ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യയില്‍; വില 41.40 ലക്ഷം രൂപ മുതല്‍

Written By:

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ വിപണിയില്‍. ബിഎംഡബ്ല്യു 3 സീരീസ് സെഡാന്റെ പ്രത്യേക പതിപ്പാണ് പുതിയ ഷാഡോ എഡിഷന്‍. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ 3 സീരീസ് ഷാഡോ എഡിഷന്‍ ലഭ്യമാണ്.

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യയില്‍; വില 41.40 ലക്ഷം രൂപ മുതല്‍

41.40 ലക്ഷം രൂപയാണ് 320d സ്‌പോര്‍ട് ഷാഡോ എഡിഷന്റെ എക്‌സ്‌ഷോറൂം വില. അതേസമയം 47.30 ലക്ഷം രൂപ പ്രൈസ്ടാഗിലാണ് 330i എം സ്‌പോര്‍ട് ഷാഡോ എഡിഷന്റെ പ്രൈസ്ടാഗ്.

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യയില്‍; വില 41.40 ലക്ഷം രൂപ മുതല്‍

കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് പുതിയ ലിമിറ്റഡ് എഡിഷന്റെ പ്രധാന ആകര്‍ഷണം. സ്‌മോക്ക് ചെയ്ത ഹെഡ്‌ലൈറ്റും ടെയില്‍ലൈറ്റും, തിളക്കമേറിയ കിഡ്‌നി ഗ്രില്‍, ബ്ലാക് ക്രോം എക്‌സ്‌ഹോസ്റ്റ് എന്നിവ പുതിയ മോഡലിലേക്ക് ശ്രദ്ധയാകര്‍ഷിക്കും.

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യയില്‍; വില 41.40 ലക്ഷം രൂപ മുതല്‍

18 ഇഞ്ച് അലോയ് വീലിലാണ് ഷാഡോ എഡിഷന്റെ ഒരുക്കം. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുടെ അലോയ് ഡിസൈന്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഡ്യൂവല്‍ ടോണ്‍ റെഡ്-ബ്ലാക് സീറ്റ് അപ്‌ഹോള്‍സ്റ്ററിയാണ് അകത്തളത്തില്‍ എടുത്തുപറയേണ്ട ആദ്യ വിശേഷം.

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യയില്‍; വില 41.40 ലക്ഷം രൂപ മുതല്‍

8.7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 10.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എം സ്‌പോര്‍ട് ലെതര്‍ സ്റ്റീയറിംഗ് വീല്‍ എന്നിവ ഷാഡോ എഡിഷന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടും.

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യയില്‍; വില 41.40 ലക്ഷം രൂപ മുതല്‍

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ലഭ്യമാണ്. റിവേഴ്‌സ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, 250W ഓഡിയോ സംവിധാനം എന്നിവ പുതിയ പതിപ്പിന്റെ മറ്റു വിശേഷങ്ങളാണ്.

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യയില്‍; വില 41.40 ലക്ഷം രൂപ മുതല്‍

മോഡലുകളുടെ എഞ്ചിനില്‍ വലിയ മാറ്റങ്ങളൊന്നും ബിഎംഡബ്ല്യു വരുത്തിയിട്ടില്ല. നിലവിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് 330i എം സ്‌പോര്‍ട് ഷാഡോ എഡിഷനില്‍. എഞ്ചിന് പരമാവധി 248 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാനാവും.

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യയില്‍; വില 41.40 ലക്ഷം രൂപ മുതല്‍

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനില്‍ അണിനിരിക്കുന്ന 320d സ്‌പോര്‍ട് ഷാഡോ എഡിഷന്‍ 187 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇരു മോഡലുകളിലും.

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യയില്‍; വില 41.40 ലക്ഷം രൂപ മുതല്‍

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു 330i യ്ക്ക് 5.8 സെക്കന്‍ഡുകള്‍ മതി. 320d ആകട്ടെ ഈ വേഗത 7.2 സെക്കന്‍ഡുകള്‍ കൊണ്ടാണ് പിന്നിടുക.

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യയില്‍; വില 41.40 ലക്ഷം രൂപ മുതല്‍

പുതിയ മോഡലുകളിലൂടെ 3 സീരീസ് സെഡാന് സ്‌പോര്‍ടി മുഖം നല്‍കുകയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ലക്ഷ്യം.

കൂടുതല്‍... #bmw #new launch
English summary
BMW 3 Series Shadow Edition Launched In India. Read in Malayalam.
Story first published: Tuesday, April 3, 2018, 13:04 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark