വളരെ കുറയും.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

അനാവശ്യമായി ടയര്‍ കറങ്ങുന്നത് പ്രതിരോധിക്കുകയാണ് സ്‌നോ മോഡ് ചെയ്യുന്നത്. സാന്‍ഡ് മോഡില്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് അഗ്രസീവാകും. ചെളി പ്രദേശങ്ങള്‍ക്കായാണ് മഡ് മോഡ് ഒരുങ്ങുന്നു.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

ആറ് എയര്‍ബാഗുകള്‍, എബിഎസ്, പാനിക് ബ്രേക്ക് അസിസ്റ്റോട് കൂടിയുള്ള ഇഎസ്പി, ഹൈഡ്രോളിക് ബൂസ്റ്റര്‍ ഫെയ്‌ല്യര്‍ കോമ്പന്‍സേഷന്‍, ഇലക്ട്രിക് ബ്രേക്ക് പ്രീഫില്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ ഫീച്ചറുകള്‍.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

മൂന്ന് വര്‍ഷത്തേക്കുള്ള കോംപ്ലിമെന്ററി റോഡ്‌സൈഡ് അസിസ്റ്റന്‍സിന് ഒപ്പം ഇന്‍ഷൂറന്‍സ്, മെയിന്റനന്‍സ്, സര്‍വീസിംഗ് എന്നിവയ്ക്കായി എഫ്‌സിഎയുടെ സബ്-ബ്രാന്‍ഡ് മോപ്പറിനെയും ജീപ് ഇന്ത്യയില്‍ കൊണ്ടുവന്നിരിക്കുകയാണ്.

വിലയില്‍ വിപ്ലവം! ജീപ് കോമ്പസ് ഇന്ത്യയില്‍ പുറത്തിറങ്ങി; 14.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

വരവിന് മുമ്പെ, കോമ്പസ് എസ്‌യുവിയില്‍ 5000 ത്തില്‍ ഏറെ ബുക്കിംഗാണ് ജീപ് നേടിയത്. കോമ്പസ് ഡീസല്‍ വേരിയന്റുകളുടെ വിതരണം അടിയന്തരമായി ജീപ് ആരംഭിക്കും. അതേസമയം, കോമ്പസ് പെട്രോള്‍ വേരിയന്റുകളെ ഉത്സവ സീസണിനോട് അനുബന്ധിച്ച് മാത്രമാണ് ജീപ് ലഭ്യമാക്കുക.

പ്രതീക്ഷയ്ക്ക് ഒത്ത് ജീപ് കോമ്പസ് ഉയരുന്നുണ്ടോ? - ഫസ്റ്റ് ഡ്രൈവ്

English summary
Jeep India Launches The Compass At Prices Between Rs 14.95 and 20.65 Lakh. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark