ഹ്യുണ്ടായി ക്രെറ്റയ്ക്കുള്ള മറുപടിയുമായി ഫിയറ്റ്

By Staff

ഇല്ല, ഫിയറ്റ് ജീവിച്ചിരിപ്പുണ്ട്. പുതിയ ഫാസ്റ്റ്ബാക്ക് എസ്‌യുവി ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ഫിയറ്റിന്റെ തിരിച്ചുവരവായി കണക്കാക്കാം. ഫിയറ്റിനെ കുറിച്ച് വിപണി കേള്‍ക്കാതായിട്ട് നാളുകളേറെയായി. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന സാവോ പോളോ മോട്ടോര്‍ ഷോയില്‍ ഫാസ്റ്റ്ബാക്ക് കൂപ്പെ ക്രോസ്ഓവറുമായി കടന്നുവന്ന ഫിയറ്റ്, ഒറ്റ രാത്രികൊണ്ടു വാഹന പ്രേമികളുടെ മുഴുവന്‍ ശ്രദ്ധ കൈയ്യടക്കി.

ഹ്യുണ്ടായി ക്രെറ്റയ്ക്കുള്ള മറുപടിയുമായി ഫിയറ്റ്

വിപണിയിലെ എസ്‌യുവി തരംഗം തിരിച്ചറിഞ്ഞ ഫിയറ്റ് ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്ക്‌സ് എന്നിവര്‍ക്കുള്ള ഉത്തരമായാണ് ഫാസ്റ്റ്ബാക്കിനെ അവതരിപ്പിക്കുന്നത്. കമ്പനിയുടെ പുതുതലമുറ ഡിസൈന്‍ ഭാഷ പുതിയ കൂപ്പെ ക്രോസ്ഓവറില്‍ വ്യക്തമായി കാണാം.

ഹ്യുണ്ടായി ക്രെറ്റയ്ക്കുള്ള മറുപടിയുമായി ഫിയറ്റ്

നിറഞ്ഞ പുഞ്ചിരിയുള്ള ഗ്രില്ലാണ് രൂപകല്‍പനയില്‍ ശ്രദ്ധേയം. കാറിന്റെ വീതിയോളമുണ്ട് ഗ്രില്ലും. എല്‍ഇഡി ലൈറ്റുകളും ഗ്രില്ലില്‍ തന്നെ. ബോണറ്റിനോടു ചേര്‍ന്നുയര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളില്‍ ഫാസ്റ്റ്ബാക്കിന്റെ അക്രമണോത്സുകത കാണാം.

Most Read: ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

ഹ്യുണ്ടായി ക്രെറ്റയ്ക്കുള്ള മറുപടിയുമായി ഫിയറ്റ്

ഷീറ്റ് മെറ്റല്‍ ഡിസൈനാണ് എസ്‌യുവി പിന്തുടരുന്നത്. ബെല്‍റ്റ് ലൈന്‍ പുറംമോടിയില്‍ വേറിട്ടു നിലകൊള്ളുന്നു. ഉയര്‍ന്ന വീല്‍ ആര്‍ച്ചുകളും ചാഞ്ഞിറങ്ങുന്ന മൈല്‍ക്കൂരയും ഫാസ്റ്റ്ബാക്കിന്റെ ഡിസൈന്‍ സവിശേഷതയാണ്.

ഹ്യുണ്ടായി ക്രെറ്റയ്ക്കുള്ള മറുപടിയുമായി ഫിയറ്റ്

എസ്‌യുവിയുടെ അകത്തളം ഫിയറ്റ് വെളിപ്പെടുത്തിയിട്ടില്ല. ജീപ് റെനഗേഡ്, ഫിയറ്റ് 500X മോഡലുകള്‍ പുറത്തിറങ്ങുന്ന ഫിയറ്റിന്റെ സ്‌മോള്‍ വൈഡ് അടിത്തറയായിരിക്കും ഫാസ്റ്റ്ബാക്ക് എസ്‌യുവിയും ഉപയോഗിക്കുക. റെനഗേഡില്‍ നിന്നും തന്നെയായിരിക്കും എഞ്ചിന്‍.

ഹ്യുണ്ടായി ക്രെറ്റയ്ക്കുള്ള മറുപടിയുമായി ഫിയറ്റ്

ഫാസ്റ്റ്ബാക്ക് കോണ്‍സെപ്റ്റ് എസ്‌യുവിയുടെ ഭാവി സംബന്ധിച്ച തീരുമാനങ്ങളൊന്നും ഫിയറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരുപക്ഷെ മോഡലിന്റെ ഒരുക്കങ്ങള്‍ പിന്നണിയില്‍ കമ്പനി ആരംഭിച്ചിരിക്കാം. ഫാസ്റ്റ്ബാക്കിന്റെ കൂപ്പെ പതിപ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Most Read: ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ - ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

ഹ്യുണ്ടായി ക്രെറ്റയ്ക്കുള്ള മറുപടിയുമായി ഫിയറ്റ്

ഫിയറ്റ് മോഡലുകള്‍ പഴഞ്ചനായെന്ന ആക്ഷേപം പുതിയ ഫാസ്റ്റ്ബാക്കിലൂടെ പരിഹരിക്കാനാകും കമ്പനി ശ്രമിക്കുക. ഇന്ത്യന്‍ വിപണിയില്‍ ഫിയറ്റ് ഫാസ്റ്റ്ബാക്ക് വരികയാണെങ്കില്‍ ഹ്യുണ്ടായി ക്രെറ്റയും ടാറ്റ ഹാരിയറുമാകും മോഡലിന് പ്രധാന ഭീഷണി ഉയര്‍ത്തുക.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat Fastback SUV Concept Revealed. Read in Malayalam.
Story first published: Thursday, November 8, 2018, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X