ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

Written By:

ഇനി നേരെ ദില്ലിയ്ക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് മിക്ക വാഹനനിര്‍മ്മാതാക്കളും. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയുടെ താളത്തിലേക്ക് ദില്ലിയും പതിയെ നീങ്ങുകയാണ്.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

വരാനിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതിയിലേക്കാകും ഇത്തവണ ഏവരുടെ കണ്ണുകള്‍. കാരണം പ്രത്യേകം പറയേണ്ടതില്ലല്ലോ, പുത്തന്‍ സ്വിഫ്റ്റിന് വേണ്ടി ഇന്ത്യ ഒന്നടങ്കം കാത്തിരിക്കുകയാണ്.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

എന്നാല്‍ കേവലം സ്വിഫ്റ്റ് മാത്രമാണോ 2018 ഓട്ടോഎക്‌സ്‌പോയില്‍ മാരുതി നിരയില്‍ അണിനിരക്കുക? ദില്ലി ഓട്ടോഎക്‌സ്‌പോയ്ക്കായുള്ള മാരുതിയുടെ തയ്യാറെടുപ്പ് പരിശോധിക്കാം —

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

പുതുതലമുറ മാരുതി സുസൂക്കി സ്വിഫ്റ്റ്

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറാണ് മൂന്നാം തലമുറ മാരുതി സ്വിഫ്റ്റ്. ഫെബ്രുവരി 9 ന് ആരംഭിക്കുന്ന 2018 ഓട്ടോ എക്സ്പോയില്‍ പുതിയ മാരുതി സ്വിഫ്റ്റ് ഇന്ത്യന്‍ തീരമണയും.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

ഈ വര്‍ഷമാദ്യം ജനീവ മോട്ടോര്‍ഷോയില്‍ വെച്ച് കമ്പനി അവതരിപ്പിച്ച സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇതിനകം വമ്പന്‍ പ്രതീക്ഷകള്‍ നല്‍കി കഴിഞ്ഞു.

Trending On DriveSpark Malayalam:

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

എക്സ്റ്റീരിയറിലും ഇന്റീരിയറിലും അടിമുടി മാറിയെത്തുന്ന മൂന്നാം തലമുറ സ്വിഫ്റ്റ്, മാരുതിയുടെ ആധുനിക മുഖമായി മാറുമെന്നാണ് സൂചന.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ തന്നെയാകും പുത്തന്‍ സ്വിഫ്റ്റും എത്തുക. അതേസമയം, 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനോടെയുള്ള സ്വിഫ്റ്റ് സ്‌പോര്‍ടിനെയും ഇന്ത്യയില്‍ മാരുതി നല്‍കിയേക്കും.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

രണ്ടാം തലമുറ മാരുതി എര്‍ട്ടിഗ

ടൊയോട്ട ഇന്നോവ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള എംപിവിയാണ് മാരുതി എര്‍ട്ടിഗ. 2012 ല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിച്ച എര്‍ട്ടിഗയെ 2016 ലാണ് ചെറിയ മിനുക്കുപണികളോടെ മാരുതി വീണ്ടും കാഴ്ചവെച്ചത്.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

ഇപ്പോള്‍ പുതുതലമുറ എര്‍ട്ടിഗയും മാരുതിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നുണ്ട്. നിലവിലുള്ള എര്‍ട്ടിഗയില്‍ നിന്നും വലുപ്പമേറിയതാണ് പുതിയ മോഡല്‍.

Recommended Video - Watch Now!
[Malayalam] Datsun rediGO Gold 1.0-Litre Launched In India - DriveSpark
ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

എംപിവി ശ്രേണിയില്‍ ആധിപത്യം തുടരാനുള്ള മാരുതിയുടെ നീക്കമാണ് പുതുതലമുറ എര്‍ട്ടിഗ. മാരുതി വികസിപ്പിച്ച് കൊണ്ടിരിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും പുതുതലമുറ എര്‍ട്ടിഗ വന്നെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

ഒപ്പം നിലവിലുള്ള 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് പുത്തന്‍ എര്‍ട്ടിഗയിലും തുടരും. സുസൂക്കിയുടെ ഭാരംകുറഞ്ഞ HEARTECT പ്ലാറ്റ്ഫോമില്‍ ഒരുങ്ങുന്ന പുതുതലമുറ എര്‍ട്ടിഗ മികച്ച ഇന്ധനക്ഷമതയാകും കാഴ്ചവെക്കുക.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്

2018 ഓട്ടോ എക്സ്പോയില്‍ മാരുതി അവതരിപ്പിക്കാനിരിക്കുന്ന മറ്റൊരു അവതാരമാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്. സണ്‍റൂഫ്, പ്രീമിയം അപ്ഹോള്‍സ്റ്ററി മുതലായ അധിക ഫീച്ചറുകള്‍ക്ക് ഒപ്പമാകും ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് ഒരുങ്ങുക.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

ആപ്പിള്‍കാര്‍പ്ലേ, മിറര്‍ ലിങ്ക് കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സിയാസ് ഫെയ്സ്‌ലിഫ്റ്റിന്റെ വിശേഷങ്ങളാകും.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളെ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലും മാരുതി തുടരും. ഒപ്പം കമ്പനി വികസിപ്പിച്ച് കൊണ്ടിരിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പുത്തന്‍ സിയാസിന് ലഭിച്ചേക്കാം.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

നിലവിലുള്ള മോഡലിലും കൂടുതല്‍ അഗ്രസീവ് മുഖരൂപത്തിലാകും പുതിയ സിയാസ് എത്തുക.

Trending On DriveSpark Malayalam:

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

കോൺസെപ്റ്റുകൾ

ഈ കാറുകള്‍ക്ക് പുറമെ ഒരുപിടി കോണ്‍സെപ്റ്റുകളും മാരുതി നിരയില്‍ നിന്നും 2018 ഓട്ടോ എക്‌സ്‌പോയില്‍ അണിനിരക്കും. കോണ്‍സെപ്റ്റ് മോഡലുകളില്‍ റെനോ ക്വിഡിന് എതിരായ മാരുതിയുടെ പുതിയ പോരാളിയാകും പ്രധാന ആകര്‍ഷണം.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന്റെ പേര് മാരുതി വെളിപ്പെടുത്തിയിട്ടില്ല. മോഡലുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ മാരുതി പുറത്ത് വിട്ടിട്ടില്ലെങ്കിലും, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സോട് കൂടിയ എസ് യു വി പരിവേഷമാകും പുതിയ ക്രോസ് ഹാച്ച്ബാക്കിന്റെ ഹൈലൈറ്റ്.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയിലേക്ക് മാരുതി കാത്ത് വെച്ച കാറുകള്‍

മാരുതി ആള്‍ട്ടോയ്ക്ക് പകരക്കാരനാകില്ല പുതിയ ക്രോസ് ഹാച്ച്ബാക്ക്. 2019 ഓടെയാകും മോഡല്‍ വിപണിയില്‍ എത്തുക.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #maruti #hatchback #മാരുതി #welcome 2018
English summary
Maruti Cars Expected At The 2018 Auto Expo. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark