ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

Written By:

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി, ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയിലേക്ക്. ഇരുപത്തഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ച പുതിയ ഉറൂസ് എസ്‌യുവി ഇന്ത്യന്‍ തീരമണയുമെന്ന് റിപ്പോര്‍ട്ട്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

കഴിഞ്ഞ ദിവസമാണ് ഇറ്റലിയിലെ ബൊലോനയില്‍ ഉറൂസ് എസ്‌യുവിയെ ലംബോര്‍ഗിനി കാഴ്ചവെച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 ജനുവരി 11 ന് ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയിലെത്തും. LM 002 വിന് ശേഷം ലംബോര്‍ഗിനി ബാഡ്ജിങ്ങ് നേടുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ഉറൂസ്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

രാജ്യാന്തര വിപണികളില്‍ വരവറിയിച്ച ഉറൂസ് എസ്‌യുവിയെ ഉടനടി ഇന്ത്യയിലേക്ക് കൊണ്ടു വരാനുള്ള ലംബോര്‍ഗിനിയുടെ നീക്കം കാര്‍പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

നേരത്തെ 2017 ജനീവ മോട്ടോര്‍ ഷോയില്‍ അവതരിച്ച ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയെയും ദിവസങ്ങള്‍ക്കുള്ളില്‍ ലംബോർഗിനി ഇന്ത്യയില്‍ എത്തിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

ഔദ്യോഗിക അവതരണത്തിന് മുമ്പ് തന്നെ ഉറൂസ് എസ്‌യുവിക്ക് മേലുള്ള ബുക്കിംഗ് ലംബോര്‍ഗിനി ആരംഭിക്കുമെന്നാണ് സൂചന. പ്രതിവര്‍ഷം 7,000 ഉറൂസുകളെ വില്‍ക്കാനുള്ള നീക്കത്തിലാണ് ലംബോര്‍ഗിനി.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

ലംബോര്‍ഗിനിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍എസ്‌യുവികള്‍ക്ക് പ്രചാരമേറുന്ന ഇന്ത്യൻ വിപണി മുഖ്യ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്‍.

Trending On DriveSpark Malayalam:

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ ഒരുങ്ങിയ ആദ്യ ലംബോര്‍ഗിനി മോഡലാണ് പുതിയ ഉറൂസ്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ പവര്‍ഹൗസ്.

Recommended Video - Watch Now!
[Malayalam] 2018 Bentley Continental GT Revealed - DriveSpark
ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

641 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 4.0 ലിറ്റര്‍ V8 എഞ്ചിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേന ഉറൂസിന്റെ നാല് വീലുകളിലേക്കും എഞ്ചിനില്‍ നിന്നും കരുത്തെത്തും.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

കേവലം 3.6 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കുമെന്നാണ് ലംബോര്‍ഗിനിയുടെ വാദം. മണിക്കൂറില്‍ 306 കിലോമീറ്ററാണ് ഉറൂസ് എസ്യുവിയുടെ പരമാവധി വേഗത.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

ആറ് ഡ്രൈവിംഗ് മോഡുകളാണ് ലംബോര്‍ഗിനി ഉറൂസില്‍ ലഭ്യമാകുന്നത്. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്-റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്.

Trending On DriveSpark Malayalam:

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

ഫോക്സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്ഫോമിലാണ് ലംബോര്‍ഗിനി ഉറൂസ് ഒരുങ്ങിയിരിക്കുന്നത്. ഔഡി Q7, പോര്‍ഷ കയെന്‍ എസ്യുവികളും ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് വരുന്നതും.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

ആക്ടീവ് ടോര്‍ഖ് വെക്ടറിങ്ങ്, ഫോര്‍-വീല്‍ സ്റ്റീയറിംഗ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ആക്ടീവ് റോള്‍ സ്റ്റബിലൈസേഷന്‍ എന്നീ സാങ്കേതിക ഫീച്ചറുകളും ലംബോര്‍ഗിനി ഉറൂസ് നേടിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു!

2012 ല്‍ ലംബോര്‍ഗിനി കാഴ്ചവെച്ച കോണ്‍സെപ്റ്റ് വാഹനത്തില്‍ നിന്നുമുള്ള ഡിസൈന്‍ ഭാഷയാണ് ഉറൂസ് പിന്തുടര്‍ന്നിരിക്കുന്നത്. വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ക്ക് ഒപ്പമുള്ള ഭീമാകരമായ ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് സ്പ്ലിറ്റര്‍ എന്നിവ ലംബോര്‍ഗിനി ഉറൂസിന്റെ ഡിസൈന്‍ സവിശേഷതയാണ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
World’s Fastest SUV Is Coming To India — Launch Date Confirmed. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark