എസ്‌യുവി പോര് അവസാനിക്കുന്നില്ല, കിക്‌സുമായി നിസാന്‍ ഉടന്‍ വരുന്നു; ജീപ് കോമ്പസിന് ഭീഷണിയാകുമോ?

Written By:

ഇന്ത്യന്‍ എസ്‌യുവി ശ്രേണിയില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പോരാണ് ഇപ്പോള്‍ അരങ്ങേറുന്നത്. എസ്‌യുവി നിര അടക്കി വാണ മഹീന്ദ്ര XUV500 നെ വെല്ലുവിളിച്ച് ആദ്യം ഹ്യുണ്ടായി ക്രെറ്റ വന്നു. പിന്നാലെ ഹെക്‌സയുമായി ടാറ്റയും ചേര്‍ന്നു. എന്നാല്‍ സമവാക്യങ്ങള്‍ തകിടം മറിച്ച് ജീപ് കോമ്പസ് അവതരിച്ചതോട് കൂടി പോര് മുറുകി.

എസ്‌യുവി പോര് അവസാനിക്കുന്നില്ല, കിക്‌സുമായി നിസാന്‍ ഉടന്‍ വരുന്നു; ജീപ് കോമ്പസിന് ഭീഷണിയാകുമോ?

എന്നാല്‍ ഇതൊന്നും പോരാഞ്ഞിട്ടാണ് ക്യാപ്ച്ചറുമായി റെനോയും നടുക്കളത്തിലേക്ക് ഇറങ്ങുന്നത്. ഇപ്പോള്‍ ഇൗ നിരയിലേക്ക് പുതിയ ക്രോസ്ഓവര്‍ എസ്‌യുവി കിക്‌സുമായി നിസാനും കരുത്ത് തെളിയിക്കാന്‍ ഒരുങ്ങുകയാണ്.

എസ്‌യുവി പോര് അവസാനിക്കുന്നില്ല, കിക്‌സുമായി നിസാന്‍ ഉടന്‍ വരുന്നു; ജീപ് കോമ്പസിന് ഭീഷണിയാകുമോ?

നിസാന്റെ പ്രീമിയം എസ്‌യുവിയാണ് കിക്‌സ്. പുത്തന്‍ സാധ്യതകള്‍ തുറന്ന് നല്‍കുന്ന ഇന്ത്യന്‍ എസ് യു വി നിരയില്‍ എത്രയും പെട്ടെന്ന് പ്രചാരവും ആധിപത്യവും നേടുകയാണ് നിസാന്റെ ലക്ഷ്യം.

എസ്‌യുവി പോര് അവസാനിക്കുന്നില്ല, കിക്‌സുമായി നിസാന്‍ ഉടന്‍ വരുന്നു; ജീപ് കോമ്പസിന് ഭീഷണിയാകുമോ?

2018 ന്റെ തുടക്കത്തോടെ തന്നെ കിക്‌സ് ഇന്ത്യന്‍ തീരമണയും. വരാനിരിക്കുന്ന നിസാന്‍ കിക്‌സ് എസ്‌യുവിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ —

Trending On DriveSpark Malayalam:

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

എസ്‌യുവി പോര് അവസാനിക്കുന്നില്ല, കിക്‌സുമായി നിസാന്‍ ഉടന്‍ വരുന്നു; ജീപ് കോമ്പസിന് ഭീഷണിയാകുമോ?

എഞ്ചിന്‍

നിസാന്‍ ടെറാനോയില്‍ നിന്നുള്ള എഞ്ചിനും ഗിയര്‍ബോക്‌സുമാണ് കിക്‌സില്‍ ഇടംപിടിക്കുക. നിലവില്‍ ഡസ്റ്ററും ടെറാനോയും ഒരുങ്ങുന്ന M0 പ്ലാറ്റ്ഫോമില്‍ തന്നെയാകും കിക്‌സും ഇന്ത്യയില്‍ എത്തുക.

എസ്‌യുവി പോര് അവസാനിക്കുന്നില്ല, കിക്‌സുമായി നിസാന്‍ ഉടന്‍ വരുന്നു; ജീപ് കോമ്പസിന് ഭീഷണിയാകുമോ?

ഇന്ത്യയില്‍ എത്താനിരിക്കുന്ന റെനോ ക്യാപ്ച്ചറും ഇതേ പ്ലാറ്റ്ഫം പങ്കിടുമെന്നതും ശ്രദ്ധേയം. നിരയില്‍, ടെറാനോയ്ക്ക് മേലെയായാകും കിക്സിന്റെ സ്ഥാനം.

എസ്‌യുവി പോര് അവസാനിക്കുന്നില്ല, കിക്‌സുമായി നിസാന്‍ ഉടന്‍ വരുന്നു; ജീപ് കോമ്പസിന് ഭീഷണിയാകുമോ?

നിലവിലുള്ള 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ തന്നെയാകും കിക്‌സിലും കരുത്തേകുക. അതേസമയം, ഇന്ത്യന്‍ വരവില്‍ പുതിയ 1.6 ലിറ്റര്‍ എഞ്ചിനും കിക്‌സിന് ലഭിച്ചേക്കാം.

Recommended Video - Watch Now!
[Malayalam] Tata Nexon Review: Expert Review Of Tata Nexon - DriveSpark
എസ്‌യുവി പോര് അവസാനിക്കുന്നില്ല, കിക്‌സുമായി നിസാന്‍ ഉടന്‍ വരുന്നു; ജീപ് കോമ്പസിന് ഭീഷണിയാകുമോ?

ഡിസൈന്‍

ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ക്രോസ്ഓഴര്‍ സ്‌റ്റൈലിംഗ് തീമാണ് കിക്‌സ് പിന്തുടരുക. ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീമോട് കൂടിയ ഫ്ളോട്ടിംഗ് റൂഫ് ഡിസൈനാണ് കിക്‌സിനുള്ളത്.

എസ്‌യുവി പോര് അവസാനിക്കുന്നില്ല, കിക്‌സുമായി നിസാന്‍ ഉടന്‍ വരുന്നു; ജീപ് കോമ്പസിന് ഭീഷണിയാകുമോ?

ഡ്യൂവല്‍ ടോണ്‍ ഡിസൈന്‍ തീമിനോട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ പ്രത്യേക മമതയാണെന്ന് ഇതിനകം വ്യക്തമായ കാര്യമാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിയന്ത്രിക്കുന്നതിനായുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയും കിക്സിന്റെ ഇന്റീരിയര്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

എസ്‌യുവി പോര് അവസാനിക്കുന്നില്ല, കിക്‌സുമായി നിസാന്‍ ഉടന്‍ വരുന്നു; ജീപ് കോമ്പസിന് ഭീഷണിയാകുമോ?

അതേസമയം, ഇന്ത്യന്‍ വരവില്‍ ഈ ഫീച്ചറുകള്‍ സാന്നിധ്യമറിയിക്കുമോ എന്നത് നോക്കി കാണേണ്ടിയിരിക്കുന്നു.

Trending On DriveSpark Malayalam:

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

എസ്‌യുവി പോര് അവസാനിക്കുന്നില്ല, കിക്‌സുമായി നിസാന്‍ ഉടന്‍ വരുന്നു; ജീപ് കോമ്പസിന് ഭീഷണിയാകുമോ?

എതിരാളികള്‍

നേരത്തെ സൂചിപ്പിച്ചത് പോലെ ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, ജീപ് കോമ്പസ്, ടാറ്റ ഹെക്‌സ എന്നിവരോടാണ് നിസാന്‍ കിക്‌സ് മത്സരിക്കുക.

എസ്‌യുവി പോര് അവസാനിക്കുന്നില്ല, കിക്‌സുമായി നിസാന്‍ ഉടന്‍ വരുന്നു; ജീപ് കോമ്പസിന് ഭീഷണിയാകുമോ?

ശ്രേണിയില്‍ മത്സരം കനത്ത സാഹചര്യത്തില്‍ പ്രീമിയം ഫീച്ചറുകളില്‍ തിങ്ങി നിറഞ്ഞാകും കിക്‌സിനെ നിസാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക.

കൂടുതല്‍... #nissan #നിസ്സാൻ #suv
English summary
Nissan Kicks Launch Confirmed. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark